സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kasaragod

ബളാലിലെ നിർധന കുടുംബത്തിന് പിഴ ചുമത്തിയ സംഭവം; സഹായം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

കാസർകോട്: കാസർകോട് ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ കോൺഗ്രസ് രംഗത്ത്. പാവപ്പെട്ടവരോട് വകുപ്പ് കാണിച്ച നീതികേടിനെയാണ് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ശക്തമായി വിമർശിച്ചത്. പിഴ പൂർണമായും ഒഴിവാക്കണമെന്നും, അത് സംഭവിക്കാത്ത പക്ഷം കോൺഗ്രസ് പാർട്ടി തന്നെ തങ്കമണിക്കായി 50,000 രൂപ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പേണ്ട ഉദ്യോഗസ്ഥർ ക്രൂരതയോടെ പെരുമാറുകയാണ്,” എന്ന് രാജു കട്ടക്കയം ആരോപിച്ചു. ഗോവിന്ദൻ–തങ്കമണി ദമ്പതികളോടാണ് […]
Read more

കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവ വേദി മാറ്റി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെ നടക്കുന്ന കലാമേളയ്ക്ക് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ വേദിയാകും. നേരത്തെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മേള നടത്തുന്നതിനാവശ്യമായ അസൗകര്യങ്ങള്‍ നിലവിലുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വേദി മൊഗ്രാല്‍ സ്‌കൂളിലേക്ക് മാറ്റാന്‍ അടിയന്തരമായി തീരുമാനമെടുത്തത്. പുതിയ വേദിയില്‍ മേള നടത്താന്‍ അധികൃതര്‍ പൂര്‍ണ്ണ […]
Read more

ഓഫീസ് കെട്ടിടം; ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു

കാസർഗോഡ്: വലിയപറമ്പ ഗ്രാമപഞ്ചായത്തിനായി പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ നിയോജകമണ്ഡലം എം എൽ എ എം രാജാഗോപാലൻ നിർവഹിച്ചു. പരിമിതികൾ ഏറെ ഉണ്ടായിരുന്നിട്ടും മികച്ച പ്രവർത്തനം നടത്തുന്ന നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നായാണ് പുതിയ ഓഫീസ് സമുച്ചയം വിലയിരുത്തപ്പെടുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ നിർമ്മാണത്തിനായി രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ സ്കീമിൽ നിന്ന് 25 ലക്ഷം രൂപയും, ഒന്നാം നിലയുടെ നിർമ്മാണത്തിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 19.26 ലക്ഷം […]
Read more

വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക സന്നദ്ധ സേനാംഗങ്ങൾക് പരിശീലനം നല്‍കി

കൊന്നക്കാട്: മനുഷ്യ- വന്യ ജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന് വനം വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്റെ നേതൃത്വത്തില്‍ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സേനാംഗങ്ങള്‍ക്കായാണ് പരിശീലനം നല്‍കിയത്. കാസര്‍ഗോഡ് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്തിന കര്‍മ്മ പരിപാടികളിലൊന്നാണ് പി ആര്‍ ടി […]
Read more

ആഗ്രഹസഫലീകരണത്തിന്റെ മധുരം; കിളിമഞ്ചാരോ കീഴടക്കി അഖില

കാസർകോട്: ആഫ്രിക്കയ്ക്ക് മേൽ ഒരു കിരീടം പോലെ നിൽക്കുന്ന കിളിമഞ്ചാരോ പർവ്വതാരോഹകരുടെ സ്വപ്നഭൂമിക ആണ്.ഉയരത്തിലുള്ള മഞ്ഞുപാളികൾ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങൾ മറികടന്ന് വേണം ലക്ഷ്യസ്ഥാനത് എത്തേണ്ടത്. അതിരില്ലാത്ത ആഗ്രഹവും ആഗ്രഹ സഫലീകരണത്തിനായുള്ള കഠിനപരിശ്രമവും ഒന്നിച്ച് ഉരുക്കിയെടുത്ത അഖിലക്ക് പ്രതിസന്ധികളൊക്കെയും നിസ്സാരം. കാസർകോട് പൊയിനാച്ചി സ്വദേശിനി ആണ് അഖില മുരളീധരൻ. ഉയർന്ന പ്രദേശത്തെ കാലാവസ്ഥയോട് പൊരുതി മൈനസ് താപനില, ഓക്സിജൻ കുറയൽ തുടങ്ങി എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് യാത്ര വിജയകരമായി പര്യവസാനിച്ചപ്പോൾ അഖിലയ്ക്ക് സ്വർഗം കീഴടക്കിയ സന്തോഷം. ഉയരങ്ങൾ തേടി […]
Read more

11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ പിടിയിൽ

കാസർകോട്: ഗൃഹപ്രവേശന ചടങ്ങിന് എത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാന അധ്യാപകൻ പിടിയിൽ. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് പിടിയിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എയ്‌ഡഡ്‌ സ്കൂളിലെ പ്രധാന അധ്യാപകനാണ് സുധീർ. കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്തായിരുന്നു സംഭവം. പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോൾ കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Read more

പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ പിടിയിൽ

കാസർകോട്: പിരിവിനെന്നു പറഞ്ഞു വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. വീട്ടിൽ താൻ മാത്രമേ ഉള്ളൂവെന്നും കയ്യിൽ പണമില്ലെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടിയ നാട്ടുകാർ കൈകാര്യം […]
Read more

കാസർഗോഡ് ചന്തേരയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും നാല് ആൺകുട്ടികളെ ഉച്ചഭക്ഷണ സമയത്ത് കാണാതായത്. അധ്യാപകരുടെ നേതൃത്വത്തിൽ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നാലെ ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയത്. കുട്ടികളെ വൈകീട്ടോടെ നാട്ടിൽ എത്തിക്കും.
Read more

Recent News

Advertisement