Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ഭവന സന്ദർശനത്തിൽ റെക്കോർഡ്; കുറവിലങ്ങാട് ഡിവിഷനിൽ ജോസ് മോൻ മുണ്ടക്കൽ വേറിട്ട പ്രചാരണത്തിലൂടെ ശ്രദ്ധേയനായി

കോട്ടയം: ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥിയായ ജോസ് മോൻ മുണ്ടക്കൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭവന സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. ഡിവിഷനിലെ ഇരുപത്തിമൂവായിരത്തിലധികം വീടുകളിൽ നാലായിരത്തോളം വീടുകൾ സ്ഥാനാർത്ഥി നേരിട്ട് സന്ദർശിച്ച് വേറിട്ട മുഖമായി. 65 വാർഡുകളുള്ള ഡിവിഷനിലെ ഓരോ വാർഡിലും കുറഞ്ഞത് 50 മുതൽ 100 വരെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. വലിയ ഭൂവിസ്തൃതിയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾ ഇത്രയധികം ഭവനങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് അസാധാരണമാണ്. കൂടാതെ, പരസ്യപ്രചാരണ സമാപനം ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഡിവിഷൻ […]
Read more

കോട്ടയം ഈരയിൽ കടവ്- മണിപ്പുഴ  ബൈപ്പാസിലൂടെ വാഹന യാത്ര അപകടം നിറഞ്ഞത്

കോട്ടയം: മണിപ്പുഴ- ഈരയിൽ കടവ് ബൈപാസിൽ വഴിയിലേക്കു പുല്ലും കാട്ടു ചെടികളും വളർന്നു നിൽക്കുന്നതു മൂലം ഇരുചക്രവാഹന യാത്രികർക്ക് അപകടസാധ്യത വർധിപ്പിക്കുന്നു. മണിപ്പുഴയിൽ നിന്നും ഈരയിൽ കടവ് ഭാഗത്തേക്ക് പോകുന്ന വഴിയലാണ് പുല്ല് അധികമായി വളർന്നു റോഡിലേക്ക് പടർന്നു നില്കുന്നത്. ഏതാനും മാസങ്ങളായി  വളർന്നു നിൽക്കുന്ന പുല്ല് കാരണം പെട്ടന്ന് നായ്ക്കൾ വഴിയിലേക്കു ഓടിക്കയറുകയും, സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടുകയും ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. രാത്രി ആയാൽ വഴി വിളക്കുകൾ കത്തുന്നത് കുറവാണു. മുനിസിപ്പാലിറ്റിയിൽ പല തവണ പരാതിപ്പെട്ടിട്ടും […]
Read more

ജനസാഗരമായി പാലാ ഫുഡ് ഫെസ്റ്റിന് സമാപനം

കോട്ടയം : പാലാ ജൂബിലിയോടനുബന്ധിച്ച് പുഴക്കര മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിന് ഇന്ന് സമാപനമായി. പാലായ്ക്ക് ആഘോഷത്തിൻ്റെ പുതുരാവുകൾ സമ്മാനിച്ചുകൊണ്ട്, നിലയ്ക്കാത്ത ജനപ്രവാഹമാണ് ഫുഡ് ഫെസ്റ്റിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. വിവിധ രുചികളാൽ സമൃദ്ധമായ ഭക്ഷ്യമേളയിൽ ഇരിക്കാൻ ഇടമില്ലാത്ത വിധം കുടുംബങ്ങൾ ഒഴുകിയെത്തി. യുവതലമുറയെ ആകർഷിച്ച് ഡിജെ നൈറ്റുകൾ അരങ്ങേറിയപ്പോൾ പുഴക്കര മൈതാനി ആവേശത്തിമിർപ്പിലായി. പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് ജനനിബിഡമായ അന്തരീക്ഷത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ് പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്.
Read more

വോട്ട് ചെയ്യാതിരിക്കരുത്; പൗരധർമ്മം വിനിയോഗിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: വോട്ടവകാശം കൃത്യമായി വിനിയോഗിച്ച് പൗരധർമ്മം നിറവേറ്റണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ ഓർമ്മിപ്പിച്ചു. പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്. ആഘോഷങ്ങളുടെ തിരക്കിനിടയിലും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വവും പൗരധർമ്മവും മറക്കരുതെന്നും, വോട്ട് ചെയ്യുക എന്നുള്ളത് ജനാധിപത്യത്തിൻ്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് ആരും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ജനാധിപത്യം എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. ഭരണഘടന കാത്തുസൂക്ഷിക്കുന്ന […]
Read more

വേമ്പനാട്ട് കായലിൽ ബോട്ട് യാത്ര കുറഞ്ഞ ചെലവിൽ; വിനോദ സഞ്ചാരികൾക്ക് ഗുണകരം

കോട്ടയം: സീസൺ ആരംഭിച്ചതോടെ വേമ്പനാട്ട് കായൽ യാത്രയ്ക്ക് ജലഗതാഗത വകുപ്പിനെ ആശ്രയിച്ച് വിനോദസഞ്ചാരികൾ. കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കായൽ യാത്ര ഒരുക്കുന്നതിനു ജലഗതാഗത വകുപ്പ്. മുക്കാൽ മണിക്കൂർ കായൽ യാത്രയ്ക്ക് ഒരാൾക്ക് പതിനാറു രൂപ മാത്രം. തിരികെയും യാത്ര നടത്തിയാൽ മുപ്പത്തിരണ്ടു രൂപ . ഇതിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യാം. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന അമ്പത്തിഞ്ചു അംഗ സംഘം ഇന്നലെ കുമരകത്ത് നിന്ന് മുഹമ്മയിലേക്കും തിരികെയും കായൽ […]
Read more

ലോറിയിൽ നിന്ന് ഹിറ്റാച്ചി വീണ് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി താഴെ വീണുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. വളളിച്ചിറ ആര്യപ്പാറയിൽ ദീപു (45) വിനാണ് പരിക്കേറ്റത്. ഇദ്ദേഹം പാലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി ചേരുന്ന ആർ.വി. ജങ്ഷനിൽ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഹിറ്റാച്ചി റോഡിൽ പതിച്ചതിനേത്തുടർന്ന് അരമണിക്കൂറോളം ഈ ഭാഗത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്  കലാശക്കൊട്ട് ഇന്ന് വൈകിട്ട്; നാളെ നിശ്ശബ്ദ പ്രചാരണം

കോട്ടയം: കേരളത്തിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിനു കലാശക്കൊട്ട്.  പരസ്യ പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളും. രാഷ്ട്രിയ പാർട്ടിക്കൾ തമ്മിൽ സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും, പോലീസിന്റെയും നിരീക്ഷണം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ഏഴു  മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പതിമുന്നിന് ആണ് വോട്ടെണ്ണൽ. മുന്നണികൾ തമ്മിൽ ആരോപണ  പ്രത്യാരോപണങ്ങളും ഒന്നിനു പിന്നാലെ എത്തിയ വിവാദങ്ങളും […]
Read more

ഏറ്റുമാനൂരിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ 32-ാം വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായ വിഷ്ണു ചെമ്മുണ്ടവള്ളിയാണ് ഈ വാർഡിലെ സ്ഥാനാർഥി. വാർഡ് പ്രസിഡന്റ് ജോയി പുത്തൻപുരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ജോയി പൂവന്നിക്കുന്നേൽ, മൈക്കിൾ ജെയിംസ്, സിബി ചിറയിൽ, സജി വള്ളോംകുന്നേൽ, ബിജു കുംബിക്കൻ, അനിൽകുമാർ, സജി പിച്ചകശ്ശേരി തുടങ്ങിയവരും സ്ഥാനാർഥി വിഷ്ണു ചെമ്മുണ്ടവള്ളിയും പ്രസംഗിച്ചു.
Read more

കോട്ടയത്ത്‌ കോൺഗ്രസ്‌ സ്ഥാനാർഥി സംഗമത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി

കോട്ടയം: കേരളത്തിലെ ഭരണമാറ്റം ജനം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌ മുൻഷി. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപ ദാസ്‌ .  ശബരിമലയിൽ നിന്ന് സ്വർണം മോഷ്ടിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. കേരളത്തിലെ ലഹരി വ്യാപനമോ തൊഴിലില്ലായ്മയോ അവർ ശ്രദ്ധിക്കുന്നില്ല. കോട്ടയം നഗരത്തിലെ സ്കൈവോക് പദ്ധതി പോലും രാഷ്ട്രീയ വിരോധം കാരണം നടപ്പിലാക്കാൻ സമ്മതിച്ചില്ലെന്നും അവർ […]
Read more

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; പോളിംഗ് ഡിസംബർ 9-ന്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ 9-ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ജില്ലയിൽ പോളിംഗ് നടക്കുക. പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറ് മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന്, അതായത് ഞായറാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer