Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

ചെന്നൈ: രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. തുടര്‍ന്നു രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്‌ലാഗ്ഓഫ് ചെയ്തു. ട്രെയിന്‍ കടന്നുപോയതിനുശേഷം പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പല്‍ അടിയിലൂടെ കടത്തിവിടും രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വര്‍ഷം പഴക്കമുള്ള പാലത്തെയാണ് പുനര്‍നിര്‍മിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. 1910ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മാണം […]
Read more

വിമാനയാത്രക്കിടെ അഞ്ചുവയസ്സുകാരിയുടെ മാല കവര്‍ന്നു; എയര്‍ഹോസ്റ്റസിനെതിരെ പരാതി

ബംഗളൂരു: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വര്‍ണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവര്‍ന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖര്‍ജിയാണ് ബംഗളൂരു വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത്.അതേസമയം സംഭവത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. […]
Read more

പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറില്‍ ആദ്യമായി ഒപ്പ വെച്ചു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു. മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട ഏഴ് കരാറുകളില്‍ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇന്ത്യന്‍ താല്‍പര്യങ്ങളോടുള്ള അനുഭാവപൂര്‍ണമായ നിലപാടിന് പ്രസിഡന്റ് ദിസ്സനായകെയോട് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും […]
Read more

അനധികൃത കുടിയേറ്റം: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്

ന്യൂഡല്‍ഹി: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ ഇന്നുവരെ ആകെ 682 ഇന്ത്യക്കാരെ യുഎസില്‍നിന്നു നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പിടിയിലായവരാണ്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൃത്യമായ രേഖകളില്ലാത്തതിനാല്‍ യുഎസില്‍നിന്നു നാടുകടത്തലോ മറ്റു നിയമനടപടികളോ നേരിടുന്ന പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം ലോക്സഭയെ അറിയിച്ചു. ഇന്ത്യന്‍ പൗരരാണെന്നു സ്ഥിരീകരിച്ചശേഷം മാത്രമേ ആളുകളെ ഇന്ത്യയിലേക്ക് […]
Read more

വഖഫ് നിയമഭേദഗതി ബിൽ; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിലേക്ക്

ന്യൂഡൽഹി: പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും കോടതിയെ സമീപിക്കാനാണ് നീക്കം. ഭരണഘടന അനുശാസിക്കുന്ന സമത്വം, മതപരമായ സ്വാതന്ത്ര്യം എന്നിവക്കെതിരെയാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ നിയമപദേശം തേടിയതായാണ് വിവരം. നിയമപരമായി ബില്ലിനെ നേരിടുന്നതിനൊപ്പം പ്രതിഷേധവും ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൊൽക്കത്തയിൽ വൻ പ്രതിഷേധം നടന്നിരുന്നു. […]
Read more

ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം; പാർലമെന്‍റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കാനുള്ള ചണ്ഡീഗഡ് സർക്കാർ തീരുമാനത്തിനെതിരെ പാർലമെന്‍റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം.ക്രൈസ്തവ വിരുദ്ധ നീക്കത്തില്‍ നിന്നും ബി.ജെ.പി സർക്കാർ പിൻമാറണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സമുദായത്തോടുള്ള ബി.ജെ.പിയുടെ മനോഭാവം ഒരിക്കല്‍ കൂടി പുറത്തുവന്നുവെന്ന് പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യനികള്‍ ഭയന്നാണ് ജീവിക്കുന്നത്. ക്രിസ്ത്യാനികള്‍ സമാധാനപരമായി ജീവിക്കാനും സഹവർത്തിക്കാനും അവർ ആഗ്രഹിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം […]
Read more

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം

റായ്പൂർ: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിലെ വനമേഖലയിലാണ് ആക്രമണം ഉണ്ടായത്.മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ കഴിഞ്ഞു മടങ്ങിയ സുരക്ഷസേനയുടെ വാഹനത്തിനു നേരെയായിരുന്ന ആക്രമണം. തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Read more

സവര്‍ക്കര്‍ക്കറെ അപമാനിച്ചെന്ന കേസ്: സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി

ലഖ്‌നൗ: വി.ഡി.സവര്‍ക്കറെ അപമാനിച്ചുവെന്ന കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സമന്‍സ് നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്നൗവിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ നടപടി. രാഹുലിന് വേണമെങ്കില്‍ ലഖ്‌നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പ്രതിയാക്കി സമന്‍സ് അയച്ച ലഖ്‌നൗ കോടതി ഉത്തരവിനെതിരെയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. […]
Read more

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

ബംഗളൂരു : ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നല്‍കേണ്ടി വന്നത് ശിവാജിനഗറിലെ ബ്രോഡ് വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎല്‍ മത്സരം കണ്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു.
Read more

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും മോദി സർക്കാരിന്റെ ആക്രമണത്തെ ധീരതയോടെ നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, ആചാരങ്ങൾ എന്നിവയ്ക്കെതിരെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer