Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

എരുമേലി മുക്കൂട്ടുതറയിലെ ഷോപ്പിങ് കോംപ്ലക്സ് അപകടത്തിൽ; കടകൾക്ക് നോട്ടിസ് അയച്ച് പഞ്ചായത്ത്‌

കോട്ടയം: അപകട നിലയിലായ മുക്കൂട്ടുതറയിലെ എരുമേലി ഗ്രാമ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ കച്ചവടക്കാർക്ക് നോട്ടിസ് അയച്ച് പഞ്ചായത്ത്. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിനു സുരക്ഷയില്ലെന്നും പൊളിച്ചുനീക്കണമെന്നും കഴിഞ്ഞ വർഷം ആണ് അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് നൽകിയത്.  അതിന് ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ഇതേ പരിശോധനാ റിപ്പോർട്ടാണ് നൽകിയത്. കച്ചവടക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചു നീക്കാനും പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ കച്ചവടക്കാർക്ക് നോട്ടിസും നൽകി. അതെ സമയം […]
Read more

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു

കോട്ടയം: ശബരിമല – എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട്  അഞ്ചുപേർക്ക് പരിക്കു പറ്റി ഹോസ്പിറ്റലിൽ. ഇന്ന് പുലർച്ചെ 3 മണിക്കായിരുന്നു അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ […]
Read more

കോട്ടയം കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം കൊടിയേറി

കോട്ടയം : കുമാരനല്ലൂർ  ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ തൃക്കാർത്തിക ഉത്സവത്തിനു കൊടിയേറി. തന്ത്രി കടിയക്കോൽ  ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മധുര ഇല്ലം എം.എസ്.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിനു മുൻപായി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അറുനാഴി അരിനിവേദ്യം, വിശേഷാൽപൂജ എന്നിവ നടത്തി. ഡിസംബർ 4നാണ് തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും. അന്നു പുലർച്ചെ 2.30 മുതൽ ദർശനത്തിനു സൗകര്യം ഉണ്ടായിരിക്കും. ഉത്സവം ആറാട്ടോടെ 5നു സമാപിക്കും.  സജേഷ് സോമൻ (പഞ്ചാരിമേളം), മരുത്തോർവട്ടം ബാബു (നാഗസ്വരം) […]
Read more

പേരൂർ പള്ളി മിഷൻ ലീഗിന്റെ സഹായം പഞ്ചാബ് മിഷന്

കോട്ടയം: പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ലീഗ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചാബ് മിഷൻ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തി. മിഷൻ ലീഗ് കുട്ടികൾ സമാഹരിച്ച 25,000 രൂപ, പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളിയും മിഷൻ ലീഗ് പ്രതിനിധികളും ചേർന്ന് വിശുദ്ധ പത്താം പീയൂസിൻ്റെ മിഷനറി സമൂഹത്തിൻ്റെ ട്രഷറർ ഫാ. ചാക്കോ വണ്ടൻകുഴിയിലിന് കൈമാറി. മിഷൻ പ്രവർത്തനങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യവും സാമൂഹിക പ്രതിബദ്ധതയും ഫാ. മാത്യു ഏറ്റിയേപ്പള്ളി അഭിനന്ദിച്ചു.
Read more

കോട്ടയം- കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29 (ശനി), 30 (ഞായർ) തീയതികളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു. ടാറിങ് ജോലികൾ ശനിയാഴ്ച പകലും രാത്രിയിലുമായി നടക്കും. ഞായറാഴ്ച പകൽ, ടാറിങ് കഴിഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നും കിഫ്‌ബി അധികൃതർ വ്യക്തമാക്കി. ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ: ബസുകൾ: പാലത്തിന്റെ ഇരുകരകളിലുമായി […]
Read more

സംസ്ഥാനത്ത് ആദ്യമായി മീനച്ചിലാറ്റിൽ നീർനായകളുടെ കണക്കെടുപ്പ്; ശല്യം വർധിച്ചതിൽ പഠനം

കോട്ടയം : സംസ്ഥാനത്ത് ആദ്യമായി നീർനായകളുടെ കണക്കെടുപ്പ് നടത്താൻ ഒരുങ്ങി അധികൃതർ. മീനച്ചിൽ നദീതടത്തിലെ നീർനായകളുടെ എണ്ണവും അവയുടെ ശല്യം സംബന്ധിച്ച വിവരങ്ങളും ശാസ്ത്രീയമായി ശേഖരിക്കുന്ന സർവേ ഡിസംബർ ഏഴിന് നടക്കും. മീനച്ചിലാറ്റിൽ സമീപകാലത്തായി നീർനായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ പഠനം സംഘടിപ്പിക്കുന്നത്. നീർനായകൾ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലുമായാണ് പഠനം നടക്കുക. പരിശീലനം ലഭിച്ച 70-ലധികം വിദ്യാർത്ഥികൾ നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട് സബ് […]
Read more

പരം വീർ ചക്ര ജേതാവ് മേജർ രാമസ്വാമി പരമേശ്വരന് രാജ്യത്തിന്റെ ആദരം

കോട്ടയം: ശ്രീലങ്കൻ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ രാമസ്വാമി പരമേശ്വരൻ ഉൾപ്പെടെ 1200 സൈനികരെ രാജ്യം ആദരിച്ചു. 1987 നവംബർ 25-ന് ശ്രീലങ്കയിൽ എൽ.ടി.ടി.ഇ. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മേജർ പരമേശ്വരൻ രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. ശ്രീലങ്കയിൽ വീരമൃത്യു വരിച്ച സൈനികർക്ക് പൊതുചടങ്ങിൽ വെച്ച് ആദ്യമായാണ് സൈന്യം ആദരമർപ്പിച്ചത്. തെക്കേ ഇന്ത്യയിൽ നിന്ന് ‘പരം വീർ ചക്ര’ നേടിയ ഏക സൈനികനാണ് മേജർ രാമസ്വാമി പരമേശ്വരൻ. രാജ്യം സൈനികർക്ക് നൽകുന്ന ഏറ്റവും ഉന്നത ബഹുമതിയായ ‘പരം വീർ […]
Read more

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ‘ഓറഞ്ച് ദി വേൾഡ്’ മാരത്തൺ

കോട്ടയം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ഓറഞ്ച് ദി വേൾഡ്’ കാമ്പയിന്റെ ഭാഗമായുള്ള മാരത്തൺ കോട്ടയത്ത് നടന്നു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ കളക്ടറേറ്റ് വളപ്പിൽ വെച്ച് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. പരിപാടിയോടനുബന്ധിച്ച് ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ.ജെ. തോമസ് സന്ദേശം നൽകുകയും സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് […]
Read more

ജലാശയങ്ങൾ ശുചിയാക്കാൻ എൻസിസി കേഡറ്റുകൾ; പുനീത് സാഗർ അഭിയാന് മികച്ച പ്രതികരണം

കോട്ടയം : ജലാശയങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ദൗത്യവുമായി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ (എസ്.കെ.എം.) എൻ.സി.സി. (NCC) കേഡറ്റുകൾ രംഗത്ത്. എൻ.സി.സി. ദേശീയതലത്തിൽ നടപ്പാക്കുന്ന ‘പുനീത് സാഗർ അഭിയാൻ’ എന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ മാലിന്യം നീക്കം ചെയ്തത്. പുനീത് സാഗർ അഭിയാന്റെ ആറാം ഘട്ട പ്രവർത്തനമാണ് ഇന്ന് കുമരകത്ത് സംഘടിപ്പിച്ചത്. കുമരകം നാല്പങ്ക് ബോട്ട് ടെർമിനലിനോട് ചേർന്നുള്ള കായൽ പ്രദേശത്ത് നിന്ന് കേഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്തു. ജലാശയങ്ങളെ […]
Read more

നീർനായയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതര പരിക്ക്

കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ വസ്ത്രം അലക്കിക്കൊണ്ടിരുന്ന ഗൃഹനാഥനെ നീർനായ ആക്രമിച്ചു. തിരുവാർപ്പ് പഞ്ചായത്ത് 15-ാം വാർഡിൽ കരിയിൽ കെ.എ. എബ്രഹാമിന്റെ കാൽ വിരലുകൾക്കാണ് നീർനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. നവംബർ 27-ന് വൈകുന്നേരം 5.30-നായിരുന്നു സംഭവം. കർഷകനായ എബ്രഹാം പാടത്തുനിന്ന് വന്നശേഷം തോട്ടിലെ കടവിൽ വസ്ത്രം കഴുകുകയായിരുന്നു. ഈ സമയം വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന നീർനായ കടവിൽ നിന്നിരുന്ന എബ്രഹാമിന്റെ കാലിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിലെ മൂന്ന് വിരലുകൾക്കാണ് കടിയേറ്റ് മുറിവേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer