സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഹരിയാനയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉത്തരാഖണ്ഡിൽ നിന്നുള്ള 12ഉം, 13ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും 14 വയസുള്ള ഒരു ആൺകുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമടങ്ങിയ കുടുംബമാണ് മരിച്ചത്. കാറിനുള്ളിൽ അച്ഛൻ മാത്രം ജീവനോടെ ഉണ്ടായിരുന്നു. അദ്ദേഹത്ത ഉടൻ […]
Read more

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹെെക്കോടതി. മൂന്നുവർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസാണ് പൊലീസിന്റെ കണ്ടെത്തലുകൾ പരാതിക്കാരി എതിർക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് അവസാനിപ്പിച്ച് വിധി പറഞ്ഞത്. കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. പരാതി വ്യാജമാണെന്നും താരത്തോട് അനീതി കാണിച്ചതിൽ പ്രതികാരം ചെയ്യാനാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന […]
Read more

മാറാത്തവാഡയ്ക്ക് മുകളിൽ ന്യൂനമർദം, നാളെ മറ്റൊരു ന്യൂനമർദം കൂടി

തിരുവനന്തപുരം: മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനും സാധ്യതയുണ്ട്. അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. […]
Read more

ആദിവാസി യുവതി നേരിട്ടത് ക്രൂര പീഡനം; സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി കൊലപ്പെടുത്തി

മധ്യപ്രദേശ്: ആദിവാസി യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിടെ യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി. ഖണ്ഡ്വ ജില്ലയിലെ ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്താണ് അതിദാരുണമായ കൊലപാതകം നടന്നത്. ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ യുവതിയുടെ ഗർഭാശയം പുറത്ത് വന്നെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിൽ രക്തം […]
Read more

മൈസൂര്‍ പാക്കിന്റെ പേര് മാറ്റം; പ്രതികരിച്ച് കൊട്ടാരത്തിലെ പാചകകുടുംബാംഗം

ജയ്പൂര്‍: ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ ചര്‍ച്ചക്കിടെ മൈസൂര്‍പാക്കിന്റെ പേര് മാറ്റുകയാണെന്ന് പറഞ്ഞ് ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകളുടെ പക്ഷം. മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബാംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയായ എസ് നടരാജാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴും […]
Read more

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലായെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു. തുർക്കി, അസർബൈജാൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ ഒഴികെ മറ്റെല്ലാം രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചുവെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. […]
Read more

പാകിസ്താന്‍ ഇന്റലിജന്റ്സിന് വിവരങ്ങൾ കൈമാറി; സിആർപിഎഫ് ജവാൻ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റലിജൻസ്ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാൾ ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു. വിവരങ്ങൾ നൽകിയതിന്റെ പാരിതോഷികമായി വിവിധ മാർഗങ്ങളിലൂടെ പാക് ഏജന്റുമാരിൽ നിന്ന് പണം സ്വീകരിച്ചിരുന്നതായും ഏജൻസി കണ്ടെത്തി. ദില്ലിയിൽ നിന്നാണ് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ […]
Read more

കോവിഡ്: രാജ്യത്ത് കേസുകൾ 1000 കടന്നു; കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളുണ്ടെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 […]
Read more

ബസിനകത്ത് വെച്ച് പൂച്ച കരഞ്ഞു; യാത്രാക്കാരന് കണ്ടക്ടറുടെ മർദനം

ബെംഗളൂരു: ബെംഗളൂരുവിൽ ബസിൽ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ് മർദനമേറ്റത്. പൂച്ചയെ പെട്ടിയിലാക്കിയ ബസിൽ കയറിയതാണ് മഞ്ജുനാഥ്. എന്നാൽ ബസിൽ വെച്ച് പൂച്ച കരഞ്ഞതോടെ കണ്ടക്ടർ ഇടപെടുകയായിരുന്നു. പൂച്ചയെ കളയണം അല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നു കണ്ടക്ടർ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും മഞ്ജുനാഥനെ കണ്ടക്ടർ മർദിക്കുകയായിരുന്നു.
Read more

മകൾ കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയിൽ

കർണാടക: യുവതി കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. ക‍ർണ്ണാടക സ്വദേശികളായ മഹാദേവ സ്വാമി, മഞ്ജുള, ഹർഷിത എന്നിവരാണ് ഹെബ്ബാൾ റി​സർവോയറിൽ ചാടി ആത്മഹത്യ ചെയ്തത്. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. സ്വാമിയുടെ മൂത്തമകൾ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. എന്നാൽ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തിൽ താൽപര്യമില്ലായിരുന്നു. തുടർന്ന് പെൺകുട്ടി കാമുകനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാർ നൽകിയ പരാതി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.