സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു: വീണ ജോർജ്

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു. മുമ്പ് 5 പ്രസവങ്ങള്‍ മാത്രമേ ഒരേ സമയം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഒരേ സമയം പ്രസവം നടത്താന്‍ കഴിയുന്ന സൗകര്യങ്ങള്‍ 20 ആക്കി വര്‍ധിപ്പിച്ചു. 20 ക്യൂബിക്കിളുകള്‍ ഇതിനായി സജ്ജമാക്കി. കൂടാതെ ഒറ്റ ബെഡ്ഡുള്ള ന്യൂബോണ്‍ നഴ്‌സറി ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറിയായി വിപുലീകരിച്ചു. 2.2 കോടി രൂപ ചെലവഴിച്ചുള്ള ലക്ഷ്യ ലേബര്‍ റൂം, 5 ലക്ഷം […]
Read more

പക്ഷിപ്പനി തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് വേഗത്തിലാക്കാൻ യുഎസ് സിഡിസി ശുപാർശ

പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ 24 മണിക്കൂറിനുള്ളിൽ പക്ഷിപ്പനി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ഉയർന്ന അളവിലുള്ള സീസണൽ ഇൻഫ്ലുവൻസകൾക്കിടയിൽ ഏവിയൻ ഇൻഫ്ലുവൻസ എ (H5N1) വൈറസുകളുടെ കേസുകൾ തിരിച്ചറിയുന്നതിലെ കാലതാമസം തടയാൻ ഉദ്ദേശിച്ചുള്ളതാണ് ഉപദേശം. പകർച്ചവ്യാധി അല്ലാത്ത പക്ഷിപ്പനിയിൽ നിന്നും അപകടസാധ്യത കുറവാണെങ്കിലും ഇൻഫ്ലുവൻസ എ പോസിറ്റീവ് രോഗികൾ, പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ളവർ, വൈറൽ സബ്ടൈപ്പ് തിരിച്ചറിയുന്നതിനും അവർക്ക് പക്ഷിപ്പനി ഉണ്ടോ എന്ന് നിർണ്ണയിക്കുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

മിഠായികളിലെ കൃത്രിമ നിറത്തിന് നിരോധനം; റെഡ് ഡൈ-3 സുരക്ഷിതമല്ലെന്ന് യുഎസ്

ന്യൂയോർക്ക്: ഭക്ഷ്യ വസ്തുക്കളിലും ശീതള പാനീയങ്ങളിലും നിറം നൽകാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തു നിരോധിച്ച് അമേരിക്ക. മൃഗങ്ങളിൽ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മിഠായികളും ചെറികളും ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക് ഷേക്കുകളിലും അങ്ങനെ ലോകത്തിലെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിൽ നിറം നൽകാനായി ഉപയോഗിക്കുന്ന രാസ വസ്തുവാണിത്. അമേരിക്കയിൽ ലിപ്സ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യ വർദ്ധക […]
Read more

കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 570 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ നിയമന നടപടികള്‍ അവസാനിച്ച ശേഷം […]
Read more

ഭക്ഷണത്തില്‍ മായം ചേര്‍ത്താൽ മുഖം നോക്കാതെ നടപടിയുണ്ടാകും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രിയുടെ പ്രതികരണം. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ മുഖം നോക്കാതെ […]
Read more

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. കാലിനും കൈക്കും വളവുണ്ട്. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് […]
Read more

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം: രോഗികള്‍ ആശങ്കയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രോഗികള്‍. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്. രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ […]
Read more

പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബജാജ്

കൊച്ചി: പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുന്നു. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് കമ്പനി ഉറപ്പാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു. യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നു. ബജാജ് അലയന്‍സിന്‍റെ ഡിജിറ്റല്‍ […]
Read more

റോഡിൽ എന്തിനാ യെല്ലോ ബോക്സ് മാർക്കിങ്ങ് ?

യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാർക്കിംഗ് ആണ് yellow box അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് yellow ബോക്സ്. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതുമാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ […]
Read more

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി

ദിസ്പൂർ: അസമിൽ എച്ച്എംപിവി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനയ്ക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.