സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും: കെ സി വേണു ഗോപാൽ

ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ചറി കെ സി വേണുഗോപാല്‍ . നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുേ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും തുടർനടപടികളും ഉണ്ടാവും. ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു. ബീഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും […]
Read more

നൗഗാം സ്റ്റേഷൻ സ്ഫോടനം; അട്ടിമറിയല്ലെന്ന് പോലീസ്

ജമ്മുകാശ്മീർ: ഒമ്പത് പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം അട്ടിമറിയല്ലെന്ന് അറിയിച്ച് പൊലീസ്. അബദ്ധത്തിലുണ്ടായ സ്ഫോടനമെന്നാണ് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ വിശദീകരണം. പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്റെ ഫോട്ടേഗ്രാഫേഴ്സുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു. ഇന്നലെ രാത്രി 11:20 ഓടെയാണ് നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടകവസ്തു ശേഖരവും രാസവസ്തുക്കളും പൊലീസ് സ്റ്റേഷനിലെ തുറന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള […]
Read more

ക്രിമിനൽ കേസുകളിൽ പ്രതികളായ തമിഴ്‌നാട് സ്വദേശികൾ വർക്കലയിൽ പിടിയിൽ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായി തമിഴ്നാട്ടിൽ നിന്നും മുങ്ങിയ രണ്ടു പേരെ വർക്കലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ ശരവണൻ(22), ഗോകുൽ ദിനേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. സംശയം തോന്നി കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികൾ ഒന്നും വിട്ടുപറയാതെ വന്നതോടെ തമിഴ്‌നാട് പൊലീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഇരുവരും ക്രിമിനൽ കേസ് പ്രതികളാണെന്ന് മനസിലായത്. വധശ്രമം, മോഷണം അടക്കം തമിഴ്‌നാട്ടിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പാപനാശം വിനോദസഞ്ചാര മേഖലയിൽ നിന്ന് സംശയാസ്‌പദമായ സാഹചര്യത്തിലാണ് വർക്കല പൊലീസ് […]
Read more

“വല്ലപ്പോഴും പ്രവർത്തകരെ കണ്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു”; കോൺഗ്രസ്സിന് പരിഹാസവുമായി പദ്മജ

തൃശൂർ: കോൺഗ്രസിന് ബിഹാറിലേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല. കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവെന്നും പത്മജ കുറ്റപ്പെടുത്തി. ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട് .അതു ഇടവേളകളിൽ മാത്രം. ഇടയ്ക്കു വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ ഇടിവ്; പവന് 1440 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇന്നലെയും പവൻ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു. ചരിത്രത്തിലെ തന്നെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കായിരുന്നു അത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 […]
Read more

ചെങ്കോട്ട സ്ഫോടനം; പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് സർജനെ പിടികൂടിയത്. സർവകലാശാലയിലേക്ക് പലതവണ ഫോൺ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹരിയാനയിലെ നൂഹ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് വൻതോതിൽ പരിശോധന തുടരുകയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയ്ക്കു കീഴിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനിടെ കസ്റ്റഡിയിലായ മൂന്ന് പ്രതികളെ ഹരിയാന പൊലീസ് എൻഐഎയ്ക്ക് കൈമാറി. ഇവരെ ദില്ലിയിലെ […]
Read more

വോട്ട് ചോരി; വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ സംഭവത്തിൽ ആദ്യ അറസ്റ്റ് ബംഗാളിൽ

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ വ്യാജ അപേക്ഷകൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്. കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാജ അപേക്ഷകൾ നൽകാൻ […]
Read more

ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്‌ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയ നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററും, നാഷണൽ മെഡിക്കൽ രജിസ്റ്ററും ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ അസാധുവാക്കി. ഇതോടെ ഇവർക്ക് രാജ്യത്തെ ഏതെങ്കിലും ഭാഗത്ത് വൈദ്യചികിത്സ നടത്താനും മെഡിക്കൽ പദവികൾ വഹിക്കാനും കഴിയില്ലെന്ന് എൻഎംസി നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ജമ്മു–കശ്മീരും ഉത്തർപ്രദേശും […]
Read more

എൻഎച്ച്‌ നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം

കോഴിക്കോട്: സ്വിഗി ജീവനക്കാരൻ എൻഎച്ച് നിർമാണക്കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ പത്ത് മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ഒരു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും കുടുംബം ആരോപിച്ചു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് ചേവരമ്പരത്ത് ഉണ്ടായ […]
Read more

നൗഗാം പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, 29 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ മരണ സംഖ്യ 9 ആയി. 29 പേര്‍ക്ക് പരിക്ക്. സ്‌ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടന രംഗത്ത് വന്നിട്ടുണ്ട്. അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജമ്മു കശ്മീര്‍ ഡിജിപി മാധ്യമങ്ങളെ അറിയിക്കും. ഫരീദാബാദിലെ ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.