സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

സ്ത്രീധന പീഡന-ആത്മഹത്യ കേസിൽ എൻസിപി നേതാവിനെയും മകനെയും പ്രതിചേർത്തു; പാർട്ടിയിൽ നിന്ന് പുറത്താക്കി

പൂനെ : സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തതിനെ തുടർന്ന് പ്രാദേശിക നേതാവിനെയും മകനെയും പുറത്താക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. എൻസിപി നേതാവായ രാജേന്ദ്ര ഹഗവാനെ, മകൻ സുശീൽ എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. ഇവരെ പുറത്താക്കിയ കാര്യം പൂനെ ജില്ലാ എൻസിപി മേധാവി ശിവാജി ഗാർജെയാണ് അറിയിച്ചത്. അതേസമയം ഇരുവരും ഒളിവിൽ തന്നെ തുടരുകയാണ്. വൈഷ്ണവി എന്ന ഇരുപത്തിയാറുകാരിയാണ് മെയ് 16 ന് പൂനെയ്ക്കടുത്തുള്ള ബവ്ധാൻ പ്രദേശത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് . വിവാഹ സമയത്ത് ഭർത്താവിന്റെ കുടുംബത്തിന് […]
Read more

46 സ്പെഷ്യൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സര്‍വീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍. കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് അമ്മാന്‍, ദമ്മാം, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയും അവിടെ നിന്ന് തിരികെയുമുള്ള 13 വിമാന സര്‍വീസുകള്‍ കൂടി എമിറേറ്റ്സ് പ്രഖ്യാപിച്ചു. യുഎസ്എ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തായ്‍ലാന്‍ഡ് […]
Read more

വഖഫ് ചോദ്യം ചെയ്തുള്ള ഹര്‍ജി: സുപ്രീംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി

ന്യൂഡല്‍ഹി: വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി. നിയമം സ്‌റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പിന്നീട് തീരുമാനമെടുക്കും. ഇസ്‌ലാം മതം പിന്തുടരുന്നവര്‍ക്ക് മാത്രമായി വഖഫ് പരിമിതിപ്പെടുത്തിയെന്നായിരുന്നു വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതിയുടെ നിരീക്ഷണം. വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ […]
Read more

ഹൈദരാബാദിൽ നിന്ന് കൊല്ലത്തേയ്ക്ക് സ്പെഷൽ ട്രെയിൻ; ആഴ്ചയിൽ 6 സർവീസ്

തിരുവനന്തപുരം: തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നു രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തും. അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണ് പുതിയ സർവീസ്. തിങ്കളാഴ്ച രാവിലെ 10.45ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകിട്ട് 5:30ന് ഹൈദരാബാദിൽ എത്തും. ഇരുവശത്തോട്ടുമായി ആഴ്ചയിൽ ആറു വീതം സർവീസുകളാകും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള […]
Read more

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു

കിഷ്ത്വാർ : ജമ്മു കശ്മീർ കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്പോറ പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ ഛത്രുവിലെ ഷിങ്‌പോറ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സംഘടനയിൽ നിന്നുള്ള മൂന്നോ നാലോ ഭീകരർ നിലവിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. മേഖലയിൽ മുമ്പ് നടന്ന ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട അതേ സംഘത്തിൽ […]
Read more

കേന്ദ്ര സർക്കാർ മനുഷ്യത്വരഹിതം: മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെതിരെ സിപിഐഎം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവരാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് പിബി അറിയിച്ചു. ചര്‍ച്ചകള്‍ക്കുള്ള മാവോയിസ്റ്റ് ആവശ്യം അവഗണിച്ചാണ് കേന്ദ്ര നടപടിയെന്നും ചര്‍ച്ചയിലൂടെ പരിഹാരം തേടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി നയിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരും തീരുമാനിക്കുകയായിരുന്നുവെന്നും പിബി പറഞ്ഞു. ‘അവര്‍ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികളും പൗരന്മാരും സര്‍ക്കാരിനോട് ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥന […]
Read more

ഡൽഹിയിൽ ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നുവീണ് അഞ്ച് പേർ മരിച്ചു.

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നുവീണ് അഞ്ച് മരണം. ഇതേതുടർന്ന് മണിക്കൂറുകളോളമാണ് ഡൽഹിയിൽ ഗതാഗതം തടസ്സപ്പെട്ടത്. കൂടാതെ ശക്തമായ കാറ്റിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും , മെട്രോ റെയിൽ സർവീസുകൾ തടസപ്പെടുകയും മേഖലയിലുടനീളം ദീർഘനേരം വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തിരുന്നു . കൂടാതെ ഈ പ്രദേശങ്ങളിൽ തന്നെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഡൽഹി ദാദ്രിയിലെ എൻ‌ടി‌പി‌സി ടൗൺ‌ഷിപ്പിൽ 45 വയസ്സുള്ള രാമകൃഷ്ണയുടെ മേൽ മരം വീണു […]
Read more

ടസ്മാക് അഴിമതി : 41 കേസുകളിൽ തമിഴ്‌നാട് സർക്കാരിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി

തമിഴ്നാട് സംസ്ഥാന മദ്യ കമ്പിനിയായ ടാസ്മാക് നടത്തിയ 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട 41 കേസുകളിൽ തമിഴ്‌നാട് സർക്കാരിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി. ടാസ്മാക് ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന് അമിത വില ഈടാക്കുന്നുവെന്നാരോപിച്ച് നിരവധി എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഇത് 1,000 കോടി രൂപയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്നും അവകാശപ്പെട്ട് തിരുനെൽവേലിയിൽ നിന്നുള്ള അഭിഭാഷകൻ കെ വെങ്കിടാചലപതി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഈ നിർദേശം . തുടർന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ […]
Read more

22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു; ആഞ്ഞടിച്ച് മോദി

രാജസ്ഥാൻ : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി എത്തിയ മോദി ഭീകരതയ്ക്ക് വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്തു. രാജസ്ഥാനിലെ ബിക്കാനറിൽ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹല്‍ഗാമില്‍ ഉതിര്‍ത്ത […]
Read more

പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് ബോംബ് ഭീഷണി, അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : പഞ്ചാബ് ഹരിയാന ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി ഉയർന്നു വന്ന് സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ച് ഉദ്യോഗസ്ഥർ . ഇ മെയിൽ വഴിയാണ് ബോംബ് സന്ദേശം ലഭിച്ചത്. ഭീഷണി ലഭിച്ചതിന് പിന്നാലെ ചണ്ഡീഗഡ് പോലീസിന്റെ ഓപ്പറേഷൻ സെൽ, രക്ഷാപ്രവർത്തകർ, അഗ്നിശമനസേന, തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ഗുരുഗ്രാം മിനി സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൂടാതെ ഭീഷണിയെ തുടർന്ന് താൽക്കാലിക […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.