കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിരോധിത പുകയില വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് മേഖലയിൽ സ്റ്റേഷനറി കടകളുടെ മറവിൽ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി പിലാത്തോട്ടത്തിൽ മീത്തൽ കെ. അനിൽ കുമാർ (49), കൊളത്തറ ശാരദാമന്ദിരം കെ.പി ഹൗസിൽ കെ.പി. സഫീർ എന്നിവരാണ് പിടിയിലായത്. എസ്.ഐമാരായ സുലൈമാനും അമൽ ജോയും നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് ടീം നടത്തിയ രഹസ്യ നിരീക്ഷണത്തിനിടെ സ്റ്റേഷനറി കടകളിൽ […]
Read more

