സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

ഹൃദ്രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാൻ എഐ സാങ്കേതിക വിദ്യ

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയുമായി ഗവേഷകർ. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയും ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് സംവിധാനം.
Read more

മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഉടൻ നടപ്പിലാക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് അനുബന്ധജീവനക്കാരെ അനുവദിക്കും.
Read more

സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

മുംബൈ: സൂചി കുത്തുന്ന വേദനയില്ലാതെ ശരീരത്തിനുള്ളിൽ മരുന്നെത്തിക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് ദോഷങ്ങളോ അണുബാധയോ ഉണ്ടാക്കുന്നില്ല. എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇത് വികസിപ്പിച്ചതെന്ന് നേതൃത്വം നല്‍കിയ വിരന്‍ മെനസസ് വ്യക്തമാക്കി. ഊര്‍ജ സമ്മര്‍ദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ടെങ്കിലും അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ബോള്‍ പോയിന്റ് പേനയെക്കാള്‍ അല്പംകൂടി നീളംകൂടിയ സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മര്‍ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്.ശരീരത്തില്‍ പ്രവേശിക്കുന്ന […]
Read more

എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ.ബിന്ദു

തിരുവനന്തപുരം: തൃക്കാക്കര കെ.എം.എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. ആർ. ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തി. എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ കോളേജ് /സ്കൂൾ കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്‌.
Read more

ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് കാണിക്കുന്ന ക്രൂരത: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് കൂടിരിക്കുന്ന ബന്ധുക്കളോട് അധിക്യതര്‍ സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കഥാകൃത്ത് ശിഹാബുദീന്‍ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തില്‍ എഴുതിയ ഒരു കുറിപ്പില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടല്‍. സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കൂട്ടിരിപ്പുകാര്‍ക്ക് മാന്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ആരോഗ്യവകുപ്പു ഡയറക്ടര്‍ ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും […]
Read more

എൻ.സി.സി. ക്യാംപിൽ ഭക്ഷ്യവിഷബാധ; 50 ലേറെ കേഡറ്റുകൾ ആശുപത്രിയിൽ

കൊച്ചി: എൻ സി സി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതിലധികം കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാംപിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. വൈകിട്ടോടെ ഒട്ടേറെ പേർ തളർന്നു വീണതിനെതുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്കു ഛർദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കൽ കോളജ് […]
Read more

കിടപ്പുരോഗികള്‍ക്ക് സേവനവുമായി ‘കെയര്‍ കേരള’ വെബ്സൈറ്റ് ഉടന്‍

കിടപ്പുരോഗികള്‍ക്ക് സേവനവുമായി ‘കെയര്‍ കേരള’.സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ് വെബ്സൈറ്റ് ഒരുക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം പ്രാദേശിക കൂട്ടായ്മയുടെ പിന്തുണയില്‍ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം.മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന രീതിയില്‍ എന്‍എച്ച്എമ്മാണ് പദ്ധതി തയ്യാറാക്കിയത്. വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും. പരിചരണം, മരുന്ന്, മെഡിക്കല്‍ ഉപകരണം തുടങ്ങി ഏത് സേവനവും വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം. പാലിയേറ്റീവ് യൂണിറ്റ്, സന്നദ്ധ സംഘടന, വാര്‍ഡ് പ്രതിനിധി എന്നിവരിലേക്കും തത്സമയം ഈ […]
Read more

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വർദ്ധന: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു. ജില്ലയിൽ ഇത്തവണയുണ്ടായ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന് സംശയം. കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനോടകം ഊർജിതമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 2 പേരുടെ നില ഗുരുതരമാണ്. നാൽപ്പതിലധികം പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഈ മാസം 17 ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ […]
Read more

അങ്കണവാടിയിലെ കുടിവെള്ളത്തിൽ മാലിന്യം; 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

കൊച്ചി: ജില്ലയിലെ അങ്കണവാടിയിൽ നിന്ന് 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. എറണാകുളം പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. ഇതിനെതുടർന്ന് കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് നാട്ടുകാരുടെ ആരോപണം. അതെസമയം അങ്കണവാടിയിലേക്കുള്ള വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്. ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലം ജില്ലയിൽ ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും പടരുന്നത് […]
Read more

ആന്റിബയോട്ടിക് അമിത ഉപയോഗം; പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം

ആന്റിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം നടത്തും. ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്യാമ്പയിൻ ഉത്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്റെ ലക്‌ഷ്യം. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.