സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

​ന്യൂഡൽഹി : ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റാണ് ഉമർ അബ്ദുല്ല. സർക്കാർ രൂപവത്കരിക്കാനുള്ള കത്ത് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ നിന്ന് ലഭിച്ചതായി ഉമർ അബ്ദുല്ല എക്സിൽ അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യ സഖ്യം വൻ വിജയം […]
Read more

സംസാര, ഭാഷാ വൈകല്യങ്ങള്‍ എംബിബിഎസ് പ്രവേശനത്തിന് തടസ്സമാവില്ല; സുപ്രീംകോടതി

സംസാര, ഭാഷാ വൈകല്യങ്ങള്‍ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥ് എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്‌മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്‌സില്‍ നിന്നും അയോഗ്യരാക്കുന്നത്. എംബിബിഎസ് പ്രവേശനത്തില്‍ ഇപ്പോഴത്തെ നിയമത്തില്‍ നിന്നും വ്യത്യസ്തമായി വിഷയത്തില്‍ ഒരു വിശാലമായ വ്യാഖ്യാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തില്‍ […]
Read more

മഴ ശക്തിപ്രാപിക്കുന്നു ; ചെന്നൈ വെള്ളത്തിൽ

ചെന്നൈ : തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ മഴ ശക്തം. തലസ്ഥാനമായ ചെന്നൈ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തുടരുന്നതിനാൽ മേഖലയിൽ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരി മുതൽ തെക്കൻ ആന്ധ്രപ്രദേശ് വരെയുള്ള തീരദേശ മേഖലയിൽ മഴ ശക്തമാകുമെന്നുമാണ് മുന്നറിയിപ്പുള്ളത്. കനത്ത മഴതുടരുന്നതിനാല്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്. 18 വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐ.ടി കമ്പനികൾക്ക് […]
Read more

ഷാങ്ഹായ് ഉച്ചക്കോടി; പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന് ഉറച്ച് ഇന്ത്യ

ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഉറച്ച തീരുമാനവുമായി ഇന്ത്യ. ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവര്‍ത്തിക്കാനാണ് തീരുമാനം. അംഗ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി യോഗത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി […]
Read more

ജീവനക്കാർക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി

ദീപാവലി സീസണിൽ അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ചെന്നൈയിലെ സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി. മെഴ്സിഡസ് ബെൻസ്, ഹുണ്ടായി, മാരുതി സുസുക്കി തുടങ്ങിയ ബ്രാൻഡുകളിലെ അടക്കം 28 കാറുകളും 29 ബൈക്കുമാണ് കമ്പനി ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാന​ത്തെയാണ് സമ്മാനങ്ങൾ നൽകിയതുവഴി കമ്പനി അംഗീകരിച്ചിരിക്കുന്നത്. 2005ൽ സ്ഥാപിതമായ കമ്പനിയിൽ ഏകദേശം 180 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ കഴിവും പ്രകടനവും അടിസ്ഥാനമാക്കിയാണ് സമ്മാനങ്ങൾ നൽകിയതെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീധർ കണ്ണൻ പറഞ്ഞു. ചില കമ്പനികൾ ഉൽസവ […]
Read more

ബാബാ സിദ്ധിഖിയുടെ കൊലപാതകം; മൂന്നാം പ്രതി അറസ്റ്റില്‍

എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു. പൂനെയില്‍ വെച്ചാണ് ഒളിവിലായിരുന്ന പ്രതി പ്രവീണ്‍ ലോങ്കറിനെ മുംബെെ പൊലീസ് അറസ്റ്റ് ചെയതത്. കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണ് പ്രവീണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ നാലാം പ്രതിയുടെ പേര് പുറത്തുവന്നു. മുഹമ്മദ് സീഷാന്‍ അക്തറാണ് നാലാം പ്രതി. ശനിയാഴ്ച രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി ഗുണ്ട […]
Read more

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ; ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലാണ് ഒമര്‍ അബ്ദുളളയെ മുഖ്യമന്ത്രിയാക്കാനുളള തീരുമാനം. 10 വര്‍ഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു […]
Read more

ബാബ സിദ്ദിഖിയുടെ കൊലപാതകം ; നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്

മുംബൈ : വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ദിഖി, സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വിവരങ്ങള്‍ക്ക് പിന്നാലെ നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ സൽമാന്‍റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയി നേരത്തെ തന്നെ സൽമാനുനേരെ വധ ഭീഷണി ഉയർത്തിയിരുന്നു. ബിഷ്‌ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക […]
Read more

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മുകശ്മീരിലെ ശ്രീനഗർ ജില്ലയിൽ റോഡുകളിലെ ഗതാഗതക്കുരുക്കിന് പുറമെ നഗരത്തിനകത്തും പരിസരത്തും വാഹനങ്ങൾ പാർക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഴക്കുകൾ പതിവാകുമ്പോൾ ഇന്ന് തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. സരീഫ് അഹമ്മദ് മിർ എന്ന വ്യക്തി, തങ്ങളുടെ കടകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമീർ റസാഖ് മിർ എന്നയാളെ കത്തിവച്ച് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിയിലെത്തിച്ചെങ്കിലും മരണപെട്ടു. ഇരുവരും ശ്രീനഗറിലെ പരിംപോറ പ്രദേശവാസികളാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.