Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മുന്‍സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റിനു വിലക്ക്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ദ്വാരപാലകപാളി കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും […]
Read more

കൊച്ചി കായലിന് ആഴംകൂട്ടാൻ കേന്ദ്രസർക്കാർ

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് വേണ്ടിയുള്ള കായലിന്റെ ആഴം കൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചു. 800 കോടി രൂപ ചെലവായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ കൊച്ചി തുറമുഖത്തിലെ കായലിന്റെ ആഴം ഏകദേശം 14.5 മീറ്ററാണ്. ഇത് 16 മീറ്റർ ആഴമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16 മീറ്റർ ആഴം നിലനിർത്താൻ ആവശ്യമായാൽ 17.5 മീറ്റർ വരെ കയറ്റിവച്ചാണ് ഇടയ്ക്കിടെ ഡ്രെജ്ജിങ് നടത്തേണ്ടിവരിക. കായലിന് ഇനിയും ആഴം കൂട്ടിയാൽ കൊച്ചി […]
Read more

ഫ്‌ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഭവം: ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്

കൊച്ചി: ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാല് ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്. കാഞ്ഞൂര്‍, കുറുപ്പുംപടി, മേക്കാട്, മുവാറ്റുപുഴ ഡെലിവറി ഹബ്ബുകളുടെ ഇന്‍ചാര്‍ജുമാരായ സിദ്ദിഖ് കെ.അലിയാര്‍, ജാസിം ദിലീപ്, പി.എ.ഹാരിസ്, മഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. 332 മൊബൈല്‍ ഫോണുകളാണ് ഇവര്‍ തട്ടിപ്പു നടത്തി കൈക്കലാക്കിയത്. ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസങ്ങള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓര്‍ഡര്‍ […]
Read more

മലബാര്‍ ഗോള്‍ഡിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആഗോള തലത്തിലേക്ക്

കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വവലറി ഗ്രൂപ്പും സിഎസ്ആര്‍ മേഖലയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരുമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് കാമ്പയിന്‍ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ദുബായ് ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ.പി. ദുബായിലെ എത്യോപ്യ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ് ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൈമാറി. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് എത്യോപ്യയിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. […]
Read more

ശ്യാമള കോൺഗ്രസ്സ് സ്ഥാനാർത്ഥിയായേക്കും; സർജിക്കൽ സ്ട്രൈക്കുമായി യുഡിഫ്

കൊച്ചി: ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചെറളായി ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസ് ജില്ല നേതൃത്വം ശ്യാമളയുമായി സംസാരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ഇത്തവണ ബിജെപി ശ്യാമളക്ക് സീറ്റ് നല്‍കിയിരുന്നില്ല. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള പ്രഖ്യാപിച്ചിരുന്നു. 32 വര്‍ഷം തുടര്‍ച്ചയായി ചെറളായി ഡിവിഷനില്‍ കൗണ്‍സിലറായിരുന്നു ശ്യാമള. നേരത്തെ തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന […]
Read more

എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ജാഗ്രതി യാത്ര കൊച്ചിയിൽ

കൊച്ചി: ഇന്ത്യയുടെ സംരംഭകത്വ ആഘോഷത്തിന്‍റെ ഭാഗമായി എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 18-ാമത് ജാഗ്രതി യാത്ര കൊച്ചിയിലെത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും തെരഞ്ഞെടുത്ത 500 യാത്രികരെ ഒന്നിപ്പിക്കുന്ന 15 ദിവസം നീണ്ടുനില്‍ക്കുന്ന 8,000 കിലോമീറ്റര്‍ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിത്. 68,000-ത്തിലധികം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ യാത്രികര്‍ സംരംഭങ്ങള്‍ വഴിയുള്ള വികസനത്തിലൂടെ ഒരു ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കുക എന്ന ജാഗ്രതിയുടെ ദൗത്യത്തിന്‍റെ പ്രതിനിധികളാണ്. ഇന്ത്യയിലെ യുവാക്കളെ സംരംഭം, വിദ്യാഭ്യാസം, സാമ്പത്തിക അവബോധം […]
Read more

നിയമസഭാ സ്ഥാനാർത്ഥിയെ വാർഡിൽ പരീക്ഷിക്കാൻ ഒരുങ്ങി ഇടത് മുന്നണി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന എൽഡിഎഫിന്റെ 70 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 76 ഡിവിഷനുകളാണ് കോര്‍പ്പറേഷനിലുള്ളത്. ആറ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്‌. സിപിഐഎം 59, സിപിഐ 8, കേരള കോണ്‍ഗ്രസ് മാണി 3, ജെഡിഎസ് 2, എന്‍സിപി 2, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവയ്ക്ക് ഒന്നു വീതം എന്നിങ്ങനെയാണ് സീറ്റ് വിഹിതം. പൂണിത്തൂറ, മട്ടാഞ്ചേരി, ഗിരിനഗര്‍, കടവന്ത്ര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍ തുടങ്ങിയവയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഡിവിഷനുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ […]
Read more

മക്കളിൽ നിന്ന് അമ്മയ്ക്ക് ജീവനാംശം ആവശ്യപ്പെടാം; ഹൈകോടതി

കൊച്ചി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽ നിന്ന് മക്കൾക്ക് മാറിനിൽക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭർത്താവ് ആവശ്യമായ പിന്തുണ നൽകുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നൽകാൻ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നൽകാനുള്ള തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. ഗൾഫിൽ ജോലി ചെയ്യുന്ന മകന് […]
Read more

തിരക്കുള്ള ബസിൽ മോഷണം നടത്തുന്ന യുവാവ് കൈയോടെ പിടിയിൽ

കൊച്ചി: കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളിൽ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുന്നതാണ് ബബ്ലുവിന്‍റെ ശൈലി. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബബ്ലുവിനെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് […]
Read more
Advertisement
WhiteswanTV Footer