സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഗവർണർ ബില്ലുകൾ തടഞ്ഞ് വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സുപ്രീം കോടതി. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതി റഫറൻസിന് മറുപടി നൽകവേയാണ് കോടതിയുടെ പരാമർശം. ‘ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നതാണ്. കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഫെഡറലിസത്തിന് വിരുദ്ധമാണ്. രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് […]
Read more

ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സജ്ജം; പാക് പ്രധിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള ഒരു സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിനാൽ രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ല’’– ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ സാധ്യതയുണ്ടെന്നും അതിനാൽ ഇസ്‌ലാമാബാദ് പൂർണ്ണ […]
Read more

ശശി തരൂർ എംപിക്ക് പിന്തുണയുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസിനെതിരെ ബിജെപി. കുടുംബ താല്‍പര്യത്തിന് മുകളില്‍ ദേശ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ‘ഫത്‌വ’ പുറപ്പെടുവിക്കുന്നതായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ലെന്നും ഷെഹ്‌സാദ് പൂനവാല വിമർശിച്ചു. ‘വലിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാല്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് ഫത്‌വ പുറപ്പെടുവിക്കും. രാജ്യം മുഴുവന്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ല’, പൂനവാല ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ […]
Read more

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര തോത് താഴ്ന്ന നിലയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15-ലധികം സ്ഥലത്ത് ഇത് 400 മുകളില്‍ തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാഫ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ തുടരാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളിലും തുടരും.
Read more

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും

ഡല്‍ഹി : ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. ഈജിപ്തില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനില്‍ക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജി-20 ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി-20 ഉച്ചകോടിക്ക് എത്തുമോ എന്നകാര്യവും വ്യക്തമല്ല. അടുത്ത […]
Read more

RSS മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

ഇംഫാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദര്‍ശനം. നവംബര്‍ 21 ന് ജെപി നദ്ദയും മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഭഗവത് മണിപ്പൂരിലെ ജനങ്ങളുമായും സംരംഭകരുമായും ആദിവാസി സമൂഹ പ്രതിനിധികളുമായും സംവദിക്കുമെന്ന് ആര്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തരുണ്‍കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍സംഘചാലക് സംസ്ഥാന സന്ദര്‍ശനം നടത്തുന്നത്. നവംബര്‍ […]
Read more

ഇന്ത്യ ഹിന്ദു രാഷ്ട്രം,ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല; മോഹൻ ഭഗവത്

ഗുവാഹത്തി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് ആർ‌എസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വർഷത്തെ സാംസ്കാരിക തുടർച്ചയിൽ വേരൂന്നിയ സ്വത്വമാണെന്നും മോഹൻ ഭഗവത് ഗുവാഹത്തിയിൽ ആരോപിച്ചു. ‘‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാൻ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ആർഎസ്എസ് രൂപീകരിക്കപ്പെട്ടത് ആരെയും എതിർക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള […]
Read more

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സി‌എ‌എയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സ്വയമേവയുണ്ടായ കലാപമായിരുന്നില്ല, നന്നായി രൂപകൽപ്പന ചെയ്തതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വിചാരണ വൈകുന്നതിന് പ്രതികൾ തന്നെയാണ് ഉത്തരവാദികൾ. ഡൽഹി പൊലീസിനായി അഡീഷണൽ […]
Read more

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം,; സുപ്രീംകോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹര്‍ജി

ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. രണ്ട് ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശതമാന കണക്ക് അല്ലാതെ എത്ര പേര്‍ വോട്ട് ചെയ്‌തെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും. ഫോം 20 പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും. ക്രമക്കേടുകളില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ തടയണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Read more

കെംപഗൗഡ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; വടിവാളുമായി യുവാവിന്റെ പരാക്രമം

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായി. ടെർമിനൽ 1ലെ വിവിഐപി പിക്കപ്പ് പോയിന്റിനു സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയായിരുന്നു. വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഇതിനിടെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.