സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ തകര്‍ന്നു; 17 തൊഴിലാളികള്‍ക്ക് പരുക്ക്

മഹാരാഷ്ട്ര:നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചികിത്സ നല്‍കി വരികയാണെന്നും നാഗ്പൂര്‍ മെട്രോപൊലിറ്റന്‍ റീജണ്‍ ഡെവലപ്പ്മെന്റ് അതോരിറ്റി( NMRDA) ചെയര്‍മാന്‍ സഞ്ജയ് മീണ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന ഗേറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിനായി നിര്‍മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് കവാടം […]
Read more

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ല,’; പൊലീസില്‍ പരാതിയുമായി കെഎസ്‌യു നേതാവ്

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുല്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര […]
Read more

ഉത്തരകാശിയിലെ മേഘവിസ്‌ഫോടനം; രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്

ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്. 9 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 600ഓളം പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ പറയുന്നു.പ്രതികൂല കാലാവസ്ഥയും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതും ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം ദുഷ്‌ക്കരമാക്കുകയാണ്. കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും രക്ഷാദൗത്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്. 9 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 600ഓളം പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ […]
Read more

രാജ്യത്ത് 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ നിന്നും 6 പാർട്ടികൾ

ന്യൂഡൽഹി: അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ.
Read more

ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ജയിത്പൂരിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേര്‍ മരിക്കുകയായിരുന്നു. ജയിത്പൂരില്‍ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതാകാം മതില്‍ ഇടിയാന്‍ […]
Read more

ഓപ്പറേഷന്‍ അഖല്‍: ജമ്മു കശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, ഒന്‍പതാം ദിനവും ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്‌സില്‍ ഭാഗമായിരുന്നു ഇവര്‍. തുടര്‍ച്ചയായ ഒന്‍പതാം ദിവസത്തിലും നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ നടന്ന സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളില്‍ ഒന്നായിരുന്നു ഇത്. ഇതുവരെ രണ്ട് ഭീകരരാണ് ഓപ്പറേഷന്‍ അഖലിനിടെ കൊല്ലപ്പെട്ടത്. 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. രഹസ്യാന്വേഷണ […]
Read more

ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിന്റെ കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍

ന്യഡല്‍ഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു. ആസിഫ് ഖുറേഷിയാണ് മരിച്ചത്. ജംഗ്പുര പ്രദേശത്ത് പാര്‍ക്കിംഗ് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരന്‍ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. ആസിഫ് തന്റെ അയല്‍ക്കാരനോട് തന്റെ ഗേറ്റില്‍ തടസ്സം സൃഷ്ടിച്ചിരുന്ന ഒരു സ്‌കൂട്ടര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഗ്വാദമുണ്ടായി. തുടര്‍ന്ന് അയല്‍ക്കാരന്‍ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു. സംഭവത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതു. പ്രതികളായ ഉജ്ജ്വല്‍ (19), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ […]
Read more

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം

ബുധനേശ്വര്‍: മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്ക് നേരെ വീണ്ടും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ഉള്‍പ്പെടെ കഴിച്ച് 9 മണിയോടെ ഇവര്‍ ആ ഗ്രാമത്തില്‍ നിന്ന് […]
Read more

ദുരുപയോഗം: ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് 2025 ജൂണില്‍ 98 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തുടങ്ങിയവ ഉള്‍പ്പെടെയുള്ള മോശം പെരുമാറ്റം മൂലമാണ് നടപടി സ്വീകരിച്ചത്. 2025 ജൂണില്‍ അക്കൗണ്ടുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പിന് 16,069 പ്രത്യേക അഭ്യര്‍ഥനകള്‍ ലഭിച്ചിരുന്നു.പരാതി ലഭിച്ച എല്ലാ അക്കൗണ്ടുകള്‍ക്കും എതിരെ നടപടി സ്വീകരിച്ചു. ആകെ നിരോധിച്ച അക്കൗണ്ടുകളില്‍ 19.79 ലക്ഷം അക്കൗണ്ടുകളും ഉപയോക്തൃ പ്രതികരണങ്ങള്‍ വഴിയാണ് […]
Read more

ഉത്തരാഖണ്ഡ് ദുരന്തം; തീര്‍ത്ഥാടനത്തിന് പോയ 28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് സൂചന

കൊച്ചി : ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതരെന്ന് സൂചന. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. കേരളത്തില്‍ നിന്നുള്ള എട്ട് പേരും മുംബൈയില്‍ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണന്‍ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.