Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

അസിഡിറ്റിയും നെഞ്ചെരിച്ചിലും;അവഗണിച്ചാൽ കാൻസറിന് വരെ കാരണമായേക്കാവുന്ന നിശബ്ദ ഭീഷണി

നമ്മുടെ നിത്യജീവിതത്തിൽ മിക്കവരും നേരിടുന്ന സർവ്വസാധാരണമായ അസ്വസ്ഥതകളാണ് അസിഡിറ്റിയും നെഞ്ചെരിച്ചിലും. ഒരു ഗ്ലാസ് മോരോ അല്ലെങ്കിൽ ഏതെങ്കിലും ആന്റാസിഡ് ഗുളികയോ കഴിച്ചാൽ തീരാവുന്ന ചെറിയൊരു ദഹനപ്രശ്നമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ, “വെറും ഗ്യാസ് അല്ലേ” എന്ന് കരുതി നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ഈ ലക്ഷണങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരം നൽകുന്ന ഗൗരവകരമായ അപകട സൂചനയാകാം. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ അപകടത്തിലാക്കുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. സാധാരണമായി കണ്ടുവരുന്ന അസിഡിറ്റി […]
Read more

അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

യാത്രയിലും ഭക്ഷണം ചൂടായി സൂക്ഷിക്കാനുമെല്ലാം അലുമിനിയം ഫോയിലില്‍ പൊതിയുന്നവരുണ്ട്. എന്നാല്‍ ഇത് സുരക്ഷിതമാണോ? അലുമിനിയം കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. ഇവയ്ക്ക് പ്രകാശത്തെയും ഓക്‌സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, അലൂമിനിയം ഫോയില്‍ അസിഡിറ്റി, കൂടുതല്‍ […]
Read more

സാരി ഉടുക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

വസ്ത്രധാരണത്തിൽ നമ്മൾ വരുത്തുന്ന വളരെ ചെറിയ അശ്രദ്ധകൾ കാലക്രമേണ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട് എന്നതിന്റെ തെളിവാണ് ഇന്ന് ആരോഗ്യലോകം ചർച്ച ചെയ്യുന്ന ‘സാരി കാൻസർ’. പേര് സൂചിപ്പിക്കുന്നത് പോലെ സാരിയുമായി ബന്ധപ്പെട്ടതാണെങ്കിലും യഥാർത്ഥത്തിൽ സാരിയുടുക്കുമ്പോൾ ഉപയോഗിക്കുന്ന പാവാടയുടെ ചരട് അരക്കെട്ടിൽ വല്ലാതെ മുറുക്കി കെട്ടുന്നത് മൂലമുണ്ടാകുന്ന ഒരുതരം ചർമ്മ അർബുദമാണിത്. ലജ്ജയോ ഭയമോ കാരണം പലരും തുറന്നുപറയാൻ മടിക്കുന്ന ഈ രോഗാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് ഓരോ സ്ത്രീക്കും അനിവാര്യമാണ്. നമ്മുടെ ചർമ്മത്തിൽ നിരന്തരമായി ഏൽക്കുന്ന ഘർഷണവും അമിതമായ […]
Read more

വെറുതെയങ്ങ് ചായ കുടിച്ചാല്‍ പോര, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലപ്പൊടി ഇടാന്‍ പാടുള്ളു. അല്ലെങ്കില്‍ ചായയുടെ സ്വാദ് കുറയാം. അതുപോലെ തന്നെ അമിതമായി പാല്‍ ചേര്‍ക്കാന്‍ പാടില്ല. ഇത് അസിഡിറ്റി ഉണ്ടാവാന്‍ കാരണമാകുന്നു. പാലിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ദഹനം കുറയും. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലയും പഞ്ചസാരയും ഇടാന്‍ പാടുള്ളു. അതുപോലെ ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത് ഒഴിവാക്കണം. ഇത് അസിഡിറ്റി ഉണ്ടാവാന്‍ കാരണമാകുന്നു. ആവശ്യത്തിന് മാത്രം തിളപ്പിക്കുക. ചായ ഒരുപാട് തവണ ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കണം. […]
Read more

ദോശയ്ക്കും ഇഡലിക്കുമൊപ്പം ഇത് മാത്രം മതി; ഒരു കിടിലൻ ചമ്മന്തി റെസിപ്പി

ചേരുവകൾ തക്കാളി – 2 എണ്ണം (മുറിച്ചത്)തേങ്ങ ചിരവിയത് – ½ കപ്പ്ഉണക്കമുളക് – 3 എണ്ണംചെറിയ ഉള്ളി – 5–6 എണ്ണംവെളുത്തുള്ളി – 2 അല്ലിപുളി – ചെറിയ കുരുഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. തുടർന്ന് തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക. അവസാനം തേങ്ങ ചേർത്ത് ഒരു ലൈറ്റ് ​ഗോൾഡ് നിറമാവുന്നത് വരെ ഒന്ന് […]
Read more

താരന്‍ ആണോ പ്രശ്‌നം? ഈ നാട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ…

ആര്യവേപ്പില വീട്ടിലുണ്ടോ? ഇത് അരച്ച് തലയില്‍ പുരട്ടാം. അരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകാം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് തല കഴുകുന്നതും നല്ലതാണ്. ഫംഗല്‍ ബാധകളെ ചെറുക്കാന്‍ കഴിയുന്ന ഒന്നാണിത്. ഉലുവയും താരന് ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിന് ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാനുള്ള കഴിവുണ്ട്. ഉലുവ കുതിര്‍ത്തി തലയില്‍ പുരട്ടാം. ഇത് തൈരില്‍ ചേര്‍ത്തും പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം പുരട്ടാം. മുടിയിലെ അഴുക്കു കളയാനും ഷാംപൂ ഗുണം നല്‍കാനും ഇതേറെ ഗുണകരമാണ്.
Read more

പച്ചക്കറികള്‍ പാകം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം ചെയ്യണം

പച്ചക്കറികള്‍ കഴുകിയിട്ട് തന്നെയാണ് നമ്മള്‍ ഉപയോഗിക്കുക. എന്നാല്‍ വെറും വെള്ളത്തില്‍ കഴുകിയിട്ട് കാര്യമില്ല. അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികളോ അണുക്കളോ നീക്കം ചെയ്യപ്പെടണമെന്നില്ല. മിക്ക പച്ചക്കറികളും കീടനാശിനിയും കൃഷിയിടത്തില്‍ നിന്നുള്ള അഴുക്കും സൂക്ഷ്മാണുക്കളും കൊണ്ടാണ് അടുക്കളയില്‍ എത്തുക. അത് മറികടക്കാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഉപ്പുവെള്ളത്തില്‍ കുതിര്‍ക്കുക എന്നതാണ്. ഉപ്പ് വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ ഒരു നേരിയ ഹൈപ്പര്‍ടോണിക് ലായനി ആയി മാറുന്നു. ഇത് പച്ചക്കറികളുടെ മുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍, ചെറിയ പ്രാണികള്‍, ചില കീടനാശിനി […]
Read more

പടരുന്നത് എലികളിലൂടെ, ബാധിക്കുക വൃക്കയെ, വാക്‌സിനില്ല; എന്താണ് ഹാന്റാ വൈറസ്?

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു പേരാണ് ഹാന്റ വൈറസ് എന്നത്. ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിലെ 3 പേര്‍ മരിച്ചു കഴിഞ്ഞു. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം? എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറി നമ്മള്‍ അത് ശ്വസിക്കുമ്പോഴാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസര്‍ജ്യം കലര്‍ന്ന പ്രതലങ്ങളില്‍ തൊടുകയും പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് […]
Read more

വീട് വാങ്ങുന്നതോ വാടകക്കെടുക്കുന്നതോ ലാഭകരം? മാറുന്ന കാലത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ

ഇന്ത്യൻ സമൂഹത്തിൽ വീട് എന്നത് വെറുമൊരു തലചായ്ക്കാനുള്ള ഇടം മാത്രമല്ല; അതൊരു വൈകാരികമായ അസ്തിത്വവും ജീവിതലക്ഷ്യവുമാണ്. “സ്വന്തമായി ഒരു വീട്” എന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. എന്നാൽ കാലം മാറുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പുതുതലമുറക്കിടയിൽ, വീട് ഒരു സാമ്പത്തിക സുരക്ഷിതത്വമായി കാണുന്നതിന് പകരം അതൊരു ‘നിർജീവ ആസ്തി’ (Dead Asset) ആയി മാറുന്നുണ്ടോ എന്ന ഗൗരവകരമായ ചർച്ചകൾ ഉയരുന്നുണ്ട്. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തേക്കാൾ പ്രായോഗികതയ്ക്കും സാമ്പത്തിക ലാഭത്തിനും മുൻഗണന […]
Read more

ചൂടാണെന്ന് കരുതി ഒരുപാട് സമയം കുളിക്കരുത്, പണി കിട്ടും

ഈ കൊടും ചൂടില്‍ ദിവസം മൂന്ന് നേരം കുളിച്ചാലും മതിയാകാത്ത അവസ്ഥയാണ്. ശരീരം തണുപ്പിക്കാന്‍ ഏറെ നേരം വെള്ളത്തില്‍ കുളിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പത്തു മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ കുളിക്കാന്‍ സമയമെടുക്കുന്നവരുണ്ട്. ഇങ്ങനെ ഒരുപാട് നേരം വെള്ളത്തില്‍ നിന്നാല്‍ എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സമയം ഏറെയെടുത്തുള്ള കുളി ചര്‍മത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്‌സിമ ലക്ഷണങ്ങള്‍ കൂട്ടുകയും ചെയ്യും. ചര്‍മത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് എക്‌സിമ. അക്യൂട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix