Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

കപ്പൽ ജീവനക്കാർ മരിച്ച സംഭവം: യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഇന്ത്യൻ കപ്പൽ ജീവനക്കാർക്കെതിരെ നടന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ സംഭവങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒമാൻ തീരത്ത് യുഎസ് സേന നടത്തിയ ആക്രമണത്തിനിടെ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മേഖലയിൽ ഇന്ത്യയുടെ ആശങ്ക കൂടുതൽ വർധിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമേഷ്യയിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട […]
Read more

മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; കോൺ​ഗ്രസിന്റെ ഹർജി പരി​ഗണിക്കില്ല

ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടതിന് നൽകിയ ഹർജി സുപ്രീം കോടതിയിൽ നാളെ പരിഗണിക്കാനിരിക്കെ, മൂന്ന് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വരണാധികാരി കൈമാറി. മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ‌ കോൺഗ്രസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിത നീക്കം. ഇതോടെ നാളെ പരിഗണിക്കാൻ ഇരിക്കുന്ന ഹർജി നിലനിൽക്കില്ലെന്നാണ് വിവരം. കോൺഗ്രസ് നൽകിയ ഹർജിയിൽ, നാമനിർദേശ പത്രികയിൽ […]
Read more

കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവെച്ചു. മറ്റൊരു എംപിയായ പ്രകാശ് ചിക് ബറൈക്കും മല്ലിക്കിന് മണിക്കൂറുകൾക്കുള്ളിൽ രാജി നൽകിയതായി റിപ്പോർട്ട്. മുൻപ് സുഷ്മിത ദേബ്, സുഗേന്ദു ശേഖർ എന്നിവരും എംപി സ്ഥാനം രാജിവച്ചിരുന്നു. മല്ലിക്കിന്റെ രാജിയോടെ രാജ്യസഭയിലെ ടിഎംസി എംപിമാരുടെ എണ്ണം ഒമ്പായത് ആയി. നാല് ദിവസത്തിനുള്ളിൽ നാലാമത്തെ എംപിയായി മല്ലിക് രാജി നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ടിഎംസിയിൽ രാജി തുടർന്നുവരുന്നത്. ഇനിയും ചില പ്രമുഖ […]
Read more

ഇന്ത്യയില്‍ ഇപ്പോൾ ‘വോട്ട് ചോരി’യല്ല; നടക്കുന്നത് ‘സീറ്റ് ചോരി’: കെ സി വേണുഗോപാല്‍

ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ജാർഖണ്ഡിലും മധ്യപ്രദേശിലും നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. ജാർഖണ്ഡിൽ സ്ഥാനാർഥിയുടെ പേര് പോലും കൃത്യമായി രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചപ്പോൾ, മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയെന്നാണ് കെ.സി. വേണുഗോപാൽ ആരോപിച്ചത്. വിഷയത്തിൽ സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും കോൺഗ്രസ് പോരാട്ടം തുടരുമെന്നും […]
Read more

സ്കൂൾ ലോക്കറിൽനിന്ന് 1.77 കോടി രൂപകണ്ടെത്തി; വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ കാഞ്ചൻപാറയിലെ സ്വകാര്യ സ്കൂളിൽ വൻ സാമ്പത്തിക തട്ടിപ്പ്. കാഞ്ചൻപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പരിസരത്ത് നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. സ്കൂളിൽ ഫണ്ട് ദുരുപയോഗം, വഞ്ചന, കബളിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബിസ്പൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്കൂളിന് തുടർച്ചയായി സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദാസൻ ചന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് […]
Read more

‘ഞാൻ ദിദിക്കൊപ്പം’ അഭിഷേകോ? ഞാനോ? മമതയ്ക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ പാർട്ടി എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജി, തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ പരസ്യമായി രംഗത്തെത്തി. അഭിഷേകിന്റെ പെരുമാറ്റം തന്നെ അപമാനിക്കുന്നതായിരുന്നുവെന്നും അദ്ദേഹത്തിന് മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ലെന്നും കല്യാൺ ബാനർജി ആരോപിച്ചു. വ്യാജ ഒപ്പ് ചമച്ച കേസിൽ അഭിഷേക് ബാനർജിക്കായി കോടതിയിൽ ഹാജരാകാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം അഭിഭാഷകനെ മാറ്റിയതായി അറിയിക്കുകയായിരുന്നുവെന്ന് കല്യാൺ ബാനർജി പറഞ്ഞു. ഇത് തനിക്കെതിരായ അവഹേളനമാണെന്നും അദ്ദേഹം പ്രതികരിച്ചു. […]
Read more

അധിക്ഷേപം താങ്ങാനാവാതെ 22കാരൻ ജീവനൊടുക്കി; പൊലീസ് മർദിച്ചെന്നും ആക്ഷേപം

ഗോവ: ഗോവയിൽ 22 കാരനായ ഒരു കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ അന്വേഷണം ആരംഭിച്ചു. ഈ കേസിൽ ഗോവ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, നോർത്ത് ഗോവ സൂപെരിന്റന്റ് ഓഫ് പൊലീസ്, സംഭവിച്ച പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എന്നിവർക്കു കമ്മീഷൻ നോട്ടീസ് അയച്ചു. ജൂൺ 17-ന് കമ്മീഷന് മുമ്പിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ ജൂൺ 4-ന്, റോഡരികിൽ മാലിന്യം തള്ളിയെന്നാരോപിച്ച് യുവാവിനെ നോർത്ത് ഗോവയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് […]
Read more

രാജ്യത്ത് ഇനി ഫ്ലെക്സ് ഫ്യുവൽ കാലമോ? എഥനോൾ മിക്സ് പെട്രോൾ വാഹനത്തിന് നല്ലതാണോ?

കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രം​ഗപ്രവേശം ചെയ്യും. എന്നാൽ എന്താണ് ഈ ഫ്ളക്സ് ഫ്യുവൽ? വാഹനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ […]
Read more

തൃണമൂൽ പരാജയത്തിന് ശേഷം ബംഗാളിൽ IAS, IPS തലത്തിൽ വൻ അഴിച്ചുപണി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഭരണ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നടപ്പാക്കാനൊരുക്കം. തൃണമൂലിന്റെ പരാജയത്തെത്തുടർന്ന് ഉദ്യോഗസ്ഥരും പോലീസും മമത ബാനർജിയും പാർട്ടിയും തമ്മിൽ അകലം പാലിക്കുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരും ഇപ്പോൾ പഴയ നേതൃത്വവുമായി അകലം പാലിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപി സർക്കാർ അധികാരമേറ്റതോടെയാണ് സംസ്ഥാനത്തിലെ ഉദ്യോഗസ്ഥന്മാരിൽ വലിയ പുനഃസംഘടന നടത്തിയത്. ഇതിന്റെ ഭാഗമായി 179 ഐപിഎസ് ഉദ്യോഗസ്ഥർക്കു പുതിയ നിയമന ഉത്തരവുകൾ ഇറക്കുകയും, ഐജി […]
Read more

സബ്സ്ക്രിപ്ഷൻ ഇല്ലേ? വിഷമിക്കേണ്ട, പണം മുടക്കാതെ ലോകകപ്പ് കാണാൻ വഴിയുണ്ട്

ന്യൂഡൽഹി: ഫിഫ ലോകകപ്പിന് പന്തുരളാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ കാൽപന്ത് പ്രേമികളെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം ഇതാണ് എങ്ങനെയാണ് കളി കാണാൻ കഴിയുക. ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾക്ക് അവസാനം സീ സ്‌പോർട്‌സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയിലെ പ്രധാന സ്പോർട്സ് ഇവന്റുകളൊന്നും അടുത്ത കാലത്ത് ഇതിൽ വന്നിട്ടില്ല എന്നതിനാൽ മിക്കവരുടെ കയ്യിലും സീ സബ്സ്ക്രിപ്ഷനും കാണില്ല. വലിയ തുക നൽകി സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമേ കളി കാണാൻ സാധിക്കുള്ളു. സാധാരണക്കാരായ പലരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix