Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയത്തെ മികച്ച പോലീസ് സ്റ്റേഷനായി ഏറ്റുമാനൂർ; മികച്ച സബ്ഡിവിഷൻ കോട്ടയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: 2025 നവംബർ മാസത്തെ മികച്ച പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ഏറ്റുമാനൂരിനെയും മികച്ച സബ്ഡിവിഷനായി കോട്ടയത്തെയും തിരഞ്ഞെടുത്തു. വ്യാഴാഴ്ച (18.12.2025) കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐപിഎസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോട്ടയം സബ്ഡിവിഷനുവേണ്ടി ഡി.വൈ.എസ്.പി കെ.എസ്. അരുണും ഏറ്റുമാനൂർ സ്റ്റേഷനുവേണ്ടി സബ് ഇൻസ്പെക്ടർ തോമസ് ജോസഫും ജില്ലാ പോലീസ് മേധാവിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കുള്ള പ്രശംസാ പത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സാജു വർഗീസ്, കോട്ടയം ഡി.വൈ.എസ്.പി അരുൺ കെ.എസ്, ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ടോംസൺ കെ.പി എന്നിവർ പുരസ്കാരത്തിന് അർഹരായി. ഐ.പി.എസ്.എച്ച്.ഒമാരായ യു. ശ്രീജിത്ത് (കോട്ടയം ഈസ്റ്റ്), അരുൺ എം.ജെ (കോട്ടയം വെസ്റ്റ്), ലീഗൽ സെൽ എസ്.ഐ ഗോപകുമാർ എം.എസ് എന്നിവരും മികച്ച സേവനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങി.

ഇവർക്ക് പുറമെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, അരുൺ വി.എസ്, ബോബി സുധീഷ്, അൻസു പി.എസ് (എരുമേലി), ശ്രീലതാമ്മാൾ കെ.എൻ (കടുത്തുരുത്തി), വിജയ്കുമാർ ജെ, പ്രദീഷ് പി.പി, ഹരിലാൽ പി.എം, ജാക്സൺ വി.വി, വിഷ്ണു വിജയൻ (കുമരകം) എന്നിവർക്കും പ്രവർത്തന മികവിനുള്ള പ്രശംസാ പത്രം ലഭിച്ചു. ജില്ലയിലെ ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും മികച്ച നിലവാരം പുലർത്തിയ ഉദ്യോഗസ്ഥരെയും സ്റ്റേഷനുകളെയുമാണ് ഇതിലൂടെ ആദരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix