Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ശതാബ്ദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന ജൂബിലി കണ്‍വന്‍ഷന്‍ ഇന്ന് മുതൽ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ശതാബ്ദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന ജൂബിലി കണ്‍വന്‍ഷന്‍ പതിനാറു മുതല്‍ ഇരുപതു വരെ പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രലിലെ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് നഗറില്‍ നടക്കും. പതിനാറിന് വൈകുന്നേരം അഞ്ചരക്ക് സന്ധ്യാ നമസ്‌കാരത്തിനുശേഷം ബൈബിള്‍ റാലി, തുടര്‍ന്ന് എഴിനു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. ഫാ. ജോണ്‍ ചാക്കോ തിരുമൂലപുരം പ്രസംഗിക്കും. പതിനേഴിന് അഞ്ജന റിബേക്ക റോയി ചെങ്ങന്നൂര്‍, പതിനെട്ടിന് ഫാ. ജോജി […]
Read more

പോട്ട മുതൽ ചാലക്കുടി വരെ ഫ്ലൈ ഓവർ വേണം 

തൃശ്ശൂർ: ദേശീയ പാതയിൽ പോട്ട മേൽപ്പാലം മുതൽ ചാലക്കുടി മേൽപ്പാലം വരെ ഫ്ലൈ ഓവർ സ്ഥാപിച്ച രൂക്ഷമായ ഗതാഗത പ്രശ്നത്തിനും, വാഹനാപകടത്തിനും പരിഹാരം ഉണ്ടാക്കണമെന്നും ചാലക്കുടി പോട്ട നാഷണൽ ഹൈവേയിൽ എൻഎച്ച്ഐയുടെ നിലവിലെ അശാസ്ത്രീയ വികസന നടപടികൾ പിൻവലിക്കണം എന്നും ക്രാക്ക്റ്റ് ഭരണസമിതി യോഗം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു  പോട്ട ആശ്രമം ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം തികച്ചും അശാസ്ത്രീയമാണ് .പോട്ട മേൽപ്പാലം ഇറങ്ങി100 മീറ്ററുകൾക്കപ്പുറം ആശ്രമം […]
Read more

മേലൂർ പഞ്ചായത്തിൽ പാടശേഖരത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കുടിക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി

തൃശ്ശൂർ: ചാലക്കുടി മേലൂർ പഞ്ചായത്തിൽ പാടത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കിടക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി ഇതിനെ തുടർന്ന് പാടശേഖരം വറ്റി വരണ്ടുണങ്ങി. മേലൂർ പഞ്ചായത്ത്‌ കൊമ്പിച്ചാലിൽ കീഴാറ സൈജുവിന്റെ രണ്ട് ഏക്കർ നെൽപ്പാടമാണ് വെള്ളം കിട്ടാതെ  വരണ്ടുണങ്ങിയത്.കൃഷി മേഖലയുമായി ബന്ധപ്പെട്ട ജോലിയുടെ ആവശ്യത്തിനു പോയി വന്നപ്പോഴായിരുന്നു നെൽപ്പാടം വരണ്ട് ഉണങ്ങി കിടക്കുന്നത് കർഷകൻ കാണുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പാടത്ത് പലയിടത്തായി പോത്തുകൾക്ക് കിടക്കാൻ കുഴികളും കൂടാതെ വെള്ളത്തെ ബണ്ടു കെട്ടി തിരിച്ചതായും കണ്ടെത്തി. ഉടൻ തന്നെ കെട്ട് പൊട്ടിച്ച് […]
Read more

വൈ​ബ് ഫോ​ര്‍ വെ​ല്‍നെ​സ് കാ​മ്പ​യി​​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു

കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തില്‍ കേരള മാതൃക സൃഷ്ടിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുര്‍വേദവും ഹോമിയോപ്പതിയും നിര്‍ണായക പങ്കുവഹിച്ചെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം ഐഎംഎ ഹാളില്‍ ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ് കാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്‍റെ ആദ്യവിതരണവും കാമ്പയിന്‍റെ ഡിജിറ്റല്‍ പ്രതിജ്ഞയുടെ ക്യു ആര്‍ കോഡ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, […]
Read more

ഫാ. ജോസ് സ്റ്റീഫൻ മേനാച്ചേരി സി. എംഐ അന്തരിച്ചു

തൃശ്ശൂർ : ദേവമാതാ പ്രവേശയിലെ അമ്പഴക്കാട് കോട്ടക്കൽ ആശ്രമാംഗം,  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി (86) അന്തരിച്ചു. അമല ആശുപത്രിയോടനുബന്ധിച്ചുള്ള സാന്ത്വനം ഭവനത്തിൽ വച്ച് ഫെബ്രുവരി 14 ശനിയാഴ്ച്ച രാവിലെ ആയിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി അദ്ദേഹം അമ്പഴക്കാട് ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതസംസ്കാരം  16 ന് തിങ്കൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അമ്പഴക്കാട് ആശ്രമത്തിൽ നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഇന്ന്    രാവിലെ 6 30ന് സാന്ത്വനത്തിൽ നടത്തുകയും തുടർന്ന് അമ്പഴക്കാട് […]
Read more

ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി

തൃശ്ശൂർ: ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി.കൂടപ്പുഴ എന്‍എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന് വേണ്ട എല്ലാവിധ ൗകര്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഒരുക്കിയതായി ഭാരവാഹികള്‍ അറിയി്ച്ചു.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ട് മണി മുതല്‍  രാവിലെ പത്ത് മണി വരെ  ബലിതര്‍പ്പണത്തിന് വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍  നുറു കണക്കിന് ഭക്ത ജനങ്ങള്‍ ഇവിടെ ബലി തര്‍പ്പണത്തിനായി എത്താറുണ്ട്, സുരക്ഷയുടെ ഭാഗമമായി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കടവിലും കൂടുപ്പുഴ ശിവ വിഷ്ണു ക്ഷേത്രത്തിലും സിസിടിവികള്‍ സ്ഥാപ്പിച്ചിട്ടുണ്ട്.ആറാട്ട് കടവും പരിസരവും […]
Read more

പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നടത്തി

തൃശ്ശൂർ: പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടിലിന് നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.സെക്രട്ടറി സുനില്‍ സരോവരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്ഥാപക പ്രസിഡന്റ് ലാലുമോന്‍ ചാലക്കുടി.മുന്‍ പ്രസിഡന്റ് ഷാലി മുരിങ്ങുല്‍,വൈസ് പ്രസിഡന്റ് ലിക്‌സന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച എസ്എന്‍ ഹാളില്‍ നടക്കുന്ന പ്രണാമം 2026 ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. […]
Read more

ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുനാളിനോടനുബന്ധിച്ച് ഇന്നലെ പ്രദക്ഷിണം നടന്നു

കോട്ടയം: കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ ലൂര്‍ദ് മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുനാളിനോടനുബന്ധിച്ച്  ഇന്നലെ കോട്ടയം നഗരത്തില്‍ നടന്ന പട്ടണപ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നായിരുന്നു പ്രദക്ഷിണം. ലൂര്‍ദ്മാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുസ്വരൂപങ്ങള്‍ വഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദീപാലംകൃതമായ വീഥിയിലൂടെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലേക്കായിരുന്നു പട്ടണപ്രദക്ഷിണം. പ്രാര്‍ഥനാ സ്തുതിഗീതങ്ങളും മരിയന്‍ ഗീതങ്ങളുമായി നടന്നുനീങ്ങിയ പ്രദക്ഷിണത്തില്‍ ചെറിയ മുത്തുക്കുടകളുമായി കുട്ടികളും കത്തിച്ച മെഴുകുതിരികളും വലിയ മുത്തുക്കുടകളുമായി നൂറുകണക്കിനു വിശ്വാസികളും അണിചേര്‍ന്നു. വാദ്യമേളങ്ങളും കരിമരുന്നു പ്രയോഗവും പ്രദക്ഷിണത്തെ വര്‍ണാഭമാക്കി. വി​കാ​രി ഫാ. […]
Read more

ശബരിമല സ്ത്രീ പ്രവേശന വിഷയം പാർട്ടി നിലപാട് മാറുമോ; മാറാത്തതായി ഒന്നുമില്ലെന്ന് എംവി ഗോവിന്ദൻ

പാലക്കാട്: ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ മല കയറ്റിയത്.ജനാധിപത്യത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പി.കെ ശശി വിഷയത്തിൽ പാർട്ടിയുമായി പ്രശ്നമുണ്ടെന്നന്നുംഅതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നതെന്നും ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഷൊർണൂർ കുളപ്പുള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നന്നും ശബരിമല […]
Read more

വാഗ്ദാനങ്ങൾ പാഴായി; പാലായിൽ ഓട്ടോ തൊഴിലാളികളെ കൈവിട്ട് യൂണിയൻ നേതാവ്

കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംരക്ഷകനായി ചമഞ്ഞ് അവർക്ക് പുതിയ സ്റ്റാൻഡ് ഉറപ്പാക്കിയെന്ന് പബ്ലിസിറ്റി നൽകിയ ട്രേഡ് യൂണിയൻ നേതാവ് ഒടുവിൽ തൊഴിലാളികളെ പെരുവഴിയിലാക്കിയതായി പരാതി. കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലിലിനെതിരെയാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നത്. ടി.ബി റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾക്കായി മണർകാട് റോഡിനെയും പ്രധാന വീഥിയെയും ബന്ധിപ്പിക്കുന്ന മറ്റത്തിൽ, പി.സി.ടി ബിൽഡിംഗുകൾക്കിടയിലുള്ള ഇടറോഡാണ് പുതിയ സ്റ്റാൻഡായി നേതാവ് “ഒപ്പിച്ചു” നൽകിയത്. സ്വന്തം ഇടപെടൽ മൂലമാണ് ഈ മാറ്റമെന്ന് അവകാശപ്പെട്ട് വലിയ തോതിൽ പ്രചാരണവും ഇദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix