Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

പുതുതലമുറ കായികരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം; മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: പുതുതലമുറ സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന സമയം കുറച്ച് കായിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കൊഴിഞ്ഞാമ്പാറ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കളിസ്ഥലത്തിന്റെയും നീന്തൽക്കുളത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാങ്കേതികവിദ്യയുടെ അമിത ഉപയോഗം യുവജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. ശാരീരികക്ഷമതയും മാനസിക ഉന്മേഷവും നിലനിർത്താൻ കായിക വിനോദങ്ങൾ അനിവാര്യമാണെന്നും, ഇതിന് രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് […]
Read more

ജില്ലാ പദ്ധതി പരിഷ്‌കരണം; വികസന സെമിനാർ സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വികസന പദ്ധതിയെ വിപുലപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. 2018ൽ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ പുതുക്കിപ്പരിശോധിച്ച് നവീകരിക്കുന്നതിനായാണ് സർക്കാർ നിർദേശാനുസരണം ജില്ലാ കരട് വികസന പദ്ധതി രൂപപ്പെടുത്തിയത്. വിവിധ ഘട്ടങ്ങളിലായി വിവിധ തലങ്ങളിൽ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടിനെ കൂടുതല്‍ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ കാലാനുസൃതമായി പരിഷ്‌കരിച്ച് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് […]
Read more

‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്‍ ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കം

പാലക്കാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി.പി. സുമോദ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ആരോഗ്യ സന്ദേശം എത്തിക്കുന്നതിനായി നാടകാവതരണങ്ങളും ബോധവല്‍ക്കരണ […]
Read more

കീരനല്ലൂർ മാരത്തോൺ സീസൺ 2; ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: വർദ്ധിച്ചു വരുന്ന സിന്തറ്റിക് ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും സംയുക്തമായി ഏപ്രിൽ 5 ഞായറാഴ്ച കീരനല്ലൂർ ന്യൂ കട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന കീരനല്ലൂർ മാരത്തോൺ സീസൺ – 2 ൻ്റെ ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പാലത്തിങ്ങൽ ബി. മ്യൂസിക് ഓഫീസിൽ വെച്ച് ശ്രീമതി. സുബൈദ ടീച്ചർ നിർവഹിച്ചു. രണ്ടാം വർഷമാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി 21 കിലോമീറ്റർ,10 […]
Read more

മാലിന്യക്കൂമ്പാരം കത്തിയമർന്നു; മുണ്ടുപാലത്ത് സിസിടിവി വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: പാലാ – ഉഴവൂർ റോഡിലെ മുണ്ടുപാലത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ചാക്കുകളിൽ കെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. റോഡരികിലും താഴ്ഭാഗത്തുമായി കിടന്ന മാലിന്യത്തിൽ നിന്ന് തീ ആളിപ്പടർന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം സ്ഥിരമായി ഇവിടെ തള്ളുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് തടയാൻ […]
Read more

കെസിബിസി ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ തിളങ്ങി പാലാ രൂപത; മികച്ച ഏജൻസിയായി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

കോട്ടയം: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെ സംസ്ഥാനതല ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ വൻ നേട്ടം കൊയ്ത് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത കോർപ്പറേറ്റ് ഏജൻസി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ വിഭാഗങ്ങളിൽ മികച്ച ഹയർസെക്കൻഡറി സ്കൂളായി പാലാ സെൻ്റ് തോമസും, മികച്ച ഹൈസ്കൂളായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും, മികച്ച എൽ.പി സ്കൂളായി ളാലം സെൻ്റ് മേരിസ് സ്കൂളും തിരഞ്ഞെടുക്കപ്പെട്ടതോടെ അവാർഡുകളിൽ പാലാ രൂപത തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. വ്യക്തിഗത […]
Read more

കുമരകം പഞ്ചായത്ത് കരാർ നിയമനം വിവാദത്തിൽ; ഓവർസിയർ അഭിമുഖം റദ്ദാക്കി

കോട്ടയം: ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ഗ്രേഡ് 3 കരാർ നിയമനത്തിനായി നടത്തിയ അഭിമുഖം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പരാതിയെത്തുടർന്ന് റദ്ദാക്കി. നിയമന വിവരം ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ച വരുത്തിയെന്ന ആക്ഷേപം ശക്തമായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അഭിമുഖം റദ്ദാക്കാൻ ഉത്തരവിട്ടത്. നിയമന അറിയിപ്പ് പ്രമുഖ പത്രങ്ങൾക്ക് ഇമെയിൽ വഴി നൽകിയെന്നാണ് അധികൃതരുടെ വാദമെങ്കിലും, പ്രദേശത്തെ പ്രധാന പത്രങ്ങളിലൊന്നും വാർത്ത വന്നിരുന്നില്ല. ഇത് മൂലം അർഹരായ ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടതായി പരാതി ഉയർന്നു. പഞ്ചായത്ത് നോട്ടീസ് […]
Read more

പാലാ റിംഗ് റോഡ് രണ്ടാം ഘട്ടം; സ്ഥലമേറ്റെടുപ്പിന് 5 കോടി രൂപ അനുവദിച്ചു

കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലാ റിംഗ് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിന് വേഗതയേറുന്നു. പദ്ധതിയുടെ രണ്ടാം റീച്ചിനാവശ്യമായ സ്ഥലമേറ്റെടുപ്പിനായി കിഫ്ബി വഴി ആദ്യഗഡുവായി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കിഫ്ബി ഗവേണിങ് ബോഡി യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകി തുക അനുവദിക്കാൻ തീരുമാനമായത്. പാലാ–പൊൻകുന്നം സംസ്ഥാനപാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തുനിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴി പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന രീതിയിലാണ് […]
Read more

വെച്ചൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

കോട്ടയം: കൈപ്പുഴമുട്ടിന് പടിഞ്ഞാറ് വശത്തുണ്ടായ ദാരുണമായ ഓട്ടോറിക്ഷ അപകടത്തിൽ വെച്ചൂർ കാമിശ്ശേരി സ്വദേശി കെ.പി ജോസഫ് (പാച്ചി ജോസഫ്) മരണപ്പെട്ടു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ജിജോ കാരാപ്പള്ളിയെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. […]
Read more

ചാലക്കുടി മാർക്കറ്റ് അമ്പ് കൊടികയറി

തൃശ്ശൂർ: ചാലക്കുടി സെൻമേരിസ് ഫൊറാന പള്ളിയിലെ അമ്പു തിരുനാളിന്റെ ഭാഗമായി നടത്തുന്ന മാർക്കറ്റിലെ അമ്പ് തിരുനാളിന് ചാലക്കുടി ഫോറോനാ പള്ളി വികാരി ഫാദർ വർഗീസ് പാത്താടൻ കൊടിയേറ്റം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൻ, ആലിസ്ഷിബു, കൗൺസിലർ അൽഫോൻസാ ചാക്കോ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടൻ, തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തരിക്കൽ മാർക്കറ്റ് അമ്പ് കൺവീനർ ആൻറണി.പി വി, ജോമോൻ കെ.വി. വിമൽ, മമ്മദ്, തോമാസ് അയിഞ്ഞാടൻ, ബെന്നി കല്ലേലി, മധുസൂദനൻ, ലാലു, തുടങ്ങിയവർ നേതൃത്വം […]
Read more
Advertisement
WhiteswanTV Footer