മരിയസദനം വോട്ടവകാശ നിഷേധ വിവാദം; ഹർജിക്കാരൻ മാണി സി. കാപ്പന്റെ അടുത്ത അനുയായി, പിന്നിൽ യുഡിഎഫ് രാഷ്ട്രീയം
കോട്ടയം: മരിയസദനം അന്തേവാസികളുടെ വോട്ടവകാശം നിഷേധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സംഭവം രാഷ്ട്രീയ വിവാദമായി കത്തുന്നു. ഹർജി നൽകിയ ജോമോൻ ജേക്കബ് ഓടയ്ക്കൽ, തോമസ് പള്ളിയിൽ എന്നിവരുടെ നടപടി അന്തേവാസികളെ അപമാനിക്കലാണെന്നും അനീതിയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ആത്മീയ ദൗത്യ സ്ഥാപനത്തെ രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴച്ചത് നാടിന് അപമാനകരമാണെന്ന പൊതുവികാരം ശക്തമാണ്. ഹർജിക്ക് പിന്നിലെ രാഷ്ട്രീയ ബന്ധം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാലാ എംഎൽഎ മാണി സി. കാപ്പന്റെ അടുത്ത അനുയായിയാണ് […]
Read more