Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ഏറ്റുമാനൂരിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം; സ്കൂളിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്കും ഒരധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിൽ ഇരുന്നവർക്കാണ് ചൊറിച്ചിലും ശ്വാസതടസ്സവും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ ക്ലാസ് മുറിയിൽ കയറിയ മറ്റ് ചില അധ്യാപകർക്കും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ സ്കൂളിന് ഇന്ന് അവധി […]
Read more

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന്റെ കുടുംബം കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകന്റെ കുടുംബം, കോൺഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നു. പുതുപ്പള്ളി ഇരവിനെല്ലൂർ എഴുമാവിൽ നിന്നുള്ള കുടുംബമാണ് അര നൂറ്റാണ്ടോളം നീണ്ട കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്. മരണമടഞ്ഞ കോൺഗ്രസ് പ്രവർത്തകൻ എ.എം. മത്തായിയുടെ ഭാര്യ വത്സമ്മ മത്തായി, മകൻ മനു ഇ, മരുമകൾ ജിൻസി കെ.സി. എന്നിവരാണ് സിപിഐ എമ്മിന്റെ ഭാഗമായത്. മത്തായി രോഗശയ്യയിലായിരുന്നപ്പോഴും, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽപ്പോലും എം.എൽ.എ […]
Read more

കോട്ടയം ജില്ലാ “അണ്ടർ 20” ഗുസ്തി മത്സരങ്ങൾ അടുത്ത ആഴ്ചയിൽ ആരംഭിക്കും

കോട്ടയം:  ജില്ലാ “അണ്ടർ 20” ഗുസ്തി മത്സരങ്ങൾ ഡിസംബർ പതിനാലിനു നടക്കും. അന്നേ ദിവസം രാവിലെ ഒൻപതു. മുതൽ ഭരണങ്ങാനം എ.എസ്. റസ്‌ലിങ് അക്കാദമിയിൽ ശരീര ഭാര നിർണ്ണയത്തോടെ മത്സരങ്ങൾ ആരംഭിക്കും. പ്രധാനമായും 2006, 2007, 2008, 2009ൽ ജനിച്ചവർക്ക് പങ്കെടുക്കാം. 2009 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ 9 ന് രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച റജിസ്ട്രേഷൻ സ്ലിപ്പും റജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ […]
Read more

മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്

കോട്ടയം: കുളിമുറിയിൽ തെന്നി വീണ് മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. തെന്നി വീഴുന്നതിനിടെ വാതിൽ പടിയിൽ നെറ്റിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. നെറ്റിയിൽ മുറിവുണ്ടായതിനെ തുടർന്ന് എംഎൽഎയ്ക്ക് മൂന്ന് തുന്നലുകൾ ഇടേണ്ടി വന്നു. പരിക്കേറ്റെങ്കിലും, നെറ്റിയിൽ ബാൻഡേജുമായാണ് എംഎൽഎ ഇന്ന് രാവിലെ വോട്ട് ചെയ്യുന്നതിനായി എത്തിയത്.
Read more

പ്രശ്നങ്ങളില്ലാതെ കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകൾ

കോട്ടയം : ഇനി കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾക്കും, വോട്ടർമാർക്കും ഒരുപോലെ അഭിമാനിക്കാം, ബൂത്തുകളിലെ പെരുമാറ്റത്തിൽ ഏറ്റവും മാന്യത കോട്ടയത്തിനെന്നു ജില്ലാ പൊലീസ്. വലിയ പ്രശ്നങ്ങളില്ലാതെ ഈ തദ്ദേശ തിരഞ്ഞെടുപ്പും ജില്ലയിൽ നടന്നു. മറ്റുള്ള ജില്ലകളിൽ പ്രശ്നബാധിത ബൂത്തുകളിലടക്കം നാല് പൊലീസുകാരെ വിന്യസിക്കുമ്പോൾ ജില്ലയിലെ ബുത്തുകളിൽ വിന്യസിച്ചത് ഒന്നോ രണ്ടോ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം. കേരള സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകളില്ലാത്ത ഏക ജില്ലയാണ് കോട്ടയം. രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ഏതാനും വർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ കാര്യമായ സംഘർഷങ്ങളൊന്നും ജില്ലയിലെ ബൂത്തുകളിൽ […]
Read more

ചങ്ങനാശേരി ഭാഗത്തു എം സി റോഡിൽ നിറയെ അപകടക്കെണികള്‍

കോട്ടയം : ചങ്ങനാശേരി ഭാഗത്തു എംസി റോഡിൽ പാലാത്ര ജംക്‌ഷനിൽ നിറയെ അപകടക്കെണികളാണ്. സിഗ്നലിൽ മഞ്ഞ ലൈറ്റ് തെളിയാത്തത് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. പച്ച, ചുവപ്പ് ലൈറ്റുകൾ തെളിയുന്നുണ്ട്. എന്നാൽ മഞ്ഞ ലൈറ്റ് നാളുകളായി പ്രവർത്തിക്കുന്നില്ല. കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. വാഹനാപകടങ്ങൾക്കും സാധ്യതകൂടുതൽ ആണ്. ജീവനക്കാരെത്തി ഇടയ്ക്ക് സിഗ്നൽ ലൈറ്റിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരക്കുള്ള പാലാത്രയിൽ റോഡരികിലെ മൂടിയില്ലാത്ത ഓടകൾ അപകടക്കെണിയാണ്. രാത്രി വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടും. സൈഡ് നൽകുന്ന വാഹനങ്ങളും […]
Read more

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 54.13%

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 54.13% പോളിംഗ് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 16,41,176 വോട്ടർമാരിൽ 8,88,393 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ലിംഗഭേദമനുസരിച്ചുള്ള കണക്കുകളിൽ, ആകെ 8,56,321 സ്ത്രീ വോട്ടർമാരിൽ 4,49,045 പേർ (52.44%) വോട്ട് ചെയ്തു. 7,84,842 പുരുഷ വോട്ടർമാരിൽ 4,39,346 പേർ (55.98%) പോളിംഗ് രേഖപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആകെ 13 വോട്ടർമാരുള്ളതിൽ 2 പേരാണ് (15.38%) വോട്ട് ചെയ്തത്. നഗരസഭകളിൽ ഈരാറ്റുപേട്ടയാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്—66.15%. മറ്റ് […]
Read more

വിനോദസഞ്ചാരികളുടെ പറുദീസയായി കുമരകം; ബുക്കിങ്ങുകൾ പൂർണ്ണം

കോട്ടയം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്ത് ടൂറിസം സീസൺ സജീവമായി. ലോക ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ ഇവിടേക്ക് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുവെന്നത് ശ്രദ്ധേയമാണ്. നിലവിൽ ആഭ്യന്തര ടൂറിസ്റ്റുകളേക്കാൾ കൂടുതൽ വിദേശ വിനോദസഞ്ചാരികളാണ് നിത്യേന കുമരകത്ത് എത്തുന്നത്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കുമരകത്തെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമുൾപ്പെടെ ബുക്കിങ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ഈ മാസം വിദേശ രാജ്യങ്ങളിൽനിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് […]
Read more

കുന്നംകുളത്ത് എൽഡിഎഫ് റാലി നടന്നു

തൃശ്ശൂർ : കുന്നംകുളം നഗരസഭയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ എ. സി. മൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ. എ. ദിനമണി അധ്യക്ഷനായിരുന്നു. സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായ വി. എസ്. സുനിൽ കുമാർ, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, ജെയ്മോൻ, പ്രേംരാജ് ചൂണ്ടലാത്ത്, എം. എൻ. സത്യൻ, കെ. ബി. ഷിബു, പി. ജി. ജയപ്രകാശ്, കെ. എ. അസീസ് എന്നിവർ […]
Read more

കോട്ടയത്ത് 5000 ക്രിസ്മസ് പാപ്പാമാർ അണിനിരക്കും; ‘ബോൺ നത്താലേ’ വിളംബര റാലി ഡിസംബർ 11-ന്

കോട്ടയം: അക്ഷരനഗരിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ക്രിസ്മസ് പാപ്പാ വിളംബര റാലി (ബോൺ നത്താലേ സീസൺ-5) ഡിസംബർ 11-ന് നടക്കും. ഈ വർഷം 5,000 പാപ്പാമാരാണ് റാലിയിൽ അണിചേരുന്നത്. വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചലദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെ.കെ. റോഡ് വഴി റാലി മാമ്മൻ […]
Read more

Recent News

Advertisement
WhiteswanTV Footer