കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
കോട്ടയം: കഴിഞ്ഞ പതിനാറ് മാസങ്ങളായി കരൾരോഗവുമായി പോരാടിയ പ്രമോദിന് പുതുജീവൻ പകർന്നു നൽകി കോട്ടയം കാരിത്താസ് ഹോസ്‌പിറ്റൽ. ഏകദേശം ഒന്നര വർഷമായി ഗുരുതരമായ കരൾ രോഗത്താൽ ചികിത്സയിൽ കഴിയുന്ന അയർക്കുന്നം സ്വദേശിയായ എം.എസ്. പ്രമോദ്(54) നാണ്, ഭാര്യ സിജിമോൾ (49) കരളിന്റെ ഒരു ഭാഗം ദാനം ചെയ്തത്. അയർക്കുന്നത്ത് താമസിക്കുന്ന പ്രമോദ് ഒരു ദിവസ വേതന തൊഴിലാളിയാണ്. പ്രമോദ്. ഇവർക്ക് മൂന്നു മക്കളാണുള്ളത്, പ്രവീണ, പ്രേംജി, പ്രേംജിത്. ഹോസ്പിറ്റലിൽ ശസ്ത്രക്രിയ ഏറ്റവും നിലവാരത്തിലുള്ള ലിവർ ട്രാൻസ്പ്ലാന്റ് സൗകര്യങ്ങളോടെയായിരുന്നു […]
Read more