Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

പാമ്പിന്റെ കടിയേറ്റിട്ടും വീട്ടുകാർക്ക് കാവൽ; നാട്ടിൽ താരമായി റൂബി എന്ന നായ

കോട്ടയം: ചങ്ങനാശേരി നഗരത്തിനടുത്തു റൂബിനഗറിൽ  റൂബിയാണ്  ഇപ്പോൾ ചർച്ചാ വിഷയം. അണലിയുടെ കടിയേറ്റിട്ടും വീട്ടുകാർക്ക് കാവൽ ഒരുക്കി റൂബി എന്ന ലാബ്രഡോർ ഇനത്തിലെ വളർത്തുനായ. അണലിയുടെ കടിയേറ്റ് ഗുരുതരാവാസ്ഥയിലായിരുന്ന നായ ജീവിതത്തിലേക്ക് മടങ്ങി വന്നതും ചർച്ച വിഷയമായി. അസംപ്ഷൻ കോളജിനു സമീപം റൂബി നഗറിൽ മുളശേരിൽ സലികുമാറിന്റെയും ഭാര്യ സുധയുടെയും വളർത്തുനായയാണ് റൂബി എന്ന ആറു വയസ്സുള്ള നായ. കഴിഞ്ഞ മാസം ഇരുപതിയഞ്ചിന് രാത്രി ഒൻപതരക്കയിരുന്നു സംഭവം. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനടിയിലാണ്  അണലിയെ കണ്ടത്. നായയുടെ നിർത്താതെയുള്ള […]
Read more

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം

കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ–പൊൻകുന്നം റോഡിലെ ഒന്നാം മൈലിൽ ആണ് സംഭവം നടന്നത്. സ്കൂൾ ബസിന്റെ പിന്നിൽ കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാലു കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

മണിപ്പുഴ- മൂലേടം കവല റോഡ് വീതി കൂട്ടുന്നു; ഗതാഗതക്കുരുക്കിനു പരിഹാരം

കോട്ടയം :  മണിപ്പുഴ- മൂലേടം കവല റോഡിന് വീതി കൂട്ടുന്ന ജോലി പുരോഗമിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങൾ വീണ്ടെടുത്ത് ടാർ ചെയ്യാൻ തുടങ്ങി. ഈരയിൽ കടവ്  ബൈപാസ് വന്നു ചേരുന്നയിടത്ത് റോഡിന് നടുവിലുള്ള കോൺക്രീറ്റ് കൈവരി കഴിഞ്ഞ ദിവസം  പൊളിച്ചുനീക്കി. ഈ കൈവരി മാറ്റി ടാർ ചെയ്യുന്നതോടെ റോഡിന് ആറ് മീറ്റർ വീതി ലഭിക്കും തിരക്കുള്ള സമയങ്ങളിലെ ഗതാഗതക്കുരുക്കിനു ഇതു പരിഹാരമാകും.ഇവിടെ കനാലിന് കുറുകെ സമാന്തരമായി നിർമിച്ച രണ്ട് പാലങ്ങളെ വേർതിരിക്കാനായാണ് നടുവിൽ കോൺക്രീറ്റ് കൈവരി […]
Read more

കോട്ടയം നഗരസഭയിലേക്ക് മത്സരിക്കാൻ ഫുട്ബോൾ റഫറി; എം.ബി. സന്തോഷ് കുമാർ

കോട്ടയം:  തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.ബി. സന്തോഷ് കുമാർ പന്തിന് പുറകെ ഓടുന്ന കളിക്കാരന്റെ അതേ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല, ഫിഫാ ലിസ്റ്റഡ് റഫറിയും ഒട്ടേറെ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുള്ള ആളാണ് ഈ മത്സരാർഥി. നഗരത്തിൽ ഓട്ടോ ഡ്രൈവറായ സന്തോഷ്കുമാറിന്റെ പ്രചാരണവും വോട്ട് അഭ്യർഥനയും ഓട്ടോ സവാരിക്കിടെയാണ്. ജയിച്ചാലും  തോറ്റാലും സ്പോർട്സ്മാൻ സ്പിരിറ്റിൽ നേരിടുമെന്നു പറയുന്നു . ഈ വാർഡിലെ മറ്റ് സഥാനാർഥികൾ ടി.എം. സുരേഷ് (സിപിഎം ), […]
Read more

പാലാ നഗരസഭയിൽ വോട്ടിംഗ് യന്ത്രങ്ങൾ കമ്മീഷനിംഗ് പൂർത്തിയാക്കി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിംഗ് നടപടികൾ പൂർത്തിയാക്കി. നഗരസഭയിലെ 26 വാർഡുകളിലേക്കുമുള്ള വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ രാവിലെ 10 മണിയോടെയാണ് ഇ.വി.എം. സെറ്റിംഗ് ആരംഭിച്ചത്. ഓരോ വാർഡുകളിലെയും മെഷീനുകൾ ക്രമീകരിക്കുമ്പോൾ അതത് വാർഡുകളിലെ സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. റിട്ടേണിംഗ് ഓഫീസർ സത്യപാലൻ സി., അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാ ദേ, രേഖ എസ്, നഗരസഭാ സെക്രട്ടറി […]
Read more

കോൺഗ്രസിൽ നടപടി; റിബലായി മത്സരിച്ച ഭരണങ്ങാനം ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു തോമസിനെ ഡിസിസി സസ്പെൻഡ് ചെയ്തു

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ച ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു തോമസിനെ ഡി.സി.സി. (ജില്ലാ കോൺഗ്രസ് കമ്മിറ്റി) സസ്പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ മൂന്നിലവ് ഡിവിഷനിൽ നിന്നാണ് ഷിബു തോമസ് കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി മത്സരരംഗത്ത് വന്നത്. ഇതേ തുടർന്നാണ് കക്ഷി അച്ചടക്കം ലംഘിച്ചതിൻ്റെ പേരിൽ ഡി.സി.സി. അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിച്ചത്.
Read more

ഏറ്റുമാനൂർ ഹൈവേയിൽ കാർ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺ ആർ കാർ (KL 17 H 0525) പൂർണ്ണമായും കത്തി നശിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന സണ്ണി ജോൺ കാറിൽ നിന്ന് തീപ്പൊരി (സ്‌പാർക്ക്) കണ്ടതിനെ തുടർന്ന് ഉടൻ പുറത്തിറങ്ങി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആളിപ്പടരുകയായിരുന്നു. പാലായിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് തീ പൂർണ്ണമായും […]
Read more

രുചി വൈവിധ്യങ്ങളുടെ ‘പാലാ ഫുഡ് ഫെസ്റ്റ് 2025’ന് ഇന്ന് തുടക്കം; 100 രൂപ ടിക്കറ്റെടുത്താൽ 5000 രൂപ സമ്മാനം

കോട്ടയം : ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങൾ പാലായുടെ മുറ്റത്തേക്ക് എത്തിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന് ഇന്ന് (ഡിസംബർ 5, വെള്ളിയാഴ്ച) പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്ത് തുടക്കമാകും. ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 5 മുതൽ 8 വരെയാണ് ഈ മഹാമേള നടക്കുന്നത്. 50-ൽ പരം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെൻ്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളും വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങളും ഫെസ്റ്റിൽ […]
Read more

കുമരകത്ത് ശ്രദ്ധേയ സ്ഥാനാർത്ഥി; മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവ് വൈശാഖ് പി.കെ. യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് കഴിഞ്ഞ വർഷത്തെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായ വൈശാഖ് പി.കെ. യാണ്. കുറിച്ചി ഡിവിഷൻ്റെ നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറാണ് അദ്ദേഹം. ജനറൽ വിഭാഗത്തിൽ ഒരു ഡിവിഷനിൽ മത്സരിച്ച വ്യക്തിക്ക് അടുത്ത തവണ മറ്റൊരു ഡിവിഷനിൽ പരിഗണന ലഭിക്കുന്നത് അപൂർവ്വമാണ്. യുവത്വം, ജനകീയത, മാതൃകപരമായ വികസന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് കോൺഗ്രസ് വൈശാഖിന് കുമരകത്ത് സീറ്റ് നൽകിയത്. ചങ്ങനാശ്ശേരി പി.ജി. രാധാകൃഷ്ണൻ […]
Read more

കോട്ടയം ജില്ലയിലെ ഇലക്ഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; ഇവിഎം കമ്മീഷനിംഗ് ഇന്ന് അവസാനിക്കും

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വരണാധികാരികളുടെ കൈവശം ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഇ.വി.എം. കമ്മീഷനിംഗ് നടപടികൾ വെള്ളിയാഴ്ച (ഡിസംബർ 5) പൂർത്തിയാകും. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായി ആകെ 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്. ഇതിൽ ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലെ കമ്മീഷനിംഗ് നടപടികളാണ് ഇന്ന് അവസാനിക്കുന്നത്. കമ്മീഷനിംഗ് പൂർത്തിയാക്കിയ ഇ.വി.എമ്മുകൾ അതത് സ്ട്രോങ് റൂമുകളിൽ നിശ്ചിത സ്ഥലങ്ങളിൽ ക്രമീകരിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് തലേദിവസം സ്ട്രോങ് റൂം തുറന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് മെഷീനുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer