Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

യുഡിഎഫ് വന്നാൽ 34 ഇനം വികസനം; കുമരകം മാറാനൊരുങ്ങുന്നു

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കാനുദ്ദേശിക്കുന്ന 34 ഇന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കി. കുമരകത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കെ.സി. ജോൺ കുന്നക്കരിക്ക് നൽകി മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബുവാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കുമരകത്തെ മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്നും, തോടുകൾ ആഴം കൂട്ടി ഉൾനാടൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഉൾനാടൻ ടൂറിസത്തിൻ്റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കും, അതുപോലെ ദിശാബോർഡുകളും വഴി വിളക്കുകളും സ്ഥാപിക്കുന്നതിന് […]
Read more

കുമാരനല്ലൂർ ദേവി ക്ഷേത്രം തൃക്കാർത്തിക; ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം : കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി ഇന്നു ക്ഷേത്ര വഴികളിൽ പോലീസ്  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുമാരനല്ലൂർ മേൽപാലത്തിനു സമീപത്തു നിന്നു ക്ഷേത്രത്തിലേക്കുള്ള റോഡിൽ വാഹന  ഗതാഗതം പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ കൊച്ചാലുംചുവട്, വല്യാലുംചുവട് വഴി എത്തി നാഗരാജ ക്ഷേത്രത്തിനു സമീപം ദേവസ്വം സ്കൂൾ മൈതാനത്തു പാർക്ക് ചെയ്യാം. ക്ഷേത്രത്തിന്റെ നാല് നടകളിലെയും, ഇടവഴികളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പാർക്കിങ്ങും നിരോധിച്ചു. ഇന്നത്തെ മറ്റ് ചടങ്ങുകൾ : ക്ഷേത്രാങ്കണം : തൃക്കാർത്തിക ദർശനം– […]
Read more

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: “ഭിന്നശേഷി സൗഹൃദ ലോകം” എന്ന സന്ദേശമുയർത്തി കുമരകത്ത് ബോധവൽക്കരണ റാലി

കോട്ടയം : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3), കെ.എസ്.എസ്സിന്റെ നേതൃത്വത്തിൽ കുമരകം അഗപ്പെ ഡേ കെയർ സെന്ററിലെ കുട്ടികളും അധ്യാപകരും ചേർന്ന് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. “ഭിന്നശേഷി സൗഹൃദ ലോകം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച റാലി, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യതയും അവസരങ്ങളും ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതി. ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന റാലിയിൽ സെന്ററിലെ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ ശ്രദ്ധേയത നൽകി. ഭിന്നശേഷി സൗഹൃദമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൻ്റെ ആവശ്യകത റാലിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിച്ചു.
Read more

ശബരിമല ശുചിമുറി ഉപയോഗത്തിന് അമിത ചാർജ്ജ്; പിഴ ചുമത്തി റവന്യ കൺട്രോൾ ബോർഡ്‌

കോട്ടയം : ശബരിമലയിൽ വരുന്ന തീർഥാടകരെ എരുമേലിയിൽ ശുചിമുറി ഉപയോഗത്തിനു  അമിത തുക ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന്, റവന്യ കൺട്രോൾ റൂം, ദേവസ്വം ബോർഡ് മൈതാനങ്ങളിൽ നിന്ന് പിഴ ചുമത്തി. എരുമേലിയിലെ രണ്ട് മൈതാനങ്ങളിൽ നിന്ന് അയ്യായിരം രൂപ വീതം മൊത്തം പതിനായിരം രൂപയാണ് പിഴ ഈടാക്കിയത്. മണ്ഡലകാല സീസണിൽ ദേവസ്വം ബോർഡ് കരാർ നൽകിയതിലു കൂടുതലായി ഇരട്ടിത്തുക ശുചിമുറി ഉപയോഗത്തിനായി ഈടാക്കുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടർ ഇടപെട്ട് ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി […]
Read more

പള്ളത്ത് സ്കൂട്ടർ യാത്രക്കാരന്റെ മരണം; ഇടിച്ചശേഷം  നിർത്താതെ പോയ കാർ കണ്ടെത്തി

കോട്ടയം: തിങ്കളാഴ്ച അർധരാത്രി പള്ളത്ത്‌ നടന്ന വാഹന അപകടത്തിൽ എംആർഎഫ് ജീവനക്കാരൻ പള്ളം പള്ളിക്കുന്നേൽ പി.ജെ.ഏബ്രഹാം (56)  മരിച്ച സംഭവത്തിൽ,  ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ചിങ്ങവനം പൊലീസ് കണ്ടെത്തി. മാവേലിക്കര ചെന്നിത്തല സ്വദേശിയുടേതാണു കാർ. കാറുടമ മറ്റൊരാൾക്ക്‌ ഓടിക്കാൻ  കൊടുത്തതാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക്  എംസി റോഡിൽ  ബോർമ കവലയ്ക്കു സമീപം, ഏബ്രഹാം സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിച്ച വാഹനത്തിൽനിന്നു റോഡിൽ അടർന്നുവീണ ഒരു ഭാഗം പോലീസിന് […]
Read more

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് […]
Read more

കുമരകത്ത് യാത്രാ ദുരിതം; പ്രധാന ബൈപ്പാസ് പാത മുന്നറിയിപ്പില്ലാതെ കുത്തിപ്പൊളിച്ചു

കോട്ടയം : കോണത്താറ്റ് പാലത്തിലെ ടാറിംഗ് ജോലികൾ കാരണം ഗതാഗത നിയന്ത്രണം നിലനിൽക്കെ, കുമരകത്തെ പ്രധാന ബൈപ്പാസ് പാത യാതൊരു മുന്നറിയിപ്പുമില്ലാതെ കുത്തിപ്പൊളിച്ചത് വലിയ യാത്രാക്കുരുക്കിന് കാരണമായി. ഇന്ന് രാവിലെ മുതലാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കോൺക്രീറ്റ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്. വലിയ കോൺക്രീറ്റ് പാളികളാക്കി കുണ്ടും കുഴിയുമായി റോഡ് മാറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. കോണത്താറ്റ് പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ, കുമരകത്തേക്കും തിരിച്ചുമുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ […]
Read more

കടുത്തുരുത്തി എംഎൽഎ മോൻസിന്റെ മകൾ മരീന പ്രചാരണത്തിന്

കോട്ടയം: അടുത്ത ആഴ്ച്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകളും, കെഎസ്‍സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മരീന മോൻസ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർഥികളോടും മോൻസിനോടും മറ്റു നേതാക്കളോടുമൊപ്പമാണ് മരീന വോട്ട് തേടിയിറങ്ങിയത്. എം ജി യൂണിവേഴ്സിറ്റിയിൽ എം.എഡ് വിദ്യാർഥിനിയാണ്. പിതാവ് മോൻസ് ജോസഫ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ മരീനയും പ്രചാരണത്തിന് പോകാറുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എന്നാൽ ആദ്യമാണ്.  മോൻസിന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽനിന്നു കോട്ടയത്തേക്ക് നടത്തിയ കർഷക […]
Read more

കോട്ടയം രാമവര്‍മ യൂണിയൻ ക്ലബ്ബിൽ ഓൾ കേരള വെറ്ററൻസ് ഡബിൾ ടെന്നിസ് ടൂർണമെന്റ്

കോട്ടയം : നഗരത്തിലുള്ള രാമവർമ യൂണിയൻ ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള വെറ്ററൻസ് ഡബിൾ ടെന്നീസ് ടൂർണമെന്റ് ‘ഡബിൾസ് സ്ലാം’ ആറു, ഏഴു  തീയതികളിൽ രാമവർമ യൂണിയൻ ക്ലബ്ബിൽ നടക്കും. ക്ലബ്‌ കോർട്ടിൽ വിവിധ  വിഭാഗകളിലായി മത്സരം നടക്കും. 35–49, 50–64, 65 പ്ലസ് എന്നീ മൂന്നു പ്രായ വിഭാഗങ്ങളിലാണു മത്സരം. ഈ മാസം അറിന് രാവിലെ 7.30ന് മത്സരങ്ങൾ ആരംഭിക്കും.
Read more

സ്‌കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: വിനോദയാത്ര പോയ വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വച്ച് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൂന്നാറിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
Read more

Recent News

Advertisement
WhiteswanTV Footer