വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ എത്തിയാൽ വിവരം അറിയിക്കാൻ വാട്സാപ് ഗ്രൂപ്പ്
കോട്ടയം: മനുഷ്യന് ശല്യമാകുന്ന വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് അതിവേഗം തിരിച്ചറിയാൻ വനപ്രദേശങ്ങളോടു ചേർന്ന ഭാഗങ്ങളിൽ വനംവകുപ്പ് നാനൂർ വാട്സാപ് കൂട്ടായ്മകൾക്കു രൂപം നൽകി. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ താമസിക്കുന്നവർക്കു വേഗത്തിൽ അപായസന്ദേശം കൈമാറാനാണു വാട്സാപ് കൂട്ടായ്മകൾ. അതാതു പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ, ജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി രൂപംകൊടുത്ത വാട്സാപ് കൂട്ടായ്മയുടെ അഡ്മിൻ അതതു സ്ഥലത്തെ ഫോറസ്റ്റർമാരാണ്. ആനയോ മറ്റു വന്യമൃഗങ്ങളോ ഇറങ്ങിയെന്ന വിവരം കൂട്ടായ്മയിലെ അംഗങ്ങൾക്കു ലഭിച്ചാൽ സന്ദേശം കൈമാറാം. സന്ദേശം ലഭിക്കുന്നതോടെ […]
Read more