Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

ധൈര്യമായി സൈക്കിൾ എടുത്ത് ഇറങ്ങിക്കോ… തലച്ചോറിന് വളരെ നല്ലത്

തലച്ചോറിന്റെ ആരോ​ഗ്യത്തിന് സൈക്ലിങ് വളരെ മികച്ചതാണെന്ന് ​ഗവേഷണ ഫലങ്ങൾ. മസ്തിഷ്കത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം കാക്കുന്നതിനും വിഷാദരോഗത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുമൊക്കെ സൈക്ലിങ് മികച്ചതാണെന്ന് പഠനം പറയുന്നു. ഒക്ലഹോമ സർവകലാശാല, ലോമ ലിൻഡ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്താൻ ചെലവുകുറഞ്ഞ സൈക്ലിങ് പോലുള്ള വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. ഫ്രോണ്ടിയേഴ്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകാഗ്രത ലഭിക്കാനും […]
Read more

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ? കഴിച്ചാൽ എന്ത് സംഭവിക്കും?

കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കരുത്, മഞ്ഞ ഒഴിവാക്കണം എന്നെല്ലാമല്ലേ കാലങ്ങളായി നമ്മൾ പറയുന്നത്. രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞ പൂർണമായി ഒഴിവാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ഒരു പൊതുധാരണയായിരുന്നു. എന്നാൽ, അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഉൾപ്പെടെയുള്ള മുൻനിര മെഡിക്കൽ ജേണലുകളിൽ വന്ന പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച് ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോളും ശരീരത്തിലെ ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബന്ധം നമ്മൾ കരുതിയിരുന്നതുപോലെയല്ല. ഉയർന്ന കൊളസ്ട്രോളുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ […]
Read more

ഒരു നില കയറുമ്പോഴേക്കും ശ്വാസം മുട്ടലോ? പേടിക്കണം, ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

ഒരു നില നടന്ന് കയറാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ? പടികയറുമ്പോള്‍ നെഞ്ചില്‍ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോഗ്യത്തെ കുറിച്ച് ശരീരം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പടികള്‍ കയറുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. എന്നാല്‍ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്. […]
Read more

പോഷക കുറവ് മുതല്‍ ക്യാന്‍സര്‍ വരെ; നഖം പറയും നിങ്ങളുടെ ആരോഗ്യസ്ഥിതി

നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാന്‍ സാധിക്കുമത്രേ. നഖങ്ങളുടെ നിറവ്യത്യാസം, ഘടനാവ്യത്യാസം പോലുള്ളവ പോഷകക്കുറവിന്റെയും ചില ആരോഗ്യപ്രശ്‌നങ്ങളുടെയും പ്രാരംഭ ലക്ഷണമാകാം. ആരോഗ്യമുള്ള നഖങ്ങള്‍ പിങ്ക് നിറത്തില്‍ ഒരേ ആകൃതിയിലാകും ഉണ്ടാവുക. കൊയിലോണിയ (സ്പൂണ്‍ ആകൃതിയിലുള്ള നഖങ്ങള്‍): പലപ്പോഴും ശരീരത്തില്‍ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. വിളര്‍ച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നീ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു): സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പര്‍തൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു. […]
Read more

എന്ത് ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? ഇതാകാം കാരണങ്ങൾ

നിങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമല്ല മുടികൊഴിച്ചിൽ സംഭവിക്കുന്നത്. പലപ്പോഴും നമ്മുടെ ശരീരം അകമേ അനുഭവിക്കുന്ന ചില വലിയ ആരോഗ്യപ്രശ്നങ്ങളുടെ ‘അലാറം’ അല്ലെങ്കിൽ മുൻകൂട്ടിയുള്ള മുന്നറിയിപ്പായിരിക്കാം ഈ മുടികൊഴിച്ചിൽ. നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കോശങ്ങളിലൊന്നാണ് ഹെയർ ഫോളിക്കിളുകൾ. അതുകൊണ്ടുതന്നെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളോ പോഷകാഹാരക്കുറവോ ഉണ്ടായാൽ അതിന്റെ പ്രതിഫലനം ആദ്യം കാണിക്കുന്നത് മുടിയിലാണ്. വിട്ടുമാറാത്ത കടുത്ത മുടികൊഴിച്ചിൽ ചില ആരോഗ്യപ്രശ്നങ്ങളുടെ ആദ്യകാല ലക്ഷണമാകാം. ശരീരത്തിൽ അയണിൻറെ അളവ് കുറയുന്നത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന പ്രധാന […]
Read more

നിങ്ങൾക്ക് ഈ രോ​ഗമുണ്ടോ? ലൈം​ഗിക ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാം

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരടക്കം ലൈം​ഗിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റമാണ് പ്രധാന കാരണം. ഒരാളുടെ ശ്രദ്ധ, പെരുമാറ്റം, ആത്മനിയന്ത്രണം, വൈകാരിക പ്രതികരണങ്ങൾ എന്നിവയെ എല്ലാം ബാധിക്കുന്ന നാഡീവ്യൂഹപരമായ തകരാറാണ്‌ അറ്റൻഷൻ ഡെഫിസിറ്റ്‌ ഹെപ്പർആക്ടീവിറ്റി ഡിസോഡർ (എഡിഎച്ച്‌ഡി). എന്നാൽ എഡിഎച്ച്‌ഡി വ്യക്തികളുടെ ലൈംഗിക ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാമെന്ന്‌ പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാല, ടോറന്റോ മെട്രോപൊളിറ്റൻ സർവകലാശാല, കാൽഗറി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ്‌ 943 പേരിൽ പഠനം നടത്തിയത്‌. ഇവരിൽ 106 […]
Read more

ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമോ? ഇക്കാര്യങ്ങള്‍ അറിയണം

സ്ഥിരമായി ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്ന് ആശങ്കയുണ്ടോ? എന്തെല്ലാം ശ്രദ്ധിക്കണം? ഇറുകിയ ഹെല്‍മെറ്റ് ധരിക്കുന്നത് ‘ട്രാക്ഷന്‍ അലോപ്പീസി’യ്ക്ക് കാരണമാകും. മുടിയുടെ വേരുകളില്‍ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘര്‍ഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിലാണ് ട്രാക്ഷന്‍ അലോപ്പീസിയ. കൂടാതെ ഹെല്‍മെറ്റിനുള്ളില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പ്, ചൂട്, എണ്ണ ഇവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യാം. എന്തൊക്കെ ശ്രദ്ധിക്കണം ഹെല്‍മെറ്റ് ധരിക്കുന്നതിന് മുന്‍പ് വിയര്‍പ്പ് ആഗീരണം ചെയ്യാനായി തലയില്‍ ഒരു കോട്ടണ്‍ ടൗവ്വല്‍ ധരിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മുടി വൃത്തിയായി സൂക്ഷിക്കുന്നതിനും ഇത് […]
Read more

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വെക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

പാകം ചെയ്ത ഭക്ഷണം: വീട്ടിലുണ്ടാക്കിയ കറികളും മറ്റ് ഭക്ഷണങ്ങളും സാധാരണയായി ഫ്രിഡ്ജിൽ രണ്ടോ മൂന്നോ ദിവസം വരെ മാത്രമേ കേടുകൂടാതിരിക്കൂ. അതിനുശേഷം അവയിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടും. പാൽ: തിളപ്പിച്ച പാൽ മൂന്ന് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. പാക്കറ്റ് പാൽ പൊട്ടിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. തൈര്: ഫ്രഷായ തൈര് ഫ്രിഡ്ജിൽ നാലോ അഞ്ചോ ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ അമിതമായ പുളിയോ ചീത്ത മണമോ വന്നാൽ പിന്നെ ഉപയോഗിക്കരുത്. പച്ചക്കറികൾ: ഇലക്കറികൾ […]
Read more

ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ? ഇതാണ് സത്യം….

ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്ന ശീലം അത്ര നല്ലതല്ല എന്നൊക്കെ പറഞ്ഞ് കേട്ടിട്ടില്ലേ? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ദോഷകരമായി ബാധിക്കുകയോ ദഹനപ്രക്രിയ തടസപ്പെടുത്തുകയോ ഇല്ല. നമ്മുടെ ദഹനവ്യവസ്ഥ വളരെ കാര്യക്ഷമമാണ്. ഭക്ഷണത്തിന്റെ അളവിനനുസരിച്ച് ആവശ്യമായ എൻസൈമുകളും ആസിഡും ഉത്പാദിപ്പിക്കാൻ ആമാശയത്തിന് അറിയാം. കട്ടിയുള്ളതോ വരണ്ടതോ ആയ ആഹാരങ്ങൾ കഴിക്കുമ്പോൾ, അത് ഉമിനീരിനൊപ്പം ചേർന്ന് ഈസോഫാഗസിലൂടെ സുഗമമായി ആമാശയത്തിലേക്ക് എത്താൻ അല്പം വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് ഒഴിവാക്കുന്നു. […]
Read more

ഉരുളക്കിഴങ്ങും തൈരും മതി, കഴുത്തിലെ കറുപ്പ് ഈസിയായി കളയാം

കറ്റാർവാഴ ജെൽ കറ്റാർവാഴയിൽ അടങ്ങിയ വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ബദാം എണ്ണ ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു-രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix