Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേർത്തുപിടിച്ച് താനൂർ നഗരസഭ

മലപ്പുറം: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണം നൽകുന്നതിന് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ നഗരസഭ വയോമിത്രം പദ്ധതിയും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി അലികോ,വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യു ഡി ഐ ഡി കാർഡും ലഭിക്കുന്നത് ക്യാമ്പ് സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് ഉപകരണങ്ങൾ ലഭിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ പരിപാടിയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈത്താങ്ങായത്.താനൂർ ടീവീഎസ് ഓഡിറ്റോറിയത്തിൽ നടന്ന […]
Read more

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: മാരക ലഹരിമരുന്നായ എം. ഡി. എം. എയുമായി കൊടുവള്ളി കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, […]
Read more

ജില്ലയിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോഴിക്കോട്: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർഥികൾക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷക്ക് തയാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബു കളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സ്‌സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റ ത്തിൻ്റെ […]
Read more

വേനപ്പാറ സ്കൂളിൽ ജൈവ പച്ചക്കറി നടീൽ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂ‌ൾ പദ്ധതി പ്രകാരം രണ്ടാംഘട്ടമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീലിന്റെ ഉദ്ഘാടനം താമരശ്ശേരി തഹസീൽദാർ കെ ഹരീഷ് നിർവഹിച്ചു. കരനെൽകൃഷി ചെയ്‌ത്‌ വിളവെടുത്ത സ്ഥലത്താണ് പയർ കൃഷി ആരംഭിച്ചത്. സ്‌കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവകൃഷി നടത്തിവരുന്നത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം, […]
Read more

ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ഷൂട്ട്ഔട്ട് മത്സരം

തൃശ്ശൂർ:  ആവേശകരമായ മാറി ഷൂട്ടൗട്ട് മേള.ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരം  സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കള്‍ ചവളര്‍ സൊസൈറ്റി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി കോനൂര്‍ കൊരട്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഓള്‍ കേരള ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കളായി. പീച്ചാനിക്കാട് ലോസ് ബ്ലാങ്ങോസ് എഫ്‌സിക്കു രണ്ടാം സ്ഥാനവും യുവ കട്ടപ്പുറം എഫ്‌സിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും കേരള പോലീസ് […]
Read more

പണി കഴിഞ്ഞിട്ടും തുറക്കാനാവാതെ തിടനാട് വഴിയിടവും പകൽവീടും

കോട്ടയം: തിടനാട് പഞ്ചായത്തിന്റെ വഴിയിടത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ട് നാളുകൾ ആയെങ്കിലും ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഒൻപത് ലക്ഷംരൂപാ മുടക്കി തിടനാട് വട്ടക്കാവ് ക്ഷേത്രത്തിന് സമീപമാണ് വഴിയിടം നിർമിച്ചത്. പഞ്ചായത്തിന്റെ വികസന ഫണ്ടും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് ശൗചാലയം ഉൾപ്പടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി സംസ്ഥാന ഹൈവേയിൽ വഴിയിടം നിർമിച്ചത്. ഈ സമയത്തു തുറന്ന് കൊടുത്തിരുന്നെങ്കിൽ ശബരിമല തീർഥാടകർക്കും വഴിയാത്രക്കാർക്കും വഴിയിടം ഉപകാരമാകുമായിരുന്നു. വിവിധ രാഷ്ട്രീയ, യുവജന സംഘടനകളും വ്യക്തികളും വഴിയിടം തുറന്നു കൊടുക്കണമെന്ന് ആവിശ്യപെട്ടുവെങ്കിലും […]
Read more

മുണ്ടക്കയം- പുഞ്ചവയൽ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

കോട്ടയം: മുണ്ടക്കയത്തിനടുത്തു പഞ്ചവയൽ പ്രദേശത്തു കാട്ടുപന്നി ശല്യം  രൂക്ഷമാകുന്നു. കപ്പ, പച്ചക്കറി കൃഷികൾ തുടർച്ചയായി നശിപ്പിക്കപ്പെടുന്നതോടെ കർഷകർ ദുരിതത്തിലായി. വേലി കെട്ടി സംരക്ഷിച്ചിട്ടും വിളകൾ നശിക്കുന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു ഇവിടുത്തെ കർഷകർ. കാട്ടുപന്നിക്കൊപ്പം മറ്റ് ചെറു ജീവികളും പ്രദേശത്തെ കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നുണ്ട്. കഴിഞ്ഞദിവസം കല്ലുക്കുന്നേൽ കെ.കെ.സദാശിവന്റെ കൃഷി ഭൂമിയിലെത്തിയ കാട്ടുപന്നികൾ കൃഷി ചെയ്ത പയർ തൈകൾ പൂർണമായും കുത്തി നശിപ്പിച്ചു. ഇത്തരത്തിൽ പാക്കാനം, ഇഞ്ചക്കുഴി, തുടങ്ങിയ മേഖലയിൽ നിന്നും പറയാനുള്ളത്  നിരവധി കർഷകരുടെ ദുരിത […]
Read more

ചാലക്കുടി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 6 തെരുവ് നായക്കളെ പിടികൂടി

തൃശ്ശൂർ: ചാലക്കുടി.നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 6 തെരുവ് നായക്കളെ പിടികൂടി. മൂന്ന് ദിവസങ്ങളിലായി തെരുവ് നായ ശല്യം രൂക്ഷമാവുകയും പത്തിലധികം പേരെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭ.യുടെ അടിയന്തിര നടപടി.ഇതിനെ തുടര്‍ന്ന് തെരുവ് നായക്കളെ പിടികൂടുവാന്‍ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും നി്ന്നും മാര്‍ക്കറ്റില്‍ നി്ന്നുമായി 6 നായക്കളെ പിടികൂടുവാന്‍ സാധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷ്, വികസന […]
Read more

ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു; അഞ്ച് പേര്‍ക്ക് കടിയേറ്റു

തൃശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു. അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെത്തിയ ഇരിഞ്ഞാലക്കുട സ്വദേശി ജാഫര്‍ (32), നിര്‍മ്മല പ്രസ് ജീവനക്കാരന്‍ നന്തിക്കര സ്വദേശി മുല്ലക്കല്‍ വീട്ടില്‍ തിലകന്‍, ടോള്‍ മാനേജരും തമിഴ് നാട് സ്വദേശിയുമായ പെരിയ സ്വാമി, വളാഞ്ചേരി സ്വദേശി പുളിക്കപറമ്പില്‍ മുഹമ്മദ് അജ്മല്‍, മലപ്പുറം പള്ളിക്കല്‍ വീട്ടില്‍ അരുണ്‍ എന്നിവരെയാണ് നായ കടിച്ചത്. കടിയേറ്റ അഞ്ച് പേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പരിക്കേറ്റവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ […]
Read more

മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി മുള്ളമ്പാറ മരങ്ങാട്ടുപറമ്പിൽ ശശിയുടെയും, വിജയമ്മ യുടേയും മകൻ വിമൽ കുമാർ (36)മൃതദേഹമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിലെ 20 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത് .ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ആർ കെ രമേഷിൻ്റെ നേതൃത്വത്തിൽ  ചാലക്കുടി നിലയത്തിലെ സ്കൂബാ ഡൈവർ മാരായ സന്തോഷ് കുമാർ പി എസ് നിമേഷ് ആർ. എം. ഇരിങ്ങാലക്കുട നിലയത്തിലെ സ്കൂബാ ഡൈവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix