Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ നഗരസഭ പിടിച്ചടക്കാൻ യുഡിഎഫ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, മാണി സി. കാപ്പൻ സ്വീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലയിൽ പാലാ നഗരസഭ പിടിച്ചെടുക്കുന്നത് അഭിമാന നീക്കമായിരിക്കുമെന്ന് യുഡിഎഫ് വിലയിരുത്തി. യുഡിഎഫ് സ്ഥാനാർഥി സംഗമം ഇന്നലെ പാലായിൽ നടന്നു. യുഡിഎഫ് മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ച ചടങ്ങിൽ മാണി സി. കാപ്പൻ എംഎൽഎ സ്ഥാനാർഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബാംഗങ്ങൾ മത്സരിക്കുന്ന 13, 14, 15 വാർഡുകളിൽ അവർക്ക് പിന്തുണ നൽകുമെന്ന് യോഗം പ്രഖ്യാപിച്ചു.

ജോസ് കെ. മാണിയുടെ നിലപാടുകൾ പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. നഗരസഭയിലെ എല്ലാ യുഡിഎഫ് കൗൺസിലർമാരും മികച്ച വിജയം നേടുമെന്നും നഗരസഭ യുഡിഎഫ് തൂത്തുവാരുമെന്നും നേതാക്കന്മാർ പറഞ്ഞു. യുഡിഎഫ് നേതാക്കന്മാരായ ടോമി കല്ലാനി, ജോസഫ് വാഴയ്ക്കൻ, ജോയി എബ്രഹാം, പി.സി. തോമസ്, ഇ.ജെ. ആഗസ്തി, സതീഷ് ചോള്ളാനി, കുര്യാക്കോസ് പടവൻ, ടോണി തോട്ടത്തിൽ, ചെറിയാൻ സി. കാപ്പൻ, സന്തോഷ് മണർകാട് തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer