ബാങ്ക് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ പുതിയ സംഘടന
കോട്ടയം : ബാങ്ക് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി ബാങ്ക് കസ്റ്റമർ റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ നെറ്റ് വർക്ക് എന്ന പേരിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി. ഉപഭോക്താക്കൾക്ക് ബാങ്കിംഗ് നിയമങ്ങൾ, റിസർവ്വ് ബാങ്കിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ, അവരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് പൂർണ്ണമായ അറിവ് നൽകുക; ബാങ്കുകളിൽ നിന്നുണ്ടാകുന്ന തെറ്റുകൾ, അധിക ചാർജുകൾ, അനീതിപരമായ നടപടികൾ എന്നിവയ്ക്കെതിരെ പ്രതികരിക്കുകയും പരിഹാരം ഉറപ്പാക്കുകയും ചെയ്യുക; പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ സഹായം നൽകുക എന്നിവയാണ് […]
Read more