Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സവര്‍ക്കര്‍ക്കറെ അപമാനിച്ചെന്ന കേസ്: സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: വി.ഡി.സവര്‍ക്കറെ അപമാനിച്ചുവെന്ന കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സമന്‍സ് നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്നൗവിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ നടപടി. രാഹുലിന് വേണമെങ്കില്‍ ലഖ്‌നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പ്രതിയാക്കി സമന്‍സ് അയച്ച ലഖ്‌നൗ കോടതി ഉത്തരവിനെതിരെയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. 2023 ജൂണില്‍ തന്റെ പരാതി തള്ളിയതിനെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി അനുവദിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിനെയും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ വിനായക് ദാമോദര്‍ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് രാഹുല്‍ വിളിച്ചതായി ആരോപിച്ച് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ തന്നെയാണ് കോടതിയില്‍ പരാതി നല്‍കിയത്.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്നും അദ്ദേഹം ബ്രിട്ടീഷുകാരില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ആരോപണം. രാഹുല്‍ ഗാന്ധി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവസവിശേഷതകളെ ദുര്‍ബലപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നു തെളിഞ്ഞതായി ലഖ്നൗവിലെ അഡീഷനല്‍ സിവില്‍ ജഡ്ജി അലോക് വര്‍മ്മ ഡിസംബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer