സമുദായ നേതാക്കന്‍മാര്‍ സമുദായത്തിന് വേണ്ടി് സംസാരിക്കുന്നു’ ; വെള്ളാപ്പളളിക്ക് പിന്‍തുണയുമായി ജോര്‍ജ് കുര്യന്‍
ഡല്‍ഹി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സമുദായ നേതാക്കള്‍ അവരുടെ സമുദായത്തിനു വേണ്ടി പറയുമെന്നായിരുന്നു വിഷയത്തില്‍ ജോര്‍ജ് കുര്യന്റെ പ്രതികരണം. സമുദായ നേതാക്കന്‍മാര്‍ അവരുടെ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്. അതിനകത്ത് നമ്മള്‍ എന്തിനാണ് എന്തെങ്കിലും പറയുന്നത്. അവരുടെ സമുദായം വേണ്ടായെന്ന് എനിക്ക് പറയാന്‍ പറ്റുമോ? എന്നാണ് ജോര്‍ജ് കുര്യന്റെ ചോദ്യം.വഖഫ് ഭേദഗതി നിയമത്തിന് കൂടൂതല്‍ പിന്തുണ ലഭിച്ചെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കശ്മീര്‍ വരെ വലിയ പിന്തുണയാണ് […]
Read more

