Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കോട്ടയം കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം കൊടിയേറി

കോട്ടയം : കുമാരനല്ലൂർ  ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ തൃക്കാർത്തിക ഉത്സവത്തിനു കൊടിയേറി. തന്ത്രി കടിയക്കോൽ  ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മധുര ഇല്ലം എം.എസ്.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിനു മുൻപായി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അറുനാഴി അരിനിവേദ്യം, വിശേഷാൽപൂജ എന്നിവ നടത്തി. ഡിസംബർ 4നാണ് തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും. അന്നു പുലർച്ചെ 2.30 മുതൽ ദർശനത്തിനു സൗകര്യം ഉണ്ടായിരിക്കും. ഉത്സവം ആറാട്ടോടെ 5നു സമാപിക്കും.  സജേഷ് സോമൻ (പഞ്ചാരിമേളം), മരുത്തോർവട്ടം ബാബു (നാഗസ്വരം) […]
Read more

പേരൂർ പള്ളി മിഷൻ ലീഗിന്റെ സഹായം പഞ്ചാബ് മിഷന്

കോട്ടയം: പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ലീഗ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചാബ് മിഷൻ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തി. മിഷൻ ലീഗ് കുട്ടികൾ സമാഹരിച്ച 25,000 രൂപ, പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളിയും മിഷൻ ലീഗ് പ്രതിനിധികളും ചേർന്ന് വിശുദ്ധ പത്താം പീയൂസിൻ്റെ മിഷനറി സമൂഹത്തിൻ്റെ ട്രഷറർ ഫാ. ചാക്കോ വണ്ടൻകുഴിയിലിന് കൈമാറി. മിഷൻ പ്രവർത്തനങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യവും സാമൂഹിക പ്രതിബദ്ധതയും ഫാ. മാത്യു ഏറ്റിയേപ്പള്ളി അഭിനന്ദിച്ചു.
Read more

കോട്ടയം- കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29 (ശനി), 30 (ഞായർ) തീയതികളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു. ടാറിങ് ജോലികൾ ശനിയാഴ്ച പകലും രാത്രിയിലുമായി നടക്കും. ഞായറാഴ്ച പകൽ, ടാറിങ് കഴിഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നും കിഫ്‌ബി അധികൃതർ വ്യക്തമാക്കി. ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ: ബസുകൾ: പാലത്തിന്റെ ഇരുകരകളിലുമായി […]
Read more

സംസ്ഥാനത്ത് ആദ്യമായി മീനച്ചിലാറ്റിൽ നീർനായകളുടെ കണക്കെടുപ്പ്; ശല്യം വർധിച്ചതിൽ പഠനം

കോട്ടയം : സംസ്ഥാനത്ത് ആദ്യമായി നീർനായകളുടെ കണക്കെടുപ്പ് നടത്താൻ ഒരുങ്ങി അധികൃതർ. മീനച്ചിൽ നദീതടത്തിലെ നീർനായകളുടെ എണ്ണവും അവയുടെ ശല്യം സംബന്ധിച്ച വിവരങ്ങളും ശാസ്ത്രീയമായി ശേഖരിക്കുന്ന സർവേ ഡിസംബർ ഏഴിന് നടക്കും. മീനച്ചിലാറ്റിൽ സമീപകാലത്തായി നീർനായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ പഠനം സംഘടിപ്പിക്കുന്നത്. നീർനായകൾ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലുമായാണ് പഠനം നടക്കുക. പരിശീലനം ലഭിച്ച 70-ലധികം വിദ്യാർത്ഥികൾ നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട് സബ് […]
Read more

മാവൂർ പ്രസ് ക്ലബ്ബിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രശ്നങ്ങളും ജനജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കൃത്യതയോടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ വാർഷിക ജനറൽബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ശൈലേഷ് അമലാപുരിയെ പ്രസിഡന്റായും എം. ഉസ്മാനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുക വഴി പുതിയ നേതൃത്വത്തിന് രൂപം നൽകി. വൈസ് പ്രസിഡന്റ്മാരായി പി. കെ. ഗിരീഷ്, കെ. പി. അബ്ദുല്ലത്തീഫ്, ഗഫൂർ കണിയാത്ത് എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അൻവർ ഷെരീഫ്, അൻവർ ബാബു, രജിത് മാവൂർ […]
Read more

കള്ളന് മാനസാന്തരം; മോഷ്ടിച്ച ഉരുപ്പടികൾ തിരികെ ഏൽപ്പിച്ചു

കോഴിക്കോട് : ഒതയോത്ത് പരദേവതാ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട പൂജാ ഉരുപ്പടികൾ മോഷ്ടാവ് തിരികെ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ മോഷണം പോയ ഗണപതിയുടെ പ്രഭാവലയവും വിളക്കുകളുമാണ് ഉടമസ്ഥർക്ക് തിരികെ ലഭിച്ചത്. പൂജ കഴിഞ്ഞ് കഴുകി വൃത്തിയാക്കാൻ എടുത്തുവെച്ച ഉരുപ്പടികളാണ് മോഷണം പോയത്. ബുധനാഴ്ച രാവിലെ നട തുറക്കാൻ എത്തിയപ്പോഴാണ് തന്ത്രി മോഷണ വിവരം ശ്രദ്ധിച്ചത്. മോഷണത്തിൽ ആശങ്കയിലായിരുന്ന ക്ഷേത്ര കമ്മിറ്റിക്കും നാട്ടുകാർക്കും ആശ്വാസം നൽകിക്കൊണ്ട്, മോഷ്ടാവ് പ്രഭാവലയം എടോടിയിലെ പൂട്ടിക്കിടന്ന ഒരു കടയുടെ മുമ്പിൽ […]
Read more

കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന്റെ പുതിയ മാതൃക കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന്റെ പുതിയ മാതൃക കൊണ്ടുവരുമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ  കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അഭിപ്രായപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന് ബ്ലൂ പ്രിന്റ് ഉണ്ടാക്കുമെന്നും, വർഷാവർഷം വികസനത്തിന്റെയും, ധന വിനിയോഗത്തിന്റെയും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കോർപ്പറേഷനിൽ നില മെച്ചപ്പെടുത്തുമെന്നല്ല, മറിച്ച് ഭരണം തന്നെയാണ് ബി.ജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘മാറാത്തത് ഇനി മാറും’ എന്ന് ഞങ്ങൾ വാഗ്ദാനം […]
Read more

പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു

പാലക്കാട് : ആലത്തൂർ കാവശ്ശേരി വടക്കേനട- പത്തനാപുരം-തോണിപ്പാടം റോഡിൽ ഗായത്രിപ്പുഴയ്ക്കു കുറുകേ നിർമിക്കുന്നപത്തനാപുരം പാലം താൽക്കാലികമായി ഇന്ന് മുതൽ ഗതാഗതത്തിന് തുറന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ആറാം വാർഡ് പത്തനാപുരത്തെ പോളിംഗ് സ്റ്റേഷൻ അക്കരെയുള്ള എൻ.എം.യു.പി സ്കൂളിലാണ്. അതേ സമയം ഭൂരിഭാഗം വോട്ടർമാർ ഇക്കരെയും ആയതുമാണ് ഇപ്പോൾ താൽക്കാലികമായി തുറന്നു കൊടുക്കാൻ കാരണം. ചെറുകിട യാത്രാ വാഹനങ്ങൾക്ക് വേണ്ടിയാണ് തുറന്നു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി നൽകില്ല. ഇലക്ഷനു ശേഷം വീണ്ടും അടച്ച് ടാറിംഗ് നടത്തും. […]
Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം

പാലക്കാട്: എലപ്പുള്ളി പോക്കാന്തോട്ട് പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 23 പവൻ സ്വർണവും 10,000 രൂപയും ഒരു ഡയമണ്ട് മോതിരവും കവർന്നു. മറ്റെന്തെങ്കിലും നഷ്ടമായോയെന്ന് കണ്ടെത്താൻ വീടിനുള്ളിൽ പൊലീസും വീട്ടുകാരും വിശദമായ പരിശോധന നടത്തുന്നുണ്ട്. പോക്കാന്തോട്ട് ബസ് സ്റ്റോപ്പിനു സമീപത്തുള്ള വിജയ് ശങ്കറിന്റെ വീട്ടിലാണു നാടിനെ മുഴുവൻ നടുക്കിയ കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വിജയ് ശങ്കറും കുടുംബവും വീട് പൂട്ടി ഗുരുവായൂരിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഒന്നിൽ കൂടുതൽ പേർ കവർച്ചാ […]
Read more

വോട്ടർ പട്ടിക പുതുക്കൽ; കല്ലിക്കണ്ടി എൻ.എ.എം. കോളേജ് വിദ്യാർത്ഥികൾക്ക് സബ് കളക്ടറുടെ അഭിനന്ദനം

കണ്ണൂർ: വോട്ടർ പട്ടിക പുതുക്കൽ തീവ്രയജ്ഞ പരിപാടിയുടെ പൂർത്തീകരണത്തിൽ മികച്ച പങ്കാളിത്തം വഹിച്ച കല്ലിക്കണ്ടി എൻ.എ.എം. കോളേജ് വിദ്യാർത്ഥികളെ തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി കോളജിലെത്തി അഭിനന്ദിച്ചു. ബി.എൽ.ഒ.മാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സബ് കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് കോളജ് പ്രിൻസിപ്പൽ ഡോ. എ.പി. ഷമീറിന്റെ പ്രത്യേക താൽപ്പര്യത്തിൽ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ മുപ്പതോളം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.മാർ) പങ്കെടുത്തു.കോളജിലെ എൻ.സി.സി. കാഡറ്റുകൾ ഉൾപ്പെടെ 120 വിദ്യാർത്ഥികൾ വോട്ടർ പട്ടികയിലെ വിവരങ്ങൾ […]
Read more
Advertisement
WhiteswanTV Footer