Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ഓണം വെള്ളത്തിലാകുമോ? മഴമുന്നറിയിപ്പിൽ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട, ജില്ലകള്‍ക്ക് കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളില്‍ നേരത്തെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. 27 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിവസം കോട്ടയം, എറണാകുളം, […]
Read more

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ 4 സ്റ്റേഷനുകളില്‍

കൊച്ചി: കൊച്ചി മെട്രോ നാലു സ്‌റ്റേഷനുകളില്‍ വാഹന പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു. തൃപ്പൂണിത്തുറ, വടക്കേകോട്ട, എംജി റോഡ്, ആലുവ മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസാണ് കൂട്ടിയത്. പാര്‍ക്കിങ്ങിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനുകളാണ് ഇവ. ഇനി മുതല്‍ യാത്രാരേഖകളില്ലാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ മൂന്നിരട്ടി തുക നല്‍കണം. പാര്‍ക്കിങ് സ്ഥലത്ത് ഇക്കാര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാറിലെത്തുന്ന മെട്രോയാത്രക്കാരന്‍ രണ്ട് മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ 20 രൂപ നല്‍കണം. നേരത്തെ 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോമണിക്കൂറിനും അഞ്ച് […]
Read more

പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം; രണ്ടാമത്തെ പട്ടിക ഇറങ്ങി

തിരുവനന്തപുരം: കേരള പോലീസ് സേനയിലെ സർക്കിൾ ഇൻസ്‌പെക്ടർ തലത്തിലുള്ള വൻതോതിലുള്ള സ്ഥലംമാറ്റത്തിന്റെ രണ്ടാം പട്ടിക പോലീസ് ആസ്ഥാനത്തുനിന്നും ഔദ്യോഗികമായി പുറത്തിറങ്ങി. ആദ്യഘട്ടത്തിൽ എസ്.എച്ച്.ഒമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ ബാക്കിയുള്ള ഇരുനൂറോളം ഇൻസ്‌പെക്ടർമാർക്കാണ് ഇപ്പോൾ പുതിയ പോസ്റ്റിംഗ് നൽകിയിരിക്കുന്നത്. പൂർണ്ണ സ്ഥലംമാറ്റ പട്ടിക
Read more

തിരുവനന്തപുരം മൃ​ഗശാലിലേക്ക് സീബ്രകളും എത്തുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ച വിരുന്നൊരുക്കാൻ ഇനി സീബ്രകളും. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. 9 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. ഗുജറാത്തിലെ വൻതാരയിൽ നിന്നുള്ള മൂന്നും […]
Read more

​ഗർഭിണികളായ വനിതാ പൊലീസുകാർക്ക് ഇനി ചെരിപ്പും ചുരിദാറും ധരിക്കാം

തിരുവനന്തപുരം: ഗർഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹർഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് എല്ലാ പൊലീസുകാർക്കും നിലവിൽ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗർഭാകാലത്ത് പാന്റ്‌സും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്. പുതിയ ഉത്തരവോടെ ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ പൊലീസുകാരികൾക്ക് കാക്കി സൽവാർ കമ്മീസും ഷാളും ഷൂസിന് പകരം […]
Read more

18 വയസ് തികയാത്തവർക്ക് മദ്യം വാങ്ങി നൽകിയാലും കേസെടുക്കാൻ വകുപ്പില്ല!

തൃശ്ശൂർ: 18 വയസ്സ് തികയാത്തവർക്കു മദ്യം വാങ്ങിനൽകിയാൽ കേസെടുക്കാൻ വകുപ്പില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ്സായി ഉയർത്തിയതോടെ മറ്റുള്ളവർ വാങ്ങിനൽകുന്നതു തടയാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിന് എക്സൈസ് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ കേസെടുക്കാൻ എക്സൈസിന് അധികാരമില്ലെന്നു ഡപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽ കുമാർ അറിയിക്കുകയായിരുന്നു. അബ്കാരി നിയമത്തിലെ സെക്‌ഷൻ 15 എ പ്രകാരം 23 വയസ്സിൽ താഴെയുള്ളവരുടെ മദ്യപാനവും […]
Read more

ഡിജെ പാര്‍ട്ടികള്‍ 11 മണി വരെ മതി; കൊച്ചിയില്‍ നിയന്ത്രണവുമായി പൊലീസ്

കൊച്ചി: ഡിജെ പാര്‍ട്ടികള്‍ക്ക് പുതിയ നിയന്ത്രണവുമായി പൊലീസ്. രാത്രി 11 മണിക്ക് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. എസിപി സെന്‍ട്രല്‍ ആണ് നിര്‍ദേശം ഇറക്കിയത്. കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കൊച്ചി നഗരത്തില്‍ നിലവില്‍ 12 മണി വരെയാണ് പ്രവര്‍ത്തനാനുമതി ഉള്ളത്. എന്നാല്‍ പലപ്പോഴും ഡി ജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ നീളുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ അനുവദിച്ച സമയമായ 12 മണിക്ക് തന്നെ ബാറുകള്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്ന സാഹചര്യത്തിലാണ് […]
Read more

ഒടുവില്‍ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു; ജനങ്ങള്‍ക്ക് ആശ്വാസം

സുല്‍ത്താന്‍ ബത്തേരി: വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി ദിവസങ്ങളോളം വിലസിയ കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് മുട്ടിക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ചത്. കഴിഞ്ഞ 12 ദിവസമായി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ആന. കഴിഞ്ഞ മാസം ആന ഒരാളെ കൊന്നിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടി കൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഇതോടെ പ്രത്യേക ദൗത്യ സംഘം തെരച്ചില്‍ ആരംഭിച്ചിരുന്നു.
Read more

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇടിമിന്നല്‍ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള സാധനങ്ങളില്‍ നിന്ന് അകലം പാലിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ […]
Read more

മാജിക് മഷ്‌റൂം തകർത്ത 14 വർഷങ്ങൾ : വെളിപ്പെടുത്തലുമായി നടി ലെന

തിരുവനന്തപുരം : ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് പരീക്ഷിച്ച ‘മാജിക് മഷ്‌റൂം’ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. ഈ ഒരു തെറ്റായ പരീക്ഷണം കാരണം ഏകദേശം 14 വർഷത്തോളം തന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് താരം തുറന്നുപറഞ്ഞു. മഷ്‌റൂം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക-മാനസിക മാറ്റങ്ങളെ ‘ഭ്രാന്ത്’ എന്ന് വീട്ടുകാരും സുഹൃത്തുക്കളും തെറ്റിദ്ധരിച്ചതോടെയാണ് ലെനയുടെ ദുരിതപർവ്വം ആരംഭിക്കുന്നത്. നീണ്ട കാലയളവിൽ കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നതും അതിന്റെ പാർശ്വഫലമായി ശരീരഭാരം കുറഞ്ഞതും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix