സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

യുവ ശബ്ദങ്ങള്‍ക്ക് വേദിയായി കാലിക്ക് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കോഴിക്കോട്: സംസ്ഥാന പാര്‍ലമെന്റിന്റെ കാര്യ വകുപ്പിലെ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജ് വി എസ് ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പാര്‍ലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളര്‍ത്തുക, പാര്‍ലമെന്റ് അംഗങ്ങളുടെ ചുമതലകള്‍ പരിചയപ്പെടുത്തുക, സാമൂഹിക വിഷയങ്ങളില്‍ സംവദിക്കുന്നതിനും അഭിപ്രായങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിനും പര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. […]
Read more

യു പോക്കറിന് ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായും, മുസ്ലിംലീഗിന്റെ നയപരമായ നിലപാടുകളിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചും പാർട്ടി വിട്ട മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു പോക്കറിന് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഉജ്ജ്വലമായ സ്വീകരണം നൽകി. ചെറുവണ്ണൂരിലെ ഏരിയാ കമ്മിറ്റി ആസ്ഥാനമായ എം. വാസു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, യു. പോക്കറിനെ ഏരിയാ സെക്രട്ടറി ടി. രാധാഗോപി രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. […]
Read more

കടലുണ്ടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കടലുണ്ടിയിൽ എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് യോഗം ഉദ്ഘാടനം ചെയ്തു. ബൈജു ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, എൽഡിഎഫ് മണ്ഡലം കൺവീനർ ടി. രാധാഗോപി എന്നിവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ടി.കെ. ശൈലജ, ഫിറോസ് ഖാൻ, ഒ ഭക്തവത്സലൻ മുരളി മുണ്ടെങ്ങാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് […]
Read more

താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം. സംഭവത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചസാര ലോഡുമായി ചുരം ഇറങ്ങി വന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Read more

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട്: ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന്റെ ഉദ്ഘാടന സെഷനിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു . കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മെഹൂറൂഫ് മണലോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, […]
Read more

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റ് ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

കോഴിക്കോട്: എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റും ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര സ്വദേശി ഡോ. അബൂബക്കർ ഹാജി അന്തരിച്ചു. രാമനാട്ടുകരയിൽ ആരോഗ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയായിരുന്നു ഡോ. അബൂബക്കർ ഹാജി. ആരോഗ്യവകുപ്പിലെ ഉയർന്ന പദവികൾക്ക് പുറമെ, ജനറൽ ഫിസിഷ്യനായും അറിയപ്പെട്ടിരുന്നു.​ രാമനാട്ടുകരയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാന്ത്വനം സൗജന്യ പ്രമേഹ ക്ലിനിക്കും അബൂബക്കർ ഹാജി നടത്തിയിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.​പരേതയായ ഖദീജയാണ് […]
Read more

വാഹനമിടിപ്പിച്ച് മാലകവരാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തള്ളിയിട്ട് മാലകവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലായി പുളിക്കൽ വീട്ടിൽ ആദിൽ മുഹമ്മതാണ് പിടിയിലായത്. പന്തീരങ്കാവ് മണക്കടവ് പാറക്കണ്ടി മീത്തൽ നാരായണി അപ്പാർട്ട്മെന്റ് സമീപത്ത് വെച്ച് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബൈക്കിൽ വന്ന യുവാവ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പന്തീരങ്കാവ് മണക്കടവ് ഊരാട്ടുകുന്ന് നൂഞ്ഞിയിൽ മേത്തൽ പ്രസീതയും മകളും സ്കൂട്ടറിൽ പോകുമ്പോഴാണ് പ്രതി ഇവരെ ഇടിച്ചു വീഴ്ത്തിയത്. തെറിച്ചുവീണ പ്രസീത മാല പൊട്ടിക്കാൻ ശ്രമിക്കുന്ന […]
Read more

കോൺഗ്രസ്സിന് തിരിച്ചടി; വി എം വിനുവിന് വോട്ടില്ല

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിന് വോട്ടില്ല. കല്ലായി ഡിവിഷനിൽനിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം അറിഞ്ഞത്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ ഇതിന് തിരിച്ചടിയാകുന്നതാണ് വിനുവിന് വോട്ടില്ലെന്ന വിവരം. വി എം വിനുവിന് വോട്ടില്ലാത്തത് അസാധാരണമായ സംഭവമാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. വിനുവിന് […]
Read more

കോഴിക്കോട് കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയം; രാജിവെച്ച ഡിസിസി ജനറൽ സെക്രട്ടറി സിപിഎം സഹയാത്രികനാകും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള എരഞ്ഞിപ്പാലം ഡിവിഷൻ 65 ലെ സ്ഥാനാർത്ഥിനിർണയത്തിൽ അപാകത ആരോപിച്ച് കോൺഗ്രസിൽ നിന്നും രാജിവച്ച ഡിസിസി ജനറൽ സെക്രട്ടറി ഒടുവിൽ സിപിഎം സഹയാത്രികനായി തുടരും എന്നറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അതത് പ്രാദേശിക കമ്മിറ്റികളുടെ നിർദ്ദേശം അനുസരിച്ചാണെന്നും ജനകീയ വികാരം മാനിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥികൾ ആണെന്നുമുള്ള ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിന്റെ പ്രസ്താവന കളവാണെന്നും ആരോപിച്ചു. എരഞ്ഞിപ്പാലം ഡിവിഷനിൽ സ്ഥാനാർത്ഥികളായി വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ അവഗണിച്ചെന്നും പേമെന്റ് സീറ്റ് ആണ് […]
Read more

പന്നിയങ്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പന്നിയങ്കര ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മുൻ മീഞ്ചന്ത കൗൺസിലർ നമ്പിടി നാരായണൻ ആണ് ഈ വർഷം പന്നിയങ്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തെത്തുന്നത്. മീഞ്ചന്ത വാർഡിൽ നിന്ന് ലഭിച്ച ജനപിന്തുണ തനിക്കു വലിയ പ്രചോദനമായിരുന്നുവെന്നും, അതേ വിശ്വാസം പന്നിയങ്കരയിലെ വോട്ടർമാരും നൽകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. മുൻ വോട്ടർമാർ വിജയിപ്പിച്ച് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മുഴുവൻ ഊർജ്ജത്തോടെ പൂർത്തിയാക്കിയതായും നാരായണൻ കൂട്ടിച്ചേർത്തു. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യത്തിന് സഹപ്രവർത്തകരോടൊപ്പം സമർപ്പിതമായി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.