സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി

ദില്ലി: വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2023 ൽ എടുത്ത കേസിലാണ് നടപടി. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്ക് പിന്നാലെയായിരുന്നു കേസ് അടക്കം നടപടികൾ കേന്ദ്രം തുടങ്ങിയത്.
Read more

അനധികൃത കുടിയേറ്റം: ഇന്ത്യയിലേക്ക് നാടുകടത്തിയ സ്ത്രീകൾക്കും കുട്ടികൾക്കും വിലങ്ങണിയിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 15നും 16നും അമേരിക്കയിൽ നിന്ന് അമൃത്സറിൽ എത്തിയ കുട്ടികളേയും സ്ത്രീകളേയും വിലങ്ങണിയിച്ചിരുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് പനാമയിലേക്കും കോസ്റ്റോറിക്കയിലേക്കും അയച്ച സംഭവത്തിലും വിദേശകാര്യമന്ത്രാലയം ഇതിനോടകം പ്രതികരണം നടത്തി. എത്രയും പെട്ടെന്ന് ഇവരെ […]
Read more

ആശാപ്രവർത്തകരുടെ സമരത്തിൽ ഇടപെട്ട് ദേശീയമനുഷ്യാവകാശ കമ്മീഷൻ

ദില്ലി: ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന്ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ദേശീയ തലത്തിൽ നടത്തിയ ചർച്ചയിലാണ് ഈ നിർദേശം. കൂടാതെ ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
Read more

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പട്ന: ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.ബിഹാറിലെ റൊതാസ് ജില്ലയിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. അതെസമയം പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചത്.
Read more

റെയിൽവേ സ്റ്റേഷൻ അപകടം: ദൃശ്യങ്ങളടങ്ങിയ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് എക്‌സിന് റയിൽവെയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങളുടെ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എക്‌സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും നോട്ടീസില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read more

മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. 2023-ല്‍ മീഡിയ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഫ്ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ഡ്രി, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് […]
Read more

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരിൽനിന്നാണ്‌ വിവരശേഖരണം നടത്തിയത്‌. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കിൽ ഇൻഡക്സ്-2025 എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബിരുദധാരികളിലെ തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിലാണ്, 53.4 ശതമാനം. 51.1 […]
Read more

മുതിര്‍ന്ന കോണ്‍ഗ്രസ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് ഗംഗാ റാം ആശുപത്രി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
Read more

മഹാകുംഭമേളയിൽ സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

ലഖ്‌നൗ: മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. സംഭവത്തിൽ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഇതുവരെ നടപടിയെടുക്കാൻ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതായി യുപി സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളാണ് […]
Read more

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

ജയ്പൂര്‍: പരിശീലനത്തിനിടെ പവര്‍ലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം. ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു. ജിമ്മില്‍ പരിശീലകന്റെ സഹായത്തോടെ ഭാരമുയര്‍ത്തുന്നതിനിടെയാണ് ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിഞ്ഞത്. അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.