സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

വാഹനം ഇടിച്ചുകയറി; ഡൽഹിയിൽ 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഡൽഹി മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ഇടിച്ചുകയറി 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം. കൂടാതെ അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് , അതേസമയം മരിച്ചവർ ആറ് പേരും സ്ത്രീകളായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത് . ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലായിരുന്നു സംഭവം. തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപണികൾ ചെയുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ മണ്ഡി ഖേര ആശുപത്രിയിൽ പ്രവേശിപ്പിചെങ്ങിലും അപകടത്തിൽപ്പെട്ട ആറ് […]
Read more

ഞാന്‍ ഇന്ത്യയുടെ മരുമകള്‍ തിരിച്ചയക്കരുത് ; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍

ഡൽഹി : ഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക് പൗരന്മാരോട് രാജ്യം വിടണമെന്ന നിര്‍ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട എന്ന അഭ്യർത്ഥനയുമായാണ് സീമ രംഗത്തെത്തിയത്. 2023 ൽ ഭർത്താവിനെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് വന്ന സീമ ഹൈദറിന്റെ വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലേക്ക് വന്ന അവർ ഉത്തർപ്രേദേശ് സ്വദേശിയും തന്റെ ആൺസുഹൃത്തുമായ […]
Read more

പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കർശന നടപടി സ്വീകരിക്കണം. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഗാംഗുലി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ – പാക്കിസ്ഥാൻ പരമ്പരകള്‍ നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും […]
Read more

പാക് പൗരന്മാർ ഞായറാഴ്ചക്കുള്ളില്‍ നാട് വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. 104 പാക് പൗരന്മാരിൽ ആറ് പേരാണ് തിരിച്ച് പോയത്. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയവരാണ് ഉടൻ മടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് […]
Read more

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനുപിന്നാലെയാണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ […]
Read more

ഊട്ടിയിലും കൊടൈക്കനാലിലും കൂടുതല്‍ വാഹനങ്ങളാകാം; എന്നാൽ ഇ-പാസ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദസഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ് ഹൈക്കോടതി. ഊട്ടിയിൽ വാരാന്ത്യങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി 6000 വാഹനങ്ങള്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. ഇത് 6500 ആയി വർധിപ്പിച്ചു. കൊടൈക്കനാലില്‍ 4000 വാഹനങ്ങളുടെ സ്ഥാനത്ത് 4500 ആയും വര്‍ധിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി കോടതി ഉത്തരവിട്ടു. മധ്യവേനല്‍ക്കാലത്തെ വിനോദസഞ്ചാരമേളകള്‍ പരിഗണിച്ചാണ് വാഹനങ്ങളുടെ എണ്ണംവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.വാഹനങ്ങളുടെ എണ്ണംനിയന്ത്രിക്കാനുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് പുതിയ ഉത്തരവ്. വാരാന്ത്യങ്ങളില്‍ ഊട്ടിയില്‍ 8000 വിനോദസഞ്ചാരവാഹനങ്ങള്‍ക്കും കൊടൈക്കനാലില്‍ 6000 […]
Read more

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമുണ്ടാകും എന്നുമുളള ഭീഷണിയാണ് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് മുഴക്കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read more

പഹൽഗാം ആക്രമണം: സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യ. ഭീകാരക്രമണത്തിൻ്റെ സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് ഇന്ത്യ തെളിവുകൾ ശേഖരിച്ചു. ഇന്റലിജൻസ് തെളിവുകളും വിശ്വസനീയമായ ചില തെളിവുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
Read more

മാഹിയിൽ മദ്യവില ഉയരും; തീരുവയും ലൈസൻസ് ഫീസും കൂട്ടി

ചെന്നൈ: മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും മദ്യത്തിന്റെ എക്സൈസ് തീരുവയും വർധിപ്പിക്കാനൊരുങ്ങി പുതുച്ചേരി സർക്കാർ. ഇത് നടപ്പിലാകുന്നതോടെ മാഹിയിലെ മദ്യത്തിന്റെ വിലയിൽ വർധനവുണ്ടാകും. വില ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും. തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില ഏതു തരത്തിൽ വർധിപ്പിക്കണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുന്നത്. ഒമ്പതു […]
Read more

ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

പഹൽ​ഗാം ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും ‘ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാകുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.