Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിഅറുപതിനായിരം പേരെ ഒഴിവാക്കി

കോട്ടയം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റൈസേഷൻ പൂർത്തിയായപ്പോൾ ഒഴിവാക്കപ്പെട്ടത് 1,61,588 പേരാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 16,41,249 പേർക്ക് വോട്ടവകാശമുണ്ടായിരുന്നു.എന്നാൽ എസ്ഐആറിനായി വിതരണം ചെയ്തത് 16,11,002 ഫോമുകളാണ്. 30,247ന്റെ കുറവുണ്ട്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയുമായി ബന്ധമില്ലെന്നാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞത് . തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രണ്ട് പട്ടികയിലും പേര് ചേർക്കുന്നത് പ്രത്യേകമായിട്ടാണ്. […]
Read more

ക്രൈസ്തവ സഭകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം തിരുനക്കര മൈതാനത്ത്

കോട്ടയം: കേരള കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇരുപതിന്  വൈകിട്ട് അഞ്ചരയ്ക്ക് തിരുനക്കര മൈതാനത്ത് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. ക്രിസ്മസ് കാരളോടെ ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ഭക്തിഗാന രചയിതാവ് ജിനോ കുന്നുംപുറം, സ്പെഷൽ സ്‌കൂളുകളായ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ, വില്ലൂന്നി സതീർഥ്യ, മണ്ണയ്ക്കനാട് ഹോളിക്രോസ് എന്നിവരും. കൂടാതെ അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് […]
Read more

വയോധികരുടെ മാല കവർന്ന കേസ്; 48 മണിക്കൂറിനുള്ളിൽ അഞ്ചംഗ സംഘം പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ പള്ളിയിലേക്ക് പോവുകയായിരുന്ന രണ്ട് വയോധികരെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ രവീന്ദ്രൻ കെ.വി (44), ശിവപ്രസാദ് (41), സോമേഷ് കുമാർ (46), തിരുവനന്തപുരം സ്വദേശി രതീഷ് ചന്ദ്രൻ (44) എന്നിവരും മോഷണമുതൽ വിൽക്കാൻ സഹായിച്ച അയർക്കുന്നം സ്വദേശി അബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ 16-ന് വെളുപ്പിന് 5.40-ഓടെയാണ് കേസിനാസ്പദമായ സംഭവം. […]
Read more

മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. അത്യാധുനികമായ സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. ദീർഘകാലമായി വേദന അനുഭവിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ആശ്വാസം നൽകുന്ന നൂതനമായ ചികിത്സാ രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് വിട്ടുമാറാത്ത പരിഹാരം […]
Read more

പാലാ അണ്ണൻസ് മൊബൈൽസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോട്ടയം: നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അണ്ണൻസ് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ നാല്പ്പതുകാരനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 13-ാം തീയതിയായിരുന്നു നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വിലകൂടിയ നിരവധി മൊബൈൽ ഫോണുകളാണ് കവർന്നത്. പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയമായ തെളിവുകളുടെയും […]
Read more

കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും; യുഡിഎഫ് ധാരണ പ്രകാരം ഭരണമാറ്റം

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും. യുഡിഎഫ് മുന്നണിയിലെ മുൻധാരണ പ്രകാരമാണ് പുതിയ ഭരണമാറ്റം. നിലവിലെ കക്ഷിനില അനുസരിച്ച് ആകെയുള്ള 20 അംഗങ്ങളിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരു ബിജെപി അംഗവും രണ്ട് സ്വതന്ത്രരും പഞ്ചായത്തിലുണ്ട്. ഭരണതുടക്കത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരം അഞ്ചു വർഷത്തെ കാലാവധി വിവിധ കക്ഷികൾക്കായി വീതം വെച്ചിരിക്കുകയാണ്. ഇതനുസരിച്ച് ആദ്യ മൂന്നുവർഷം സ്വതന്ത്ര അംഗത്തിനായിരുന്നു പ്രസിഡന്റ് പദവി നൽകിയത്. കരാറിലെ രണ്ടാം ഘട്ടമെന്ന നിലയിൽ […]
Read more

പാലാ രൂപത കോർപ്പറേറ്റ് അധ്യാപക-അനധ്യാപക മഹാസംഗമം ശനിയാഴ്ച

കോട്ടയം: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന മഹാസംഗമം ഈ മാസം 20-ാം തീയതി ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ അറിയിച്ചു. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം […]
Read more

5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ച സംഭവത്തിൽ അദ്ധ്യാപകൻ സന്തോഷ്‌ എം ജോസിനെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യും. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അധ്യാപകന്‍റെ മർദ്ദനത്തിൽ അഞ്ചാം ക്ലാസുകാരന്‍റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. .
Read more

ശബരിമല തീർഥാടകരുടെ എരുമേലി വഴി കടന്നു പോയ വാഹനങ്ങളുടെ എണ്ണം ഒന്നെമുക്കാൽ ലക്ഷം കവിഞ്ഞു

കോട്ടയം: മണ്ഡല കാലത്തു ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ എരുമേലി വഴി കടന്നുപോയിട്ടുള്ളത് ഒന്നെമുക്കാൽ ലക്ഷം വാഹനങ്ങൾ. പൊലീസ്  തയാറാക്കിയ കണക്കുപ്രകാരം ഇത്രയും വാഹനങ്ങൾ കടന്നുപോയതായി വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മുപ്പത്തിരാണ്ടായിരത്തിയഞ്ഞൂറ് സ്പോട്ട് ബുക്കിങ്ങുകൾ എരുമേലിയിൽ നടന്നു. പുതിയ പദ്ധതി പ്രകാരം അഞ്ഞൂറ്റിപതിനഞ്ചു പൊലീസ് ഉദ്യോഗസ്ഥർ എരുമേലിയിൽ ചുമതലയേറ്റതായും പൊലീസ് അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി പ്രാൺസിങ്ങാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു അവലോകനയോഗം വിളിച്ചത്. തീർഥാടനത്തിരക്ക് ഏറിയതിനാൽ ഇരുപതു ബസുകൾക്ക് […]
Read more

ദേശീയപാത 183 വികസനം; കൺസൾട്ടൻസി പഠനം ജനുവരിയിൽ, കോട്ടയം- കൊച്ചി എലിവേറ്റഡ് ഹൈവേ പരിഗണനയിൽ

കോട്ടയം: കോട്ടയം ജില്ലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദേശീയപാത 183-ന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനിച്ചു. ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ വീതികൂട്ടി വികസിപ്പിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി നിയമിച്ച പുതിയ കൺസൾട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായാണ് പാതയുടെ നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ മുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer