സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പഹല്‍ഗാം ഭീകരാക്രമണം: പാക് നടൻ ഫവാദ് ഖാന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചേക്കില്ല

പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയിൽ പ്രദർശിപ്പിച്ചേക്കില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം തടയാന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആലോചിക്കുന്നത്. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് ‘അബിര്‍ ഗുലാല്‍’. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍ ആന്‍ഡ് സണ്‍സ് (2016), യേ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ നേരത്തെ […]
Read more

സങ്കൽപ്പിക്കാനാകാത്ത ശിക്ഷ നൽകും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലില്ല തിരിച്ചടിയാകും നൽകുകയെന്ന് പ്രധാനമന്ത്രി നാരദന്ദ്ര മോദി. രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണ് ഈ ഭീകരാക്രമണം എന്നും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും നരേന്ദ്രമോദി ബീഹാറില്‍ പറഞ്ഞു. പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെ ശിക്ഷിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചതിനു […]
Read more

തമിഴ്‌നാട്ടിൽ മയോണൈസിന്‌ നിരോധനം

ചെന്നൈ: തമിഴ്‌നാട്ടിൽ മയോണൈസിന്‌ നിരോധനം. പച്ചമുട്ട ചേർത്ത മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഒരു വർഷത്തേക്കാണ് നിരോധനം. വെജിറ്റബിൾ ഓയിൽ, മുട്ടയുടെ മഞ്ഞ, വിനാഗിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് അടക്കം കാരണമാകുമെന്ന് തമിഴ്നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. നിരോധന കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല.
Read more

ഗൗതം ഗംഭീറിന് വധഭീഷണി; പഹല്‍ഗാമിലെ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന പോസ്റ്റിനുപിന്നാലെ

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്. ഭീഷണിയെത്തുടര്‍ന്ന്, ഗംഭീര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആരാണ് സന്ദേശം അയച്ചതെന്നും അറിയാനുള്ള അന്വേഷണം സൈബർ പൊലീസ് നടത്തുകയാണ്. ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്സില്‍ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും […]
Read more

ഓർത്തില്ല കളി ഇന്ത്യയോടാണെന്ന്; നടപടിയിൽ വിയർത്ത് പാക്കിസ്ഥാൻ

ന്യൂഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ . സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ,അട്ടാരി-വാഗ അതിർത്തി അടക്കൽ, പാക്ക് പൗരൻമാർക്ക് യാത്രവിലക്ക്, തുടങ്ങിയ പ്രധാന നയതന്ത്ര ആക്രമണങ്ങളാണ് ഇന്ത്യ പാക്കിസ്ഥാന് നേരെ എടുത്തിരിക്കുന്നത്. ഇന്നലെ ചേർന്ന യോഗത്തിലായിരുന്നു ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്. സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. കൂടാതെ SPES വിസയിൽ നിലവിൽ ഇന്ത്യയിലുള്ള ഏതൊരു പാകിസ്ഥാൻ പൗരനും ഇന്ത്യ വിടാൻ […]
Read more

ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി ‌

ഇസ്ലാമാബാദ്: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ തിരക്കിട്ട നീക്കവുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുന്നതിനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി യോഗം ചേരുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ അടക്കം ദേശീയ സുരക്ഷാ സമിതി യോ​ഗത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോ​ഗത്തിൽ മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാർ എക്‌സിലൂടെ അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് […]
Read more

പഹൽ​ഗാം ഭീകരാക്രമണം; ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൻ ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം ചേരുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട മന്ത്രി തല സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷമാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനമായത്.ഇന്ത്യ ചെലുത്തിയ ഉപരോധങ്ങൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാകിസ്ഥാനും. അതേസമയം കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യം. പഹൽഗാമിലും പരിസരപ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് സൈന്യം.പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി […]
Read more

പഹൽഗാം ഭീകരാക്രമണം: ഉടൻ തിരിച്ചടിക്കും, രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും വ്യക്തവും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം മറ്റുള്ളതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സൈനിക മേധാവികൾ അടക്കം പങ്കെടുത്ത ഉന്നതല യോഗത്തിന് ശേഷം ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ പഹൽഗാമിൽ ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ട് ഭീകരർ ഹീനമായ ഒരു പ്രവർത്തി നടത്തി. അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. […]
Read more

പഹല്‍ഗാം ഭീകരാക്രമണം; കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. അക്ബര്‍ റോഡിലെ ദേശീയ ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് യോഗം നടക്കുക. ആക്രമണത്തെ അപലപിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. പഹൽഗാം ആക്രമണത്തെ രാജ്യത്തിന് എതിരായ ആക്രമണമായി കാണണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഭീകരമായ ആക്രമണം തന്നെയാണ് നടന്നത്. ഇപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. നാളത്തെ പ്രവര്‍ത്തക സമിതി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.