Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ജോർജീസ് ബാഡ്മിന്റൺ കോർട്ടിൽ ഈവനിംഗ് സ്ലോട്ടുകൾ; ആദ്യ നാല് പേർക്ക് ഉടൻ പ്രവേശനം

കോട്ടയം: കായികപ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി ജോർജീസ് ബാഡ്മിന്റൺ കോർട്ട് രംഗത്ത്. ഇവിടെ നിലവിൽ ഈവനിംഗ് ബാഡ്മിന്റൺ കളിക്കുന്നതിനായി പരിമിതമായ സ്ലോട്ടുകൾ ഒഴിവുണ്ടെന്ന് അധികൃതർ അറിയിച്ചു. ജോലിക്ക് ശേഷമുള്ള സമയം ഊർജ്ജസ്വലമാക്കാനും കളി ആസ്വദിക്കാനും താൽപര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്. കളിക്കാർക്കായി നിരവധി മികച്ച സൗകര്യങ്ങളാണ് ജോർജീസ് ബാഡ്മിന്റൺ കോർട്ട് ഒരുക്കിയിരിക്കുന്നത്. സിന്തറ്റിക് കോർട്ടുകൾ, സുഖപ്രദമായ കാത്തിരിപ്പ് ഇടം, 2, 3 വീലറുകൾക്ക് പാർക്കിംഗ് സൗകര്യം, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. കൂടാതെ, കളിക്കുന്ന […]
Read more

വാർഷികാഘോഷവും യാത്രയയപ്പും അധ്യാപക-രക്ഷാകർതൃ ദിനവും ആഘോഷിച്ചു

തൃശ്ശൂർ : കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ 78-ാ മത് വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ആരാധനാ സഭ എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലീറോസ് പ്ലാക്കൽ  അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊരട്ടി സെ.മേരീസ് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാഛാദനം ചെയ്തു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സി.ബിജു ദേശീയ താരങ്ങളെ […]
Read more

കൃഷി നഷ്ടത്തിന് നഷ്ടപരിഹാരതുക വർദ്ധിപ്പിക്കണം: ബെന്നി ബഹനാൻ എം.പി

തൃശ്ശൂർ: വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കർഷകരുടെ ജീവനോപാധികൾ വന്യ മൃഗങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവം ആവുകയാണ്. അങ്കമാലി ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കരാറിലെ ആശയക്കുഴപ്പം പരിഹരിച്ച് എത്രയും വേഗം പദ്ധതി പുനർജീവിപ്പിക്കണം. അങ്കമാലി അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന സർക്കാർ സ്വീകരിക്കണം. […]
Read more

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ ഭർത്താവ് പിടിയിലായി

തൃശ്ശൂർ: വരന്തരപ്പിള്ളി മാട്ടുമലയിലുള്ള  ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ട. സംഭവത്തിൽ ഭർത്താവ് പിടിയിലായി നന്തിപുലം മാട്ടുമല സ്വദേശി ഷാരോണിനെ ( 25 ) കസ്റ്റഡിയിലെടുത്തു. മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വീട്ടിൽ അർച്ചന 20 എന്ന യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ് ‘ അർച്ചന 5 മാസം ഗർഭിണിയായിരുന്നു. ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ […]
Read more

പോലീസിൻ്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

തൃശ്ശൂർ : കൊടകര ഷ്ഷഠിയോടനുബന്ധിച്ച് കൊടകര ഫ്ലെ ഓവറിന്റെ വടക്ക് വശം ഭാഗത്തു നിന്നും നാഷണൽ ഹൈവേയുടെ കിഴക്ക് വശം സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ എബിൻ ജോൺസ് 28 വയസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷഷ്ഠിയോടനുബന്ധിച്ചുളള കാവടി സെറ്റുകൾ കൊടകര ടൗണിൽ പ്രവേശിക്കുന്ന സമയത്ത് ഹൈവേയിൽ നിന്നും വാഹനങ്ങൾ കൊടകര ഭാഗത്തേക്ക് പോകരുതെന്നുള്ള നിമയാനുസൃത ആജ്ഞ അനുസരിക്കാതെയിരിക്കുകയും ഇരു […]
Read more

കവർച്ചക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

തൃശ്ശൂർ : കവർച്ചക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലയിൽ നിന്നും അറസ്റ്റ് ചെയ്തു. മാരകായുധങ്ങളുമായി  കവർച്ച  നടത്തുന്നതിനായി പോകുകയായിരുന്ന  അരനാട്ടുകര വില്ലേജ് ഒളരിക്കര സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ വിനു 46 വയസ്സ് എന്നയാളെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്ത്  കേസ്സിൽ ജാമ്യമെടുത്ത് ഒളുവിൽ പോവുകയായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി  നടത്തിയ അന്വേഷണത്തിലാണ് ഇയാൾ  തൃശ്ശൂരിൽ ഉള്ള വീടും സ്ഥലവും വില്പന നടത്തി തിരുവല്ലയിൽ വിവാഹം കഴിച്ചതായും അറിവായത്. തിരുവല്ലയിലുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് […]
Read more

ഓറഞ്ച് ദ് വേൾഡ്; കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി

കോട്ടയം: ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയാൻ യുണൈറ്റഡ് നേഷൻസ് നടത്തുന്ന ‘ഓറഞ്ച് ദി വേൾഡി’ന്റെ ഭാഗമായി കോട്ടയം ഇന്നർ വീൽ ക്ലബ്ബും, പുതുപ്പള്ളി മന്ദിരം ആശുപത്രിയും, ലെയമ്മ കോളജ് ഓഫ് നഴ്സിങും ചേർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി. കോട്ടയം ഇന്നർ വീൽ 321 ഇന്റർനാഷനൽ സർവീസ് ഓർഗനൈസർ ഡോ. ജീന കോശി, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് ഡോ. കെ.രാജലക്ഷ്മി, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം നോർത്ത് […]
Read more

താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവം; പരാതിയുമായി ബന്ധുക്കൾ

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിൽ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവാണ് കാരണമെന്ന് അച്ഛൻ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടിയുടെയും ആനന്ദിയുടെയും രണ്ടാമത്തെ കുഞ്ഞാണ് ചൊവ്വാഴ്ച ഉച്ചയോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും ഡിഎംഒയുടെ നിർദേശമനുസരിച്ച് തുടർനടപടിയുണ്ടാകുമെന്നും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അശ്വിൻ പറഞ്ഞു. ആനന്ദി ഗർഭിണിയായതു മുതൽ ചിറ്റൂർ താലൂക്കാശുപത്രിയിലാണ് പരിശോധിപ്പിച്ചിരുന്നത്. അവസാന മാസത്തെ സ്കാൻ റിപ്പോർട്ടിൽ കുഞ്ഞിന്റെ തല തിരിഞ്ഞാണ് ഇരിക്കുന്നതെന്നും ശസ്ത്രക്രിയ […]
Read more

ജനതാദൾ(എസ്)-ൽ നിന്ന് ആർ.ജെ.ഡിയിലേക്ക്

കോഴിക്കോട് : കോഴിക്കോട് ജനതാദൾ (എസ്)-ൽ നിന്നും രാജി വെച്ച് ആർ.ജെ.ഡിയിൽ ചേർന്നവരെ ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പാർട്ടി പതാക നൽകി സ്വീകരിച്ചു. ജനതാദൾ(എസ്) സൗത്ത് മണ്ഡലം പ്രസിഡന്റ് രമേശ് മേത്തൽ, സഹഭാരവാഹികളായ സജീഷ് മേത്തൽ, മുരളി കുന്നത്ത്, കെ. സിദ്ദീഖ്, അജീഷ് പള്ളിക്കര എന്നിവരാണ് ആർ.ജെ.ഡിയിൽ എത്തിയത്. ആർ.ജെ.ഡി. സംസ്ഥാന ട്രഷറർ എൻ.സി. മോയിൻകുട്ടി, പി. കിഷൻ ചന്ദ്, എൻ.സി. ജലീൽ, സ്ഥാനാർത്ഥി അഡ്വ. നസീമ, എം.കെ . അഷ്റഫ്, ഉമേഷ് […]
Read more

സുരക്ഷാ സംവിധാനങ്ങളില്ല; അഞ്ച് റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടി അപകടകേന്ദ്രമായി മാറുന്നു

കോഴിക്കോട് : അഞ്ച് പ്രധാന റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടിയിൽ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളുടെ പൂർണമായ അഭാവം കാരണം അപകടങ്ങൾ പതിവായി തുടരുന്നു. ഇന്നലെ രാവിലെ 11.30ഓടെ മലപ്പുറം ഭാഗത്തു നിന്ന് വയനാട് ദിശയിൽ പോയിരുന്ന കാറും, കോഴിക്കോട് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ യാത്രക്കാർക്ക് നേരിയ പരുക്കുകൾ സംഭവിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും, ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. കാർ യാത്രക്കാരായ കോട്ടയം മണിമല സ്വദേശി കുടുംബം […]
Read more
Advertisement
WhiteswanTV Footer