സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kannur

ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : മലയോര മേഖലയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കണ്ണൂര്‍ ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ ( മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഏകദേശം 15 വര്‍ഷത്തോളമായി മലയോര ജനത കാത്തിരുന്ന തിയേറ്റര്‍ സമുച്ചയം പയ്യന്നൂര്‍ നിയോജകമണ്ഡലം എംഎല്‍എ . മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ മള്‍ട്ടിപ്ലക്‌സ്, മലയോര മേഖലയിലെ പ്രധാന തിയേറ്ററായി മാറുമെന്നാണ് പ്രതീക്ഷ. പുതിയ തിയേറ്റര്‍ യാഥാര്‍ത്ഥ്യമായതോടെ, സിനിമ കാണുന്നതിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന ഈ പ്രദേശത്തെ സിനിമാ പ്രേമികളുടെ […]
Read more

മദ്യലഹരിയിൽ അമിതവേഗം; അപകടത്തിൽ പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ ഓടിച്ച കാർ അപകടത്തിൽ പെട്ടു. കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ. കബീറിന്റെ ഭാര്യ ഖദീജ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ചികിത്സയിലായിരുന്ന ഖദീജ മരണത്തിന് കീഴടങ്ങിയത്. പാസ്പോർട് ഓഫിസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ […]
Read more

ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുഞ്ഞ് എങ്ങനെ വീണു?; അമ്മ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിനു സമീപം 2 മാസം പ്രായമുള്ള കുഞ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ കൂടുതൽ അന്വോഷണ റിപ്പോർട്ടുകൾ പുറത്ത്. കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു […]
Read more

മണ്ഡലത്തിലെ പരിപാടിക്കിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഇറക്കിവിട്ട് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡ് ആയതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ നില്‍ക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് എംഎല്‍എ വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തൊട്ടടുത്ത് തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ […]
Read more

കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കണ്ണൂർ: റബ്ബർ തോട്ടത്തിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹ്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read more

റെയിവേ സ്റ്റേഷനിൽ ആര്‍പിഎഫ് ഉദ്യോ​ഗസ്ഥന് ക്രൂരമർദനം; താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ റെയിൽ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥനായ ശശീന്ദ്രന് ക്രൂരമർദനം. റെയിൽവേ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തുന്നതിനിടെയാണ് ഉദ്യോ​ഗസ്ഥനെ മർദിച്ചതെന്നാണ് വിവരം. മർദനമേറ്റ ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഉപ്പള റെയിൽവെ ഗേറ്റ് കീപ്പർ ആണ് ധനേഷ്.
Read more

പേരിയ ചുരത്തിൽ നിയന്ത്രണം വിട്ട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പേരിയ ചുരത്തിൽ ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. വയനാട്ടിലേക്ക് പോയ കാറും എതിർദിശയിൽ വന്ന ട്രാവലറും ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍–പാൽചുരം റോഡിൽ ലോറി പുറത്തെടുക്കുന്നതിനായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെ തുടർന്ന് ചുരത്തിൽ തിരക്ക് കൂടിയിരിക്കുകയായിരുന്നു. ഈ […]
Read more

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും. പുറത്തെടുത്ത ആളെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇവരെ കൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മെഡിക്കൽ വിദ്യാര്‍ത്ഥികളുടെയും 11 സംഘമാണ് എത്തിയത്. ഇന്നലെ കണ്ണൂര്‍ ക്ലബിൽ താമസിച്ചതിന് ശേഷം ഇന്ന് ബീച്ചിൽ എത്തിയതായിരുന്നു. എട്ട് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ […]
Read more

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

കണ്ണൂർ: ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളിയായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സി.എം.ഐ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. 1972 ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായി മാനുവൽ ഫ്രെഡറിക് സേവനമനുഷ്ഠിച്ചിരുന്നു. 1978-ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്ന ഹോക്കി ലോകകപ്പിലും മാനുവൽ ഫ്രെഡറിക് ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായി മികച്ച പ്രകടനം കാഴ്ചവെച്ചു. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2019-ൽ രാജ്യം ധ്യാൻചന്ദ് […]
Read more

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: ബിജെപി നേതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാന്‍ (57) ആണ് മരിച്ചത്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമാണ് മരിച്ച പനയന്തട്ട തമ്പാന്‍. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്പാന്‍ ഏറെ നാളായില്ല അരവഞ്ചാലിലേക്ക് താമസം മാറിയിട്ട്. ഭാര്യ: ശ്യാമള. മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ ലാല്‍.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.