Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

പുതുപ്പള്ളി പഞ്ചായത്ത്‌ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫ്

കോട്ടയം: ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ  പുതുപ്പള്ളി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും, എൽ ഡി എഫും.  എല്ലാ സീറ്റുകളിലും സ്ഥാനാർഥികളുമായി എൻഡിഎയും രംഗത്തുണ്ട്. കോൺഗ്രസ് ഒറ്റയ്ക്ക്  മത്സരിക്കുമ്പോൾ സിപിഎമ്മും സിപിഐയും എൽഡിഎഫിനായി മത്സരിക്കുന്നു. എട്ടു സീറ്റുകളിൽ സ്വതന്ത്രരെ നിർത്തിയാണ് എൽഡിഎഫിന്റെ മത്സരം. മൂന്ന് സീറ്റിൽ എൻഡിഎയും സ്വതന്ത്രരെയാണു രംഗത്തിറക്കിയത്. പുതുപ്പള്ളി പഞ്ചായത്തിലെ ഏഴു വാർഡുകളിൽ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ ഒൻപതു സീറ്റുമായാണ് പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസ് ഏഴു, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു […]
Read more

എയ്ഡ്‌സ് ദിനം; കോട്ടയം ഗാന്ധി സ്‌ക്വയറിൽ സ്നേഹദീപം തെളിച്ചു

കോട്ടയം: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധി സ്‌ക്വയറിൽ ‘സ്നേഹദീപം തെളിക്കൽ’ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, പാലാ ബ്ലഡ് ഫോറം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്ത ചടങ്ങ് എയ്ഡ്‌സ് പ്രതിരോധ സന്ദേശം നൽകി.
Read more

ലോഗോസ് ഫാമിലി ക്വിസ് 2025; സംസ്ഥാന ജേതാക്കളായി കുറവിലങ്ങാട് ഇടവകയിലെ ഡിന്റാ ഫ്രാൻസിസ് കുടുംബം

കോട്ടയം: കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ നടത്തിയ ലോഗോസ് ഫാമിലി ക്വിസ് 2025 മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് ഇടവകാംഗങ്ങളായ ഡിന്റാ ഫ്രാൻസിസ് വടക്കേവെള്ളാക്കൽ കുടുംബം കരസ്ഥമാക്കി. സംസ്ഥാനതല സമ്മാനദാന ചടങ്ങിൽ ഇവർ പുരസ്കാരം ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള പങ്കാളിത്തവും ബൈബിളിലുള്ള അതുല്യമായ വിജ്ഞാനവുമാണ് വെല്ലുവിളി നിറഞ്ഞ മത്സരങ്ങളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തെ വിവിധ രൂപതകളിലെ മികച്ച ടീമുകളെ പിന്തള്ളിയാണ് ഡിന്റാ ഫ്രാൻസിസിന്റെ കുടുംബം ഈ മഹത്തായ നേട്ടം സ്വന്തമാക്കിയത്. ഈ വിജയത്തിൽ കുറവിലങ്ങാട് ഇടവകയിൽ […]
Read more

32 അടി ക്രിസ്മസ് വിസ്മയം; കടുത്തുരുത്തി കെ.സി.വൈ.എൽ. നക്ഷത്രത്തിൽ യുവജനങ്ങളുടെ കൈയ്യൊപ്പ്

കോട്ടയം : ക്രിസ്മസിനെ വരവേൽക്കാൻ കടുത്തുരുത്തി യൂണിറ്റ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനങ്ങൾ ഒരുക്കിയ 32 അടി നീളമുള്ള ക്രിസ്മസ് സ്റ്റാർ പള്ളിമുറ്റത്ത് ഉയർന്നു. ഇടവക ജനങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഈ വർഷത്തെ നക്ഷത്രം സമ്മാനിച്ചത്. യൂണിറ്റിലെ 35-ഓളം വരുന്ന യുവജനങ്ങൾ നാല് ദിവസത്തെ കൂട്ടായ പ്രയത്നത്തിലൂടെയാണ് ഈ വിസ്മയ നക്ഷത്രം സജ്ജമാക്കിയത്. ഏറ്റവും ശ്രദ്ധേയമായത്, നക്ഷത്രത്തിന്റെ തുണിയിൽ എല്ലാവരുടെയും കൈപ്പത്തിയുടെ പ്രിൻ്റുകൾ പെയിന്റിൽ മുക്കി പതിപ്പിച്ച നൂതന ശൈലിയാണ്. ഇത് നക്ഷത്രത്തിന് പ്രത്യേക ഭംഗിയും […]
Read more

കോട്ടയം-കുമരകം റോഡിൽ ഗതാഗത നിയന്ത്രണം; കോണത്താറ്റ് പാലത്തിലെ ടാറിങ് ഇന്നും നാളെയും

കോട്ടയം: കാലാവസ്ഥ മോശമായതിനെത്തുടർന്ന് മാറ്റിവെച്ച കോട്ടയം-കുമരകം റോഡിലെ പുനർനിർമ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ഇന്ന് (ഡിസംബർ 2, ചൊവ്വ), നാളെ (ഡിസംബർ 3, ബുധൻ) എന്നീ ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി.-പി.എം.യു പത്തനംതിട്ട, കോട്ടയം ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗത ക്രമീകരണങ്ങൾ, സ്സുകൾ പാലത്തിന്റെ ഇരുവശങ്ങളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറുവാഹനങ്ങൾ പാലത്തിന് സമീപമുള്ള ഡൈവേർഷൻ റോഡ് വഴി തിരിഞ്ഞുപോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് […]
Read more

ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ്; കുമരകത്തിന് അഭിമാനമായി ഇരട്ട സഹോദരങ്ങൾ

കോട്ടയം: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മെഡലുകൾ വാരിക്കൂട്ടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക താരങ്ങളാണ് കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതാ ബിനോയിയുടെയും മക്കളായ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും. കുമരകം എസ്.കെ.എം. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ. ഗോപു കൃഷ്ണ 7 സ്വർണ്ണം, 11 വെള്ളി, 4 വെങ്കലം എന്നിങ്ങനെ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ

​കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെയും യോഗങ്ങൾ കളക്ടറേറ്റിൽ ചേർന്നു. പെരുമാറ്റച്ചട്ടം പാലിച്ച് സൗഹാർദപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആവശ്യപ്പെട്ടു. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച പരിധിക്കുള്ളിൽ തന്നെ നിർത്തണം. കൂടാതെ, പ്രചാരണ പ്രവർത്തനങ്ങൾ ഹരിതച്ചട്ടം പാലിച്ചുകൊണ്ടുവേണം നടത്തേണ്ടതെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ […]
Read more

പ്രശസ്ത  എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി ടീച്ചർ അന്തരിച്ചു

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. ഭർത്താവ്: പരേതനായ എം.ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ). ഓർമകൾ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കൾ, വാസന്തിക്കൊരു രക്ഷാമാർഗം, ക്യൂറിയും കൂട്ടുകാരും, ഭഗവദ് ഗീത പുനരാഖ്യാനം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ (മുൻ […]
Read more

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് കെട്ടിടം അപകടനിലയിൽ

കോട്ടയം: കെഎസ്ആർടിസിയിൽ  എത്തുന്നവർ ദയവായി മാറി നടക്കുക, അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അതും നന്ന്’. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിന്റെ ജനലുകൾ തൂങ്ങിനിൽക്കുന്നു. സിമന്റ് പാളികൾ അടർന്നുവീഴുന്നു. കെഎസ്ആർടിസി ജില്ലാ ഓഫിസ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ അവസ്ഥ ഇതാണ്. മുകളിലത്തെ നിലകളിൽ ഓഫിസും താഴത്തെ നിലയിൽ കന്റീനുമാണ്.1970 കാലഘട്ടത്തിൽ പണിത കെട്ടിടമാണ്. സ്റ്റാൻഡ് പൊളിച്ചുപണിതപ്പോൾ മുകളിലത്തെ നിലയിൽ ഓഫിസിനുള്ള സൗകര്യം ഉണ്ടാക്കുമെന്നും അപകടാവസ്ഥയിലുള്ള ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞെങ്കിലും  നടന്നില്ല. കെട്ടിടത്തിന്റെ […]
Read more

സ്ഥാനാർഥികളെ കാത്തിരിക്കുന്നത് ആളില്ലാത്ത വീടുകൾ

കോട്ടയം : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഏറ്റവും അടുത്തിരിക്കെ പത്തു വീടുകൾ കയറുമ്പോൾ ഒരെണ്ണം അടഞ്ഞു കിടക്കും. നാല് വീടുകളിൽ പിള്ളേരൊക്കെ അങ്ങ് ജർമനിയിലും കാനഡയിലുമാകും. മാടപ്പള്ളി പഞ്ചായത്തിൽ വോട്ട് തേടി ഇറങ്ങിയ സ്ഥാനാർഥികളുടെ പരാതിയാ ണിത്. അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം ഇത്തവണ കൂടുതലാണെന്ന് സ്ഥാനാർഥികൾ പറയുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പുതുതായി  ഇടംപിടിച്ച ചെറുപ്പക്കാരിൽ ഭൂരിഭാഗവും വിദേശത്താണ്. ചിലരുടെ മാതാപിതാക്കളും അവർക്കൊപ്പം വിദേശത്തേക്ക് പോയിക്കഴിഞ്ഞു. ചില ആളനക്കമുള്ള വീട്ടിൽ ചെന്നാലും ‘പിള്ളേരെല്ലാം  വിദേശത്താ ’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer