Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ? ഇതാണ് സത്യം….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്ന ശീലം അത്ര നല്ലതല്ല എന്നൊക്കെ പറഞ്ഞ് കേട്ടിട്ടില്ലേ? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ദോഷകരമായി ബാധിക്കുകയോ ദഹനപ്രക്രിയ തടസപ്പെടുത്തുകയോ ഇല്ല. നമ്മുടെ ദഹനവ്യവസ്ഥ വളരെ കാര്യക്ഷമമാണ്. ഭക്ഷണത്തിന്റെ അളവിനനുസരിച്ച് ആവശ്യമായ എൻസൈമുകളും ആസിഡും ഉത്പാദിപ്പിക്കാൻ ആമാശയത്തിന് അറിയാം.

കട്ടിയുള്ളതോ വരണ്ടതോ ആയ ആഹാരങ്ങൾ കഴിക്കുമ്പോൾ, അത് ഉമിനീരിനൊപ്പം ചേർന്ന് ഈസോഫാഗസിലൂടെ സുഗമമായി ആമാശയത്തിലേക്ക് എത്താൻ അല്പം വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് ഒഴിവാക്കുന്നു. ശരീരം ഭക്ഷണത്തിലെ പോഷകങ്ങളെ ശരിയായ രീതിയിൽ വേർതിരിക്കാനും ആഗിരണം ചെയ്യാനും വെള്ളത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്

എന്നാൽ അമിതമായാൽ എല്ലാം പ്രശ്നമാണ്. അമിതമായി വെള്ളം കുടിക്കുമ്പോൾ വയർ പെട്ടെന്ന് നിറയുകയും ശരീരത്തിന് ആവശ്യമായ ആഹാരം കഴിക്കാൻ സാധിക്കാതെ വരികയും ചെയ്യും. ഇത് പോഷകാഹാരക്കുറവിലേക്ക് നയിക്കാം.

ഭക്ഷണം കൃത്യമായി ചവച്ചരയ്ക്കാതെ, വെള്ളം കുടിച്ച് വേഗത്തിൽ വിഴുങ്ങുന്ന ശീലം ചിലർക്കുണ്ട്. ഇത് ചെയ്യുമ്പോൾ ഭക്ഷണത്തോടൊപ്പം അമിതമായി വായു ശരീരത്തിനുള്ളിലേക്ക് കടക്കുന്നു. ഇത് വയറു വീർക്കുന്നതിനും അമിതമായ ഗ്യാസിനും കാരണമാകും. കൂടാതെ ഉമിനീരിലെ എൻസൈമുകൾ ഭക്ഷണവുമായി കലരാനുള്ള അവസരവും നഷ്ടപ്പെടുന്നു.

ആഹാരം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്താനും അമിതാഹാരം ഒഴിവാക്കാനും സഹായിക്കും.

ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ ശേഷം മാത്രം ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് അസിഡിറ്റിയും വയറു വീർക്കലും ഒഴിവാക്കാൻ സഹായിക്കും.

Recent News

Advertisement
WhiteswanTV Footer