Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കൂടപ്പുലം ഗവ. എൽ.പി. സ്കൂൾ കെട്ടിട നിർമ്മാണത്തിന് തുടക്കം

കോട്ടയം : കൂടപ്പുലം ഗവ. എൽ.പി. സ്കൂളിൽ 1.58 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിലൂടെ സന്ദേശം നൽകി. കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, പഞ്ചായത്തംഗങ്ങളായ സുശീലകുമാരി മനോജ്, ജോഷി ജോസഫ്, ഹെഡ്മിസ്ട്രസ് കെ. എം. സിജിമോൾ, കെ.എൻ. […]
Read more

എം.ജി. യൂണിവേഴ്സിറ്റി നീന്തൽചാമ്പ്യൻഷിചാമ്പ്യൻഷിപ്പ്; പാലാ സെന്റ് തോമസും, അൽഫോൻസയും ജേതാക്കൾ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻ്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന എം.ജി. സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് (124 പോയിൻ്റ്) കിരീടം ചൂടി. കോതമംഗലം മാർ അത്തനാസ്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് (145 പോയിൻ്റ്) ചാമ്പ്യൻമാരായപ്പോൾ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതുമെത്തി. ചാമ്പ്യൻഷിപ്പിലെ […]
Read more

ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ട് രഞ്ജിത് ജി. മീനാഭവൻ

കോട്ടയം: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി. മീനാഭവൻ ഇത്തവണ ളാലം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തകർത്ത് ബി.ജെ.പിയെ വിജയത്തിലെത്തിച്ചതിൽ രഞ്ജിത്താണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം മുത്തോലി പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനത്ത് തുടർച്ചയായിരുന്ന അദ്ദേഹം, തൊട്ടു മുൻപുള്ള രണ്ട് ടേമുകളിലും ഗ്രാമപഞ്ചായത്തിൽ വിജയിച്ചിരുന്നു. ഇത്തവണ ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനിലാണ് രഞ്ജിത് മത്സരിക്കുന്നത്. ഇവിടെ വിജയിച്ച് ളാലം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ബി.ജെ.പി. അംഗമാകാൻ സാധിക്കുമെന്ന […]
Read more

മീനച്ചിൽ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആകെ 14 വാർഡുകളിലേക്കും പരിചയസമ്പന്നരും യുവത്വവും ഒത്തുചേർന്ന ശക്തരായ സ്ഥാനാർത്ഥികളെയാണ് മുന്നണി നിർത്തിയിരിക്കുന്നത്. വാർഡ് 1 (മാത്യു മാത്യു വെള്ളാപ്പാട്ട്), വാർഡ് 2 (സോളി ഫ്രാൻസീസ് കിഴക്കേര), വാർഡ് 3 (വിജയകുമാരി എം.എസ്. കൊന്നയ്ക്കത്താഴെ), വാർഡ് 4 (മേരിക്കുട്ടി ചെറിയാൻ കൊക്കപ്പുഴ) എന്നിവരാണ് ആദ്യ നാല് വാർഡുകളിലെ സ്ഥാനാർത്ഥികൾ. വാർഡ് 5 ൽ അഡ്വ. റെജി തോമസ് തുരുത്തി കിഴക്കേലും വാർഡ് 6 […]
Read more

എംഎൽഎ ആകാൻ ശ്രമം നടന്നില്ല; ഇനി നഗരസഭ കൗൺസിലർ

കോട്ടയം: എൻസിപി (ശരദ് പവാർ വിഭാഗം) നേതാവും നിലവിൽ കേരള ഫോറസ്റ്റ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎഫ്ഡിസി) ചെയർമാനുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയിലെ 48-ാം വാർഡായ തിരുനക്കര വാർഡിൽ എൽഡിഎഫ് (ഇടത് ജനാധിപത്യ മുന്നണി) സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും, കോൺഗ്രസിലെ സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് തല മുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധത്തിലൂടെയും ദേശീയ ശ്രദ്ധ നേടിയ നേതാവാണ് ലതിക സുഭാഷ്. കോട്ടയം സ്വദേശിയായ അവർ കെഎസ്‌യുവിലൂടെ […]
Read more

സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ റിമാന്റ് ചെയ്തു

തൃശ്ശൂർ : മേലൂര്‍ കുന്നപ്പിള്ളിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു.കുന്നപ്പിള്ളി കേവീട്ടില്‍ ശോഭനന്‍ (62)നാണ് റിമാന്റ് ചെയ്തത്.കഴിഞ്ഞ ദിവസം അയല്‍വാസിയുമായ മംഗലത്ത് വീട്ടില്‍ സുധാകരനെ (62) മദ്യപിച്ച് ഭക്ഷണം കഴിക്കുന്നതിനനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വീട്ടില്‍ നിന്ന് ഇറച്ചി മുറിക്കാന്‍ കൊണ്ടു വന്ന കത്തി കൊണ്ട് കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.സുഹൃത്തുക്കളായ സുധാകരനും,ശോഭനനും ബുധനാഴ്ച രാവിലെ മുതല്‍ മദ്യവും ഇറച്ചിയുമായി ആലക്കപ്പിള്ളിയിലെ സുഹൃത്ത് പാണേലി […]
Read more

നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരി; മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ

തൃശ്ശൂർ : ചാലക്കുടി മുരിങ്ങൂർ ലക്ഷ്മി ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയും  നിയുക്ത ശബരിമല മേൽശാന്തിയുമായ ബ്രഹ്മശ്രീ.ഏറന്നൂർ പ്രസാദ് നമ്പൂതിരി ക്ഷേത്രത്തിൽ ദർശനം  നടത്തി. ക്ഷേത്രത്തിലെത്തിയ പ്രസാദ് നമ്പൂതിരിയെ ക്ഷേത്രം മേൽ ശാന്തി  കെ.വാസുദേവൻ നമ്പൂതിരി, രക്ഷാധികാരി എം കെ ചന്ദ്രശേഖരൻ നായർ, ക്ഷേത്രം പ്രസിഡണ്ട് .രാജീവ് ഉപ്പത്ത് സി.. വിനോദ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. ക്ഷേത്രദർശനത്തിനുശേഷം ഭക്തർക്ക്‌ അനുഗ്രഹം നൽകി ആശിർവദിച്ചു ക്ഷേത്രം ഭാരവാഹികളും ഭക്തരും ചേർന്ന് നവംബർ 15ന് ശബരിമലയ്ക്ക് യാത്രയാകുന്ന […]
Read more

ബാലുശ്ശേരിയിൽ യുവാക്കളെ ഭയപ്പെടുത്തി ഫോണുകളും പണവും തട്ടിയ കേസിലെപ്രതി പിടിയിൽ

കോഴിക്കോട്: പുതിയ പാലത്ത് വച്ച് നന്മണ്ട സ്വദേശികളായ യുവാക്കളെ ഭയപ്പെടുത്തി ഫോണുകളും പണവും തട്ടിയ കേസിലെ നാലാം പ്രതി പിടിയിൽ. വെള്ളിമാടുകുന്ന് സ്വദേശി തയ്യിൽപുറായിൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (24) നെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാളെ പിടികൂടിയത് കസബ പൊലീസ് ആണ്. കേസിൽ പ്രതികളായ പുതിയ പാലം പട്ടർ മീത്തൽ അഖീഷ് (29),കോമ്മേരി മേനിച്ചാൽ മീത്തൽ വി നയരാജ് (27) തിരിയാട് കാട്ടുപറമ്പത്ത് അജൽ (27) എന്നി വരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. ജൂലൈയിലാണ് കേസിന് ആസ്പദമായ […]
Read more

ഗുരുവായൂരിൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മതിൽ വീണ്ടും തകർത്തു

തൃശൂർ: സാമൂഹിക വിരുദ്ധർ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ മതിൽ വീണ്ടും തകർത്തു. പുതുക്കി പണിത മതിൽ നിരന്തരം തകർക്കപ്പെടുന്നത് സ്കൂൾ അധികൃതരെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുകയാണ്. പലവട്ടം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും, നിയമപാലകർ ഇക്കാര്യത്തിൽ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നതാണ് പ്രാദേശികരുടെ ആക്ഷേപം. വിദ്യാർത്ഥികളുടെ സുരക്ഷയും സ്കൂൾ പരിസരത്തിന്റെ ശാന്തതയും ഉറപ്പാക്കാൻ ഉടൻ ശക്തമായ നടപടികൾ ആവശ്യമാണ് എന്നതാണ് പൊതുജനാഭിപ്രായം.
Read more

തലശ്ശേരി നഗരസഭയിൽ ഭരണത്തുടർച്ചയ്ക്ക് എൽ ഡി എഫ്

കണ്ണൂർ : തലശ്ശേരി നഗരസഭയിൽ ഭരണത്തുടർച്ചയ്ക്ക് എൽ ഡി എഫ്. കഴിഞ്ഞ തവണ നേടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റും വോട്ടും ലക്ഷ്യമാക്കിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് നേരിടുന്നത് കഴിഞ്ഞ തവണ എൽ ഡി എഫ് -37,യു ഡി എഫ് -7,ബി ജെ പി -8 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ ഡി എഫ് ൽ സിപിഐഎം ന് മാത്രം 33 സീറ്റുകൾ ഉണ്ട്. 3 സിപിഐ ക്കും 1 ഐ എൻ ൽ നുമാണ് ഉള്ളത്. യു ഡി എഫ് […]
Read more

Recent News

Advertisement
WhiteswanTV Footer