ചേരുവകൾ
തക്കാളി – 2 എണ്ണം (മുറിച്ചത്)
തേങ്ങ ചിരവിയത് – ½ കപ്പ്
ഉണക്കമുളക് – 3 എണ്ണം
ചെറിയ ഉള്ളി – 5–6 എണ്ണം
വെളുത്തുള്ളി – 2 അല്ലി
പുളി – ചെറിയ കുരു
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. തുടർന്ന് തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക. അവസാനം തേങ്ങ ചേർത്ത് ഒരു ലൈറ്റ് ഗോൾഡ് നിറമാവുന്നത് വരെ ഒന്ന് കൂടി ചൂടാക്കുക. ശേഷം മിക്സിയിൽ ഇട്ട് പുളിയും ഉപ്പും ചേർത്ത് അരക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുറുക്കിയെടുക്കാം. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് താളിച്ച് ചേർത്താൽ കിടിലൻ ചമ്മന്തി റെഡി.






