Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

ഉപ്പ് കട്ടപിടിക്കുന്നുണ്ടോ? ഈ സിംപിൾ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ

ഉപ്പ് സൂക്ഷിക്കുന്ന കുപ്പിക്കുള്ളിൽ കുറച്ച് അരിമണികൾ ഇട്ടാൽ മതി. 4-5 അരിമണികൾ ഇട്ടാൽ മതിയാകും. അരിക്ക് സ്വാഭാവികമായി ഈർപ്പം ആഗിരണം ചെയ്യുന്ന ഗുണമുള്ളതിനാൽ കുപ്പിക്കുള്ളിലെ അധിക നനവ് അത് വലിച്ചെടുക്കും. അതുകൊണ്ട് ഉപ്പ് വരണ്ടതായും പൊടിപോലെയും തുടരും. ഉപ്പ് ഇട്ടുവെക്കുന്ന കുപ്പിയിൽ ഈർപ്പമില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപ്പ് നിറച്ച ശേഷം 4–10 അരിമണികൾ ചേർക്കുക. കുപ്പി എപ്പോഴും അടച്ചുവയ്ക്കുക. ഇത്ര മാത്രം ചെയ്താൽ മഴക്കാലത്തും ഉപ്പ് കട്ടപിടിക്കാതെ ഉപയോഗിക്കാനാകും. ഈ ട്രിക്ക് കൊണ്ട് നമ്മുക്ക് പല […]
Read more

അരി കഴുകിയ വെള്ളത്തിന് ഇത്രയും ഗുണങ്ങളോ?

അരി കഴുകിയ വെള്ളം മികച്ചൊരു ബ്യൂട്ടി ടിപ് ആണെന്ന് അറിയാമോ? ഇതില്‍ വിറ്റാമിന്‍ ബി, ഇ, അമിനോ ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ചര്‍മസംരക്ഷണത്തിന് പറ്റിയ ഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക ബ്യൂട്ടി ടോണറായി പ്രവര്‍ത്തിക്കുന്നു. അരി കഴുകിയ വെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകുന്നത് ചര്‍മത്തിന് സ്വഭാവിക തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തെ ഫ്രെഷ് ആയി സൂക്ഷിക്കുന്നു. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മത്തിലുണ്ടാകുന്ന പ്രകോപനങ്ങളും ചുവപ്പും മുഖക്കുരുവുമെല്ലാം കുറയ്ക്കും. ഇതൊരു നാച്വുറല്‍ ടോണറായി […]
Read more

വേനല്‍ മാറി മഴയെത്തുന്നു; കരുതല്‍ വേണം ഡെങ്കിപ്പനിക്കെതിരെ, ജീവന്‍ പോലും നഷ്ടപ്പെടാം

വേനൽ മാറി മഴക്കാലത്തിലേക്ക് കടക്കുകയാണ്. ഇത് രോ​ഗങ്ങളുടെ കാലമാണ്. കൊതുക് പരത്തുന്ന ഡെങ്കിപ്പനിയാണ് പ്രധന വില്ലൻ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എന്താണ് ഡെങ്കിപ്പനി ? ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് […]
Read more

വെളിച്ചെണ്ണയോ സൺഫ്ളവർ ഓയിലോ? ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ഏതാണ് നല്ലത്?

ഭക്ഷണത്തിൽ നമ്മൾ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരമാണ് ഹൃദയത്തിന്റെ ആരോഗ്യം നിർണ്ണയിക്കുന്നത്. എന്നാൽ ‘ആരോഗ്യകരം’ എന്ന പരസ്യവാചകങ്ങളോടെ വിപണിയിലെത്തുന്ന പല എണ്ണകളും വില്ലന്മാരാണ്. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് തുടങ്ങിയ നല്ല കൊഴുപ്പുകളും അടങ്ങിയ എണ്ണകൾ കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കും. ഏറ്റവും ആരോഗ്യകരമായ പാചക എണ്ണയാണ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ. ഹൃദയത്തിന് സംരക്ഷണം നൽകുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോൾസ് എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും […]
Read more

വയർ കുറയ്ക്കണോ? വെറും 10 മിനിറ്റ് മതി, വീട്ടിൽ ചെയ്യാവുന്ന വർക്കൗട്ടുകൾ

ജമ്പിങ് ജാക്സ് (Jumping Jacks) – ഒരു മിനിറ്റ് വ്യായാമത്തിന് മുൻപ് ശരീരം വാംഅപ്പ് ചെയ്യാൻ പറ്റിയ മാർ​ഗം. കാലുകൾ ചേർത്ത് നിൽക്കുക. ചാടിക്കൊണ്ട് കാലുകൾ വിടർത്തുകയും കൈകൾ തലക്ക് മുകളിലേക്ക് ഉയർത്തുകയും ചെയ്യുക. തിരിച്ചു പഴയനിലയിലേക്ക് മടങ്ങുകയും ചെയ്യുക. ഗുണങ്ങൾ: മുഴുവൻ ശരീരത്തിനും പ്രവർത്തനം ലഭിക്കുംകലോറി വേഗത്തിൽ ബേൺ ചെയ്യും ഹൈ നീസ് (High Knees) – ഒരു മിനിറ്റ് ഓടുന്നതു പോലെ, നിൽക്കുന്ന സ്ഥാനത്ത് തന്നെ മുട്ടുകൾ ഉയർത്തി ചെയ്യുക. ഒരേ സ്ഥലത്ത് ഓടുന്നതു […]
Read more

അകാല മരണം ഒഴിവാക്കാം…. ദിവസം 5 മിനിറ്റ് വ്യായാമം ചെയ്താല്‍ മതി

ദിവസവും അഞ്ചു മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കാന്‍ പറ്റിയാല്‍ നിങ്ങളുടെ ആയുസില്‍ വര്‍ധനവ് ഉണ്ടാകും. വ്യായമം ചെയ്യുന്നതിലൂടെ ആരോഗ്യത്തിലും ആയുസ്സിലും വലിയ മാറ്റം വരുത്താനാകുമെന്നാണ് പഠനം പറയുന്നത്. കടുത്ത വ്യായാമങ്ങളൊന്നും വേണമെന്നില്ല. അഞ്ച് മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിങ്, പടികള്‍ കയറുക തുടങ്ങിയവയിലൂടെ പത്തിലൊന്ന് അകാലമരണ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനം പറയുന്നുണ്ട്. ഇതിലൂടെ ദശലക്ഷക്കണക്കിന് പേരുടെ ആയുര്‍ദൈര്‍ഘ്യമാവും കൂടുന്നത്. നോര്‍വേയില്‍ ഓസ്ലോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടണമെന്നാണ് ലോകാരോഗ്യ […]
Read more

ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടോ? നിങ്ങള്‍ അപകടത്തിലാണ്

ദിവസത്തില്‍ എപ്പോഴും എന്തെങ്കിലും ഒക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടോ? പല സമയത്തായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്ന ചിന്ത പുതിയ കാലത്തുണ്ട്. എന്നാല്‍ എത്ര തവണ കഴിക്കുന്നു എന്നത് മാത്രമല്ല പ്രശ്‌നം, മറിച്ച് ഭക്ഷണത്തിനിടയില്‍ കഴിക്കുന്ന ലഘുഭക്ഷണങ്ങളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നതു കൂടിയാണ്. തുടര്‍ച്ചയായി ഇങ്ങനെ കഴിക്കുന്നത് വിശപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയെ ബാധിക്കും. കാരണം ഇങ്ങനെ നമ്മള്‍ കൂടുതലും കഴിക്കുക പാക്കറ്റ് ലഘുഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിയാണ്. […]
Read more

കഫെ സ്റ്റൈല്‍ കപ്പൂച്ചിനോ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ

ചേരുവകൾ ഇൻസ്റ്റന്റ് കോഫി പൗഡർ – 1 ടേബിൾ സ്പൂൺപഞ്ചസാര – 2 ടേബിൾ സ്പൂൺഉപ്പ് – 1 നുള്ള്ഐസ് ക്യൂബുകൾ – 1പാൽ – 1 1/2 കപ്പ്വെള്ളം – 1/2 കപ്പ് തയാറാക്കുന്ന വിധം വെള്ളവും പാലും തിളപ്പിക്കുക. മിക്സിയുടെ ഒരു ചെറിയ ജാറിലേക്ക് കോഫി പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് 15 സെക്കൻഡ് പൊടിക്കുക.1 ഐസ് ക്യൂബ് ചേർത്ത് ക്രീം ആകുന്നതുവരെ അടിക്കുക. ഒരു ഗ്ലാസിൽ 1 ടേബിൾ സ്പൂൺ കോഫി […]
Read more

ഹോർമോൺ വ്യതിയാനങ്ങൾ നിസാരമല്ല; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം

പലപ്പോഴും നാം നിസ്സാരമായി തള്ളിക്കളയുന്ന ദഹനപ്രശ്നങ്ങൾ ഗുരുതരമായ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് ‘സിലിയാക് ഡിസീസ്’ (Celiac Disease). ഗോതമ്പ്, ബാർലി, റായ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ദഹിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു ‘ഓട്ടോ ഇമ്മ്യൂൺ’ ഡിസോർഡറാണ്. കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കണമെന്നില്ല. ചുരുക്കത്തിൽ, നിങ്ങൾ എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും […]
Read more

മുടി വളരാൻ ഇനി മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ പാക്കുകൾ

മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും മുട്ട വളരെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രോട്ടീൻ, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, ബയോട്ടിൻ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുട്ട ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും ബലവും നൽകുകയും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു. മുടി വളർച്ച വേഗത്തിലാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില മുട്ട ഹെയർ പാക്കുകൾ ഇവയാണ്. ഒന്ന് രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ കറ്റാർവാഴ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix