പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ കാർ ഇടിച്ച് മരിച്ചു
കൊച്ചി: നൂലേലിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള റോഡിലൂടെ നടക്കുന്നതിനിടെ പിന്നാലെ വന്ന കാർ ഇടിച്ചതോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നവർ നാട്ടുകാരുടെ സഹായത്തോടെ ലതികയെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more