Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

സിബിഎസ്ഇ പോര്‍ട്ടല്‍ ക്രമക്കേട് കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാന്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് (OSM) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പുറത്തെത്തിച്ച ഹാക്കര്‍ നിസര്‍ഗ അധികാരിക്ക് ജോലി നൽകി ഐഐടി കാണ്‍പൂര്‍. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം. ഐഐടി കാന്‍പൂരിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ്ബായ C3iHubല്‍ ഓപ്പണ്‍ – സോഴ്‌സ് ഇന്റലിജന്‍സ്(OSINT) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറാണ് 19വയസ് മാത്രം പ്രായമുള്ള അധികാരി. സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന OSM പോർട്ടലിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് നിസർഗ […]
Read more

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയ നടപടി സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. അതുവരെ ഫലപ്രഖ്യാപനം നടത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ […]
Read more

തൃണമൂലിൽ വീണ്ടും രാജി; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് സ്ഥാനമൊഴിഞ്ഞു

കൊൽക്കത്ത: തൃണമൂലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റൊരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. രാജ്യസഭാ അംഗമായ പ്രകാശ് ചിക് ബറൈക്ക് ആണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി രാജ്യസഭാ എംപിയാണിത്. ഇതിന് മുമ്പ് സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ റോയ് എന്നിവർ രാജിവെച്ചിരുന്നു. ഈ രാജിയോടെ രാജ്യസഭയിലെ ടിഎംസിയുടെ അംഗബലം 13ൽ നിന്ന് 10 ആയി കുറഞ്ഞു. രാജ്യസഭാ ചെയർമാനായ സി പി രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് പ്രകാശ് ചിക് ബറൈക്ക് രാജി സമർപ്പിച്ചത്. […]
Read more

നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാൻ മലയാളി യുവാവിൻ്റെ ശ്രമം; രക്ഷപ്പെടുത്തി പൊലീസ്

ബെംഗളൂരു: ഹെബ്ബഗോഡിയിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവായ അർജുനെ പൊലീസ് രക്ഷപ്പെടുത്തി. നേത്രാവതി എക്സ്പ്രസ്സിന് തലവെക്കാനായിരുന്നു യുവാവ് ശ്രമിച്ചത്. പോലീസിനെ കണ്ടതോടെ യുവാവ് ട്രെയിൻ വരുന്ന ദിശയിലേക്ക് ഓടിമാറി. എന്നാൽ പോലീസ് സംഘം സാഹസികമായി യുവാവിനെ കീഴ്പ്പെടുത്തി. ഈ സമയത്ത് സ്റ്റേഷനിൽ വിളിച്ചറിയിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free […]
Read more

പൊതുവഴിയിൽ തുപ്പുന്നത് ചോദ്യം ചെയ്തു; വയോധികനെ മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവർ

മുംബൈ: പൊതുസ്ഥലത്ത് തുപ്പരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ വയോധികനെ ക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം താനെ വെസ്റ്റിലെ ജൂപ്പിറ്റർ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന 75-76 വയസ്സുള്ള സരോജ് ദസ്തൂർ എന്ന വയോധികൻ, വെള്ളം കൊണ്ട് വായ കഴുകിയ ശേഷം റോഡിൽ തുടർച്ചയായി തുപ്പുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വിവാദം രൂക്ഷമായതോടെ ഡ്രൈവർ വയോധികനെ ആക്രമിക്കുകയും നിലത്തേക്ക് […]
Read more

സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. റോഹ്തക്ക് ജില്ലയിലെ സർക്കാർ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന സുലേഖ ദലാലിനെതിരെയാണ് നടപടി. റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുനിന്നതാണ് നടപടിക്കു കാരണമെന്നാണ് ഉത്തരവിൽ […]
Read more

പരീക്ഷയ്‌ക്ക് പോയ യുവതിയെ വഴിയിൽ ഇറക്കിവിട്ട് ഒല; പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ആന്ധ്രാപ്രദേശ്: ഇന്ന് ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക്, ഓട്ടോ, ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇത്തരത്തിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയ യുവതിക്കുണ്ടായ മോശം അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂനിയർ സിവിൽ ജഡ്‌ജ് പരീക്ഷ എഴുതാൻ പോകുന്ന യുവതി ഒല ആപ്പ് വഴി അമ്മയോടൊപ്പം ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ, ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു ഓട്ടോ ഡ്രൈവർ എത്തുകയും യാത്ര തുടങ്ങുന്നതിന് മുമ്പ് ഒടിപി ആവശ്യപ്പെടുകയും ചെയ്തു. യാത്ര തുടങ്ങിയത് ശേഷം, […]
Read more

നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാക്ക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. നാളെ പൂനെയിൽ നിന്ന് സമരത്തിന് തുടക്കമിടുമെന്നും തുടർന്ന് ലഖ്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന അറിയിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായതായി സംഘടന ആരോപിച്ചു. […]
Read more

കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂര്‍: മുംബൈയില്‍നിന്ന് കണ്ണൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുടെ സന്ദേശം. വിമാനത്തിനുള്ളിൽ പേപ്പറില്‍ ഭീഷണി എഴുതി വെച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്തതിനു ശേഷം ഐസൊലേഷന്‍ റണ്‍വേയില്‍ നിർത്തിയിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുകയും വിമാനത്തിന്റെ വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഇന്‍ഡിഗോയുടെ 6E 6283 ഫ്ലൈറ്റില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സർവീസ് വൈകിയിരുന്നു. വെള്ളിയാഴ്ച, ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈലറ്റ് […]
Read more

അമർ പ്രസാദ് റെഡ്ഡിയും ബിജെപി വിട്ടു; ഇനി അണ്ണാമലൈയ്ക്കൊപ്പം

ചെന്നൈ: ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അമർ പ്രസാദ് റെഡ്ഡിയുടെ രാജി പ്രഖ്യാപനം. ഭാവിയിൽ അണ്ണാമലൈക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും പാർട്ടി വിട്ടിരുന്നു. അണ്ണാമലൈയുടെ രാജിയെ തുടർന്ന് സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ ഉൾപ്പെടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix