സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കമൽഹാസൻ ഹൈക്കോടതിയിൽ; ‘തഗ് ലൈഫ്’ നിരോധനം നിയമവിരുദ്ധം

ബെംഗളൂരു: മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം ‘തഗ് ലൈഫ്’ കർണാടകയിൽ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കമൽഹാസൻ ഹൈക്കോടതിയിൽ. കമൽഹാസന് വേണ്ടി രാജ് കമൽ ഇന്‍റർനാഷണലാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. […]
Read more

ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മോഷണം ; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ. ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ഖുർഷീദ് ആണ് പിടിയിലായത് . ക്രിമിനൽ കേസുകളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെ കോടതിയിൽ ഹാജരാക്കുന്നത് വരെ സൂക്ഷിക്കുന്ന സംഭരണശാലയുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു.കഴിഞ്ഞ ദിവസം രാത്രി സ്‌പെഷ്യൽ സെല്ലിന്റെ മാൽഖാനയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മോഷണം നടന്ന് അധികം താമസിയാതെ […]
Read more

അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലം: മഴക്ക് താൽക്കാലിക ശമനം

തിരുവനന്തപുരം: അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇനി 7-10 ദിവസം കേരളത്തിൽ ഇടയ്ക്ക് മാത്രം മഴയുണ്ടാകും. ഇനി മഴ കൂടുതൽ വടക്കൻ കേരളത്തിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. മഴ മുന്നറിയിപ്പിനെത്തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
Read more

സിക്കിമിൽ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു, ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി

വടക്കൻ സിക്കിമിലെ ഛാത്തനിൽ സൈനിക ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. സംഭവത്തെ തുടർന്ന് ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായിരിക്കുകയാണ്. അതേസമയം പ്രതികൂലമായ കാലാവസ്ഥയിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു . ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. “ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി,” എന്ന് ഒരു സൈനീക ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ തുടർച്ചയായി കനത്ത മഴ […]
Read more

ചൈനയെ മറികടന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ ഐഫോണുകൾ നിർമ്മിക്കുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈനയെ മറികടന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ട്. 2025 ഏപ്രിലിൽ ഇന്ത്യയിൽ നിർമ്മിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു. താരതമ്യപ്പെടുത്തുമ്പോൾ, ചൈനയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 76% വൻതോതിൽ ഇടിഞ്ഞ് വെറും 900,000 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 37 ലക്ഷമായിരുന്നു. […]
Read more

ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു

പാറ്റ്ന: ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് പാറ്റ്ന മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ചത്. മണിക്കൂറുകളോളമാണ് ചികിത്സ കിട്ടാതെ ആശുപത്രിയിൽ കഴിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. ഗുരുതരാക്രമണത്തിനാണ് പെൺകൂട്ടി ഇരയായത്. കേസിൽ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ബാധിക്കുമെന്നും ദേശീയ ഹരിതട്രൈബ്യൂണൽ

കൊച്ചിയിൽ കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ സാരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മുന്നറിപ്പ് നൽകിയിരിക്കുന്നത്. കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയുണ്ട്. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് എന്താണെന്ന് കപ്പൽ കമ്പനി വിശദീകരിച്ചിട്ടില്ല. അതിനാൽ‌ അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ […]
Read more

പുകവലിക്കാന്‍ സൗകര്യമൊരുക്കിയില്ല; ക്രിക്കറ്റർ കോലിയുടെ പബ്ബിനെതിരേ കേസ്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരേ കേസെടുത്ത് പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ് മാനേജർക്കെതിരേ ബെംഗളൂരു കബ്ബൺ റോഡ് പോലീസ് കേസെടുത്തത്. ഇതിനു മുൻപും ഈക്കാര്യം ചൂണ്ടിക്കാട്ടി കബ്ബൺ റോഡ് പോലീസ് പബ്ബ് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നും പുകവലിക്കാനുള്ള സംവിധാനം ഒരുക്കാതിരുന്നതിനെ തുടർന്നാണ് കേസെടുത്തത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്. രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവർത്തിച്ചു […]
Read more

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബത്തിന് ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

അസം, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബത്തിന് ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരിതബാധിതരെ കഴിയുന്നത്ര സഹായിക്കാൻ താൻ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു എന്നും പ്രിയങ്ക എക്സിലിൽ കുറിച്ചു. “അസം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് മരണമടഞ്ഞ വാർത്തകൾ അങ്ങേയറ്റം ദുഃഖകരമാണ്. ലക്ഷക്കണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാണ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അഭ്യർത്ഥിക്കുന്നു, അതുവഴി […]
Read more

കർണാടകയിൽ യുവാവിനെ കടയിൽകയറി വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊപ്പൽ ജില്ലയിലെ തവരെഗെര നഗരത്തിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട് വസ്തുതർക്കം നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ കൊല്ലുമെന്ന് സംഘം ഭീഷണിമുഴക്കിയിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.