Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കോട്ടയത്തെ മരുന്ന് പരിശോധനയിൽ ആന്റി റാബിസ് വാക്സീനിലും വ്യാജൻ

കോട്ടയം: പേവിഷബാധയ്ക്കെതിരെ നൽകുന്ന ആന്റി റബീസ് വാക്സീനിലും പാമ്പുകടിയേറ്റാൽ എടുക്കുന്ന ആന്റിവെനം  ഇൻജക്ഷൻ എന്നിവയിലും വ്യാജൻ കണ്ടെത്തിയെന്ന് ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തൽ. ജില്ലയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ പിടിച്ചെടുക്കുന്നത്  പുറമേയാണു ഗുണനിലവാരമില്ലാത്ത വാക്സീനുകളും പിടിച്ചെടുത്തത്. പാമ്പ് കടി ഏറ്റൽ എടുക്കുന്ന ആന്റിവെനം അപൂർവം ഹോൾസെയിൽ മെഡിക്കൽ സ്റ്റോറുകൾ മാത്രമേ സൂക്ഷിക്കാറുള്ളൂ. എന്നാൽ ആന്റി റബീസ് വാക്സീൻ മിക്ക മെഡിക്കൽ സ്റ്റോറുകളിലും കിട്ടും. ഇത്തരം വാക്സീനുകൾക്കു ഭീമമായ വിലയാണു മെഡിക്കൽ സ്റ്റോറുകൾ ഈടാക്കുന്നത്.ഇതിനിടയിലാണ് ഗുണനിലവാരമില്ലാത്തവ കടന്നു […]
Read more

നിയന്ത്രണം വിട്ട കാർ കടയിലേക്കു പാഞ്ഞുകയറി; ഡ്രൈവർക്കു പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ടൗണിലെ കിഴക്കഞ്ചേരി റോഡിൽ നിയന്ത്രണം വിട്ട കാർ കടയിലേക്കു പാഞ്ഞുകയറി അപകടമുണ്ടായി. കാറോടിച്ചിരുന്ന കിഴക്കഞ്ചേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. യുവാവിനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം സംഭവിച്ചത്. സുനിതാമുക്കിന്റെ ഭാഗത്ത് നിന്ന് വന്ന് ബിസ്മില്ല ഹോട്ടലിന് അടുത്തുള്ള ഫാത്തിമ മെറ്റൽസ് എന്ന കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ ഷട്ടറുകൾ ഭാഗീകമായി തകർന്നു. ഡ്രെയ്നേജ് സ്റ്റെപ്പ് ചാടിക്കടന്നാണ് കാർ കടയിലേയ്ക്കു കയറിയത്. കടയിലെ ഷട്ടറുകളും ഉൾനിലയിലെ സാധനങ്ങളും നാശനഷ്ടം […]
Read more

റബ്ബർത്തൈകളിൽ മീലിമൂട്ട ശല്യം

പാലക്കാട്: അയിലൂരിൽ പുതുതായി നട്ടുപിടിപ്പിച്ച റബ്ബർത്തൈകളിൽ മീലിമൂട്ടയുടെ ശല്യം വർധിക്കുന്നത് മലയോരമേഖലയിലെ കർഷകരെ ദുരിതത്തിലാക്കുന്നു. ഒരു വർഷത്തിൽ താഴെമാത്രം പ്രായമുള്ള റബ്ബർ ത്തൈകളിലാണ് വ്യാപകമായി മീലിമൂട്ടയുടെ ആക്രമണം ഉണ്ടാവുന്നത്. അയിലൂരിലെ മലയോരപ്രദേശങ്ങളായ കരിമ്പാറ, ഒലിപ്പാറ ഭാഗങ്ങളിലാണ് രോഗബാധ കൂടുതലായി കാണുന്നത്. തൈകളുടെ ഇലകൾക്കടിയിലും കവരങ്ങളിലുമായാണ് കീടബാധ കൂടുതലും കാണുന്നത്. വെളുത്തനിറത്തിൽ ചെറിയ രോമാവൃതമായ മൂട്ടകൾ ചെടികളിൽ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകൾ പെട്ടെന്ന് പഴുത്തുണങ്ങി നശിക്കയും പുതിയ മുകുളങ്ങൾ കരിഞ്ഞുവരുകയും ചെയ്യുന്നു. കർഷകരുടെ നേതൃത്വത്തിൽ വീര്യംകുറഞ്ഞ കീടനാശിനികൾ തെളിക്കുന്നുണ്ടെങ്കിലും […]
Read more

ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പോസ്റ്ററിലെ ‘ഐപിഎസ്’ മായ്ച്ചു; വരണാധികാരിക്ക് പരാതി നൽകിയത് എഎപി സ്ഥാനാർഥി

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പോസ്റ്ററുകളിലെ ‘ഐപിഎസ്’ കറുത്ത മഷി കൊണ്ടു മായ്ച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ‘ഐപിഎസ്’ മായ്ച്ചത്. സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രശ്മി വരണാധികാരിക്കാണു പരാതി നല്‍കിയത്. തുടര്‍ന്ന് വരണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചില സ്ഥലങ്ങളിലെ പോസ്റ്ററുകളില്‍നിന്ന് ഐപിഎസ് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടങ്ങി

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി. നവംബര്‍ 25 മുതല്‍ 28 വരെ വിവിധ ബാച്ചുകളിലായി 28 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ ആകെ 20848 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ 122 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2789 വാര്‍ഡ്/ ഡിവിഷനുകളിലായി ആകെ 4343 പോളിങ് സ്റ്റേഷനുകളാണുള്ളത്. 12 നഗരസഭകളിലായി 566 പോളിങ് സ്റ്റേഷനുകളും 15 ബ്ലോക്കുകളിലായി 3777 […]
Read more

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് താനെന്ന് ബണ്ടിചോര്‍ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്. പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. […]
Read more

കോർപ്പറേറ്റുകൾക്ക് അനുകൂലവും തൊഴിലാളികൾക്ക് വീഴ്ചയുമാണ് ലേബർ കോഡ്: ടിപി രാമകൃഷ്ണൻ

കോഴിക്കോട് : കേന്ദ്ര ഗവൺമെൻറ് പാർലമെന്റിൽ മതിയായ ചർച്ചയ്ക്ക് അവസരം നൽകാതെയാണ് ലേബർ കോഡ് പാസാക്കിയിട്ടുള്ളതെന്നും ലേബർ കോർഡ് നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ജോലി സമയം, മിനിമം കൂലി വ്യവസ്ഥ ഇതെല്ലാം അട്ടിമറിക്കപ്പെടുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തൊഴിലാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ജോലിസ്ഥിരത ഉൾപ്പെടെയുള്ള നാനാതരത്തിലുള്ള അവരുടെ ആവശ്യങ്ങൾ, അവരുടെ പ്രശ്നങ്ങൾ എന്നിവ അതിസങ്കീർണമാകാൻ പോവുകയാണ്. കോർപ്പറേറ്റുകളും വർഗീയ ശക്തികളും ചേർന്നുകൊണ്ടുള്ള ഒരു പുതിയ ആക്രമണമുഖം ഇന്ത്യയിലെ തൊഴിലാളികൾക്കെതിരായിട്ടും കൃഷിക്കാർക്കെതിരായിട്ടും രംഗത്ത് വന്നിട്ടുണ്ട്.കേരളത്തിലെ സർക്കാർ ഇതുസംബന്ധിച്ച […]
Read more

പൊന്മുടി പതിനൊന്നാം വളവിൽ ലോറി കുടുങ്ങി

തിരുവനന്തപുരം: പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമാണത്തിന് കമ്പി കയറ്റിപ്പോയ ലോറി യന്ത്രത്തകരാറാൽ പതിനൊന്നാം വളവിൽ കുടുങ്ങി. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിതുരയിൽനിന്നും സാമഗ്രികളുമായി പൊന്മുടിയിലേക്കു വന്ന ലോറിയാണ് വഴിയിൽപ്പെട്ടത്. കൊടുംവളവായതിനാൽ മറ്റ് വാഹനങ്ങൾക്ക് യാത്രചെയ്യാൻ സാധിച്ചില്ല. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. വലിയ വാഹനങ്ങളിൽ പൊന്മുടിയിലേക്കു പോയവരും പൊന്മുടി സന്ദർശിച്ച് മടങ്ങിയവരും വൈകീട്ട് അഞ്ചുമണിവരെ വഴിയിൽ കുടുങ്ങി. പൊന്മുടിയിലേക്കു വന്ന കെഎസ്ആർടിസി ബസുകൾ കല്ലാറിൽ ഓട്ടം അവസാനിപ്പിച്ച് മടങ്ങി. പൊന്മുടിയിൽനിന്നുവന്ന ബസുകൾ പതിനൊന്നാം വളവിന് മുൻപ് ഓട്ടം […]
Read more

ജസ്റ്റ് 21 ഇയേഴ്സ് ഓൾഡ്; ‘കുട്ടി’ സ്ഥാനാർഥികളിലേറെയും പെൺകുട്ടികൾ, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി അജന്യ

തിരുവനന്തപുരം: വോട്ടവകാശം കിട്ടിയാലും മൂന്നു വർഷം കഴിഞ്ഞേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. 21 വയസ്സു പൂർത്തിയാകണം. കാത്തിരുന്നു കാത്തിരുന്ന് 21 വയസ്സായ ഉടൻ സ്ഥാനാർഥികളായവരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ‘ബേബി’കൾ. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മലയിൻകീഴ് പഞ്ചായത്തിലാണ്. ഒന്നാം വാർഡ് തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥി മച്ചിനാട് അജി ഭവനിൽ അജന്യ എസ്. അജിക്ക് 21 വയസ്സു തികഞ്ഞത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് 4 ദിവസം മുൻപു മാത്രമാണ്. മലയിൻകീഴ് മാധവ കവി സ്മാരക ഗവ. ആർട്സ് കോളജിലെ […]
Read more

ദേശീയ പുരസ്‌കാരത്തിളക്കത്തിൽ വിമാനത്താവളം

തിരുവനന്തപുരം : ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം. 2024-ലെ സീം നാഷണൽ എനർജി മാനേജ്‌മെന്റിന്റെ പുരസ്‌കാരങ്ങളിൽ പ്ലാറ്റിനം പുരസ്കാരമാണ് നേടിയത്. വിമാനത്താവളത്തിലെ എൻജിനിയറിങ് മേധാവി കെ.എസ്. ഷിബുകുമാർ അവാർഡ് ഏറ്റുവാങ്ങി. റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം എന്നിവയടക്കമുള്ളവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.
Read more
Advertisement
WhiteswanTV Footer