രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം: കർണാടക ബിജെപി ഐ ടി സെല്ലിനെതിരെ പോലീസ് കേസ്
ബംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി ഐ ടി സെല്ലിനെതിരെ കേസെടുത്തു. കർണാടകയിലെ ബിജെപി ഐടി സെല്ലിനെതിരെയാണ് കേസെടുത്തത്. രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കാശ്മീരിൽ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു അപകീർത്തി പോസ്റ്റ്. ഇതിനെതിരെ കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്നാണ് പരാതി. ബെംഗളൂരു ഹൈ ഗ്രൗണ്ട് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം […]
Read more

